ഒന്നാമന്‍ പൃഥ്വിരാജ്, മോഹലാല്‍ തന്നെ രാജാവ്, മമ്മൂട്ടി പിന്നില്‍; വാരാന്ത്യ കണക്കുകള്‍ ഇങ്ങനെ
കൊച്ചി: മലയാള സിനിമ ഒന്നിന് പുറകേ ഒന്നായി ഹിറ്റുകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുകയാണ്. ആടുജീവിതത്തിലെ സര്‍വകാല റെക്കോര്‍ഡാണ് കുറിച്ചിരിക്കുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷമായിരുന്നു ഈ നേട്ടം. എന്തായാലും മലയാള സിനിമയുടെ സീന്‍ മാറിയിരിക്കുകയാണ്.
ഇനി വിഷുവിന് ഇറങ്ങാനുള്ള ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം പോലുള്ള ചിത്രങ്ങളും വലിയ വിജയങ്ങള്‍ നേടിയാല്‍ ഈ വര്‍ഷം മലയാള സിനിമ നേട്ടങ്ങളുടെ നടുവില്‍ തന്നെയാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ശേഷമാണ് മലയാള സിനിമ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ വാരാന്ത്യ കളക്ഷന്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിനാണ് ലഭിച്ചിരിക്കുന്നത്. വീക്കെന്‍ഡ് കളക്ഷനുകളില്‍ പൃഥ്വിരാജിന് മറ്റൊരു ചിത്രമില്ല എന്നതും അമ്പരപ്പിക്കുന്ന കണക്കാണ്. ആദ്യ പതിനഞ്ചില്‍ മറ്റൊരുപൃഥ്വിരാജ് ചിത്രമില്ല. അതേസമയം മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂടുതല്‍ ചിത്രങ്ങളുണ്ട്.
ആടുജീവിതം ആഗോള തലത്തില്‍ 64.2 കോടിയാണ് വീക്കെന്‍ഡില്‍ നേടിയിരിക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ ഒരു മലയാള ചിത്രം അന്‍പത് കോടി പിന്നിടുന്നതും ഇത് രണ്ടാം തവണയാണ് സംഭവിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡില്‍ ആടുജീവിതത്തിന് ലഭിച്ചിരിക്കുന്ന വന്‍ പ്രതികരണമാണ് ഇപ്പോള്‍ കളക്ഷന്‍ ഇത്രത്തോളമെത്തിച്ചിരിക്കുന്നത്.
അതേസമയം പട്ടികയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുള്ളത് മോഹന്‍ലാലിനാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് തന്നെയാണ് ഇപ്പോള്‍ മുന്നില്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫറാണ് കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ളത്. 52.3 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ഇതും ആടുജീവിതത്തിന്റെ വാരാന്ത്യവും തമ്മില്‍ പത്ത് കോടിയിലേറെ രൂപയുടെ വ്യത്യാസമുണ്ട്.
മൂന്നാം സ്ഥാനത്ത് മമ്മൂട്ടിയുടെ മാസ് ചിത്രമായ ഭീഷ്മപര്‍വമാണ്. കൊവിഡ് സമയത്താണ് ഈ ചിത്രം റിലീസ് ചെയ്തത്. എന്നിട്ടും ചിത്രം വീക്കെന്‍ഡില്‍ നിന്ന് മാത്രമായി 46 കോടിയാണ് കളക്ട് ചെയ്തത്. മൂന്നാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ്. 41 കോടിയാണ് വീക്കെന്‍ഡില്‍ ചിത്രം നേടിയത്.
അഞ്ചാം സ്ഥാനത്ത് വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രമാണ്. മരയ്ക്കാര്‍ നേടിയത് 37.8 കോടിയാണ്. ആറാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സുള്ളത്. 36.3 കോടിയാണ് ചിത്രം നേടിയത്. ഒടിയന്‍, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, കായംകുളം കൊച്ചുണ്ണി, കിംഗ് ഓഫ് കൊത്ത, നേര്, 2018, മലൈക്കോട്ടൈ വാലിബന്‍, തല്ലുമാല, ഓസ്ലര്‍ എന്നിങ്ങനെയാണ് പട്ടികയിലെ ചിത്രങ്ങള്‍.
മോഹന്‍ലാലിന് അഞ്ചും മമ്മൂട്ടിക്കും മൂന്നും ചിത്രങ്ങളാണ് ഉള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും ഒഴിച്ചുനിര്‍ത്തിയാല്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉള്ളത് ദുല്‍ഖിനും ടൊവിനോയ്ക്കുമാണ്. അതേസമയം ആടുജീവിതം തിങ്കളാഴ്ച്ച 4.75 കോടി രൂപയില്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. 82 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.












Click it and Unblock the Notifications