Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൃഥ്വിരാജ് അത്രയും വിവേകമുള്ള കക്ഷി, ആ കാര്യം ചെയ്യുമെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു'; മധുപാൽ

അഭിനയത്തിലും സംവിധാന രംഗത്തും ഒരുപോലെ മികവ് തെളിയിച്ച അധികം പേരൊന്നും മലയാള സിനിമയിൽ ഇല്ല. എന്നാൽ ഉള്ളവരൊക്കെ ഇക്കാര്യത്തിൽ മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നവരാണ്. അക്കൂട്ടത്തിലുള്ള വ്യക്തികളിൽ ഒരാളാണ് മധുപാൽ. സഹസംവിധായകനായി സിനിമയിലേക്ക് കടന്നുവന്ന മധുപാൽ പിന്നീട് അഭിനയ രംഗത്തേക്ക് ചുവടുമാറുകയായിരുന്നു.

രാജീവ് അഞ്ചൽ, ഭരത് ഗോപി തുടങ്ങിയ പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിച്ച അനുഭവ പരിചയവുമായി സംവിധാന രംഗത്തേക്ക് കടന്നുവന്ന ആളാണ് മധുപാൽ. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ തലപ്പാവ് എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്‌തത്‌. നക്‌സൽ വർഗീസിന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. പിന്നീട് ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ കലാമൂല്യമുള്ള ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.

madhupalandprithvi

അഭിനയത്തിൽ കാശ്‌മീരം എന്ന ചിത്രത്തിലൂടെ ആയിരുന്നു മധുപാലിന്റെ തുടക്കം. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഇപ്പോഴും സിനിമയിൽ സജീവമായ അദ്ദേഹം തന്റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുമെന്ന കാര്യം പണ്ടേ അറിയാമായിരുന്നു എന്നാണ് മധുപാൽ പറയുന്നത്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മധുപാലിന്റെ വാക്കുകൾ

കുപ്രസിദ്ധ പയ്യന്റെ കഥ ആദ്യം പങ്കുവയ്ക്കുന്നത് ടൊവിനോയോട് തന്നെയാണ്. ആദ്യം വേറെ രീതിയിലൊക്കെ നമ്മൾ ചിന്തിച്ചെങ്കിലും അതൊക്കെ പിന്നെ ഒഴിവാക്കി. പ്രഭുവിന്റെ മക്കൾ എന്ന സിനിമയുടെ സമയത്ത് തന്നെ ആ ടീമിനെ എനിക്ക് അറിയാമായിരുന്നു. അവർ ടൊവിനോയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. നല്ലൊരു പയ്യനുണ്ടെന്ന് പറഞ്ഞു.

എനിക്ക് ഭയങ്കര ഇഷ്‌ടമുള്ള നടനാണ് ടൊവിനോ. ആദ്യത്തെ സിനിമയായ എബിസിഡി കണ്ടിട്ടും ഞാൻ പുള്ളിയെ വിളിച്ചിരുന്നു. നമ്മൾ ഒരാളുടെ വർക്ക് കണ്ട് ഇഷ്‍ടമായാൽ അയാളെ അറിയിക്കുക എന്നതുണ്ട്. ഇപ്പോഴും ഞാനത് ചെയ്യാറുണ്ട്. ഇഷ്‌ടപ്പെട്ടാൽ ഞാനത് അപ്പോൾ തന്നെ പറയാറുണ്ട്. ഔസേപ്പിന്റെ ഔസ്യത്ത് എന്ന സിനിമയുടെ സംവിധായകൻ നന്നായി വർക്ക് ചെയ്‌തിട്ടുണ്ട്‌.

മമ്മൂക്കയുടെ അടുത്തും മോഹൻലാലിന്റെയും അടുത്ത് നമ്മൾ വിളിച്ച് സിനിമയെ കുറിച്ച് നല്ലതും മോശവും പറയാറില്ല. കാരണം അവരൊക്കെ എത്രയോ വർഷങ്ങളായി നമുക്ക് മുൻപിലുണ്ട്, കഴിഞ്ഞ നാൽപ്പത് വർഷമായി നമ്മൾ ഓരോ കഥാപത്രമായി അവരൊക്കെയെ കാണുന്നതല്ലേ. അവരെ വച്ച് സിനിമ ഒക്കെ ആലോചിച്ചിരുന്നു, എങ്കിലും നടന്നില്ല.

എന്നെ ഒരു കാര്യവും അലട്ടാറില്ല. നമ്മളെ അലട്ടുന്നു എന്ന് തോന്നി തുടങ്ങിയാൽ പിന്നെ വളർച്ച മുരടിച്ചു എന്ന് ഉറപ്പാക്കാം. എല്ലാ സിനിമകളും മനസിന് ഇഷ്‍ടപെട്ട് എൻജോയ് ചെയ്‌തു തന്നെയാണ് ചെയ്യാറുള്ളത്. ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ആളുകളെ പോലും നമ്മൾ താൽപര്യത്തോടെ തിരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്.

രാജു സംവിധാനം ചെയ്യുമെന്ന് എനിക്ക് പണ്ടേ ഉറപ്പായിരുന്നു. അത്രയും എനിക്ക് അറിയാമായിരുന്നു. 2008ൽ തന്നെ അക്കാര്യം എനിക്ക് മനസിലായതാണ്. കാരണം അത്രയ്ക്ക് വിവേകമുള്ള വ്യക്തിയാണ് പൃഥ്വിരാജ്. 2011ലോ മറ്റോ രാജു സിനിമ സംവിധാനം ചെയ്യുമെന്നാണ് ഞാൻ കരുതിയത്. പുള്ളിയോട് സംസാരിക്കുമ്പോൾ ഒക്കെയും എനിക്ക് അത് ബോധ്യമായതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+