250 കോടി ക്ലബിലെത്തി പൃഥ്വിരാജ്, കളക്ഷന്റെ പകുതി പോലുമില്ല ആസ്തി; പ്രതിഫലമായി വാങ്ങുന്നത് ഇത്ര
കൊച്ചി: മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടന്‍മാരില്‍ ഒരാളാണ് പൃഥ്വിരാജ്. നിലവില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. മലയാള സിനിമയിലെ പാന്‍ ഇന്ത്യന്‍ താരമെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. തെലുങ്കില്‍ സലാറും, ഹിന്ദിയില്‍ ബഡേ മിയാന്‍ ഛോട്ടെ മിയാനുമെല്ലാം പൃഥ്വി ഒരു വര്‍ഷം ചെയ്ത ചിത്രങ്ങളാണ്.
അതുപോലെ മലയാളത്തില്‍ ലാഭ വിഹിതം പ്രതിഫലമായി കൈപ്പറ്റുന്ന അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. നേരത്തെ പൃഥ്വിരാജ് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള നടന്‍ എന്ന നേട്ടം ഇതിനോടകം പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും താരം അത് മറികടക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

ഈ വര്‍ഷം പൃഥ്വിരാജിന്റേതായി രണ്ട് വമ്പന്‍ ഹിറ്റുകളാണ് ഉള്ളത്. ഈ വര്‍ഷത്തെ ഉയര്‍ന്ന ഗ്രോസറുകളാണ് രണ്ട് ചിത്രങ്ങളും. ബ്ലെസിയുടെ ആടുജീവിതമായിരുന്നു പൃഥ്വിയുടെ ഈ വര്‍ഷം ഇറങ്ങിയ ആദ്യ ചിത്രം. 2024ല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഈ ചിത്രം. ഗുരുവായൂര്‍ അമ്പല നടയിലും ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. അതും ബ്ലോക്ബസ്റ്ററായി മാറി.
രണ്ട് ചിത്രങ്ങളിലൂടെ 250 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടുന്ന നടനായും പൃഥ്വിരാജ് മാറി. മലയാളത്തില്‍ ഈ വര്‍ഷം ആരും ഇത്ര കളക്ഷന്‍ നേടിയിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ 200 കോടി കളക്ഷന്‍ ഒരു വര്‍ഷം നേടിയിട്ടുണ്ട്. പക്ഷേ അവരൊക്കെ രണ്ടിലേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

ആടുജീവിതം 160 കോടിയാണ് ആഗോള ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ 90 കോടിയും ആഗോള തലത്തില്‍ നിന്ന് നേടി. ഇത് രണ്ടും ചേര്‍ത്താണ് പൃഥ്വിരാജ് 250 കോടി കളക്ഷനിലെത്തിയത്. ഈ വര്‍ഷം പൃഥ്വിക്ക് വേറെ റിലീസുകളുണ്ടെങ്കില്‍ കളക്ഷന്‍ ഇനിയും ഉയരാം.
വലിയ വിജയങ്ങള്‍ നേടിയിട്ടും താരത്തിന്റെ ആസ്തി വളരെ കുറവാണ്. വെറും 54 കോടിയാണ് പൃഥ്വിയുടെ ആസ്തി. ഈ വര്‍ഷം താരം ബോക്‌സോഫീസില്‍ നിന്ന് നേടിയതിന്റെ പകുതി പോലുമില്ല മൊത്തം ആസ്തി. ബോക്‌സോഫീസ് കളക്ഷന്റെ 21 ശതമാനം മാത്രമാണ് ആകെ ഈ ആസ്തിയുള്ളത്. പ്രതിഫലത്തില്‍ കാര്യത്തിലും പൃഥ്വിരാജ് മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നിലാണ്.
പൃഥ്വിരാജ് നിലവില്‍ ഒരു ചിത്രത്തിന് നാല് മുതല്‍ 5 കോടി വരെയാണ് വാങ്ങുന്നത്. മലയാളത്തിലെ മുതിര്‍ന്ന സൂപ്പര്‍ താരങ്ങള്‍ പത്ത് കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. അതേസമയം വലിയ ആഡംബരം തന്നെ പൃഥ്വിരാജിന്റെ ജീവിതത്തിലുണ്ട്. മുംബൈയിലെ പലി ഹില്‍സില്‍ ഒരു ബംഗ്ലാവ് നേരത്തെ താരം വാങ്ങിയിരുന്നു. 17 കോടിയാണ് ഇതിന്റെ വില.
മുംബൈയില്‍ ഒരു ഓഫീസ് സ്‌പേസും പൃഥ്വി വാങ്ങിയിരുന്നു. മുപ്പത് കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ഇവിടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഓഫീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലും താരത്തിന് വീടുണ്ട്. 4.37 കോടിയുടെ ലമ്പോര്‍ഗിനി ഉറൂസ്, 2.37 കോടിക്കും മൂന്നിനും ഇടയില്‍ വില വരുന്ന റേഞ്ച് റോവര്‍ വോഗും പൃഥ്വിരാജിന്റെ കാര്‍ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications