സകല റെക്കോര്‍ഡും വീഴും? ആടുജീവിതം സീന്‍ മാറ്റും; ആദ്യ ദിന കളക്ഷന്‍ സാധ്യത ഇങ്ങനെ
കൊച്ചി: കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിന്റെ ആടുജീവിതം റിലീസ് ചെയ്തിരിക്കുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ വമ്പന്‍ ബുക്കിംഗുമായി ചിത്രം മലയാളം ഇന്‍ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ ദിനം സകല തിയേറ്ററുകളിലും വമ്പന്‍ അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പല സ്ഥലത്തും അധിക ഷോകളും ആഡ് ചെയ്യാന്‍ സാധ്യതയുണ്ട്. ആദ്യ ദിനത്തില്‍ കളക്ഷന്റെ കാര്യത്തില്‍ ആടുജീവിതം റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടന്റായ ഓര്‍മാക്‌സ് മീഡിയ പ്രവചിക്കുന്നത് കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം ആറ് കോടിയില്‍ അധികം നേടുമെന്നാണ്.

അതേസമയം ആക്ഷനോ കോമഡിയോ ഒന്നുമില്ലാത്ത ഒരു ചിത്രത്തിന് ഇത്ര വലിയൊരു കളക്ഷനും ലഭിക്കുന്നതും അമ്പരപ്പിക്കുന്നതാണ്. കേരളത്തില്‍ റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം വിജയ് നായകനായ ലിയോയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്.
കേരളത്തില്‍ ആദ്യമായിട്ടാണ് ആദ്യ ദിനത്തില്‍ പത്ത് കോടിയില്‍ അധികം കളക്ഷന്‍ നേടുന്നത്. കെജിഎഫ് 2 ആണ് രണ്ടാം സ്ഥാനത്ത്. ഏഴ് കോടിയാണ് ആദ്യ ദിന കളക്ഷന്‍. മൂന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ നായകനായ ഒടിയാണ്. 7.10 കോടിയാണ് ചിത്രം നേടിയത്. പൃഥ്വിരാജിന്റെ ആടുജീവിതം നാലാം സ്ഥാനത്ത് ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.
ഒരുപക്ഷേ ഒടിയനും മുകളില്‍ കളക്ഷന്‍ എത്താനും സാധ്യതയുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് വെബ്‌സൈറ്റായ സാക്‌നില്‍ക്ക് ആദ്യ ദിനം ഇന്ത്യയില്‍ നിന്നാകെ 7.75 കോടി ആടുജീവിതം നേടുമെന്നാണ് സൂചിപ്പിക്കുന്നത്. ആദ്യ ദിനത്തിലെ ഷോകളും ഒക്ക്യുപ്പെന്‍സിയും വിലയിരുത്തിയാണ് ഇത്തരമൊരു കാര്യം സാക്‌നില്‍ക്ക് പറയുന്നത്.
മലയാളത്തില്‍ 57.79 ശതമാനമാണ് ഒക്കുപ്പെന്‍സി. രാവിലെയുള്ള ഷോകളില്‍ 54.91 ആയിരുന്നു ഒക്ക്യുപ്പെന്‍സി. ഉച്ചയ്ക്ക് ശേഷമുള്ള ഷോകളില്‍ 51.19 ശതമാനം ഒക്ക്യുപ്പെന്‍സിയും, വൈകീട്ടത്തെ ഷോകളില്‍ 58.21 ശതമാനവും, നൈറ്റ് ഷോകളില്‍ 66.86 ശതമാനവുമായിരുന്നു ഒക്ക്യുപ്പെന്‍സി.
കേരളത്തില്‍ നഗര മേഖലകളില്‍ കൂടുതല്‍ ഒക്ക്യുപ്പെന്‍സി കോഴിക്കോട്ടാണ്. 87.25 ശതമാനമായിരുന്നു ഒക്ക്യുപ്പെന്‍സി. കൊച്ചിയാണ് രണ്ടാമത്. 82.50 ശതമാനവും ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 75 ശതമാനവുമാണ് ഒക്ക്യുപ്പെന്‍സി. കോഴിക്കോട് രാത്രി ഷോകളില്‍ 92 ശതമാനമായിരുന്നു ഒക്ക്യുപ്പെന്‍സി.
കന്നഡ വേര്‍ഷനില്‍ വളരെ കുറവാണ് ഒക്ക്യുപ്പെന്‍സി. തമിഴില്‍ പക്ഷേ ഭേദമായിരുന്നു. രാത്രി ഷോകള്‍ക്ക് 21.47 ശതമാനമാണ് ഒക്ക്യുപ്പെന്‍സി. തെലുങ്കില്‍ 14.46 ശതമാനമാണ് ഒക്ക്യുപ്പെന്‍സി. അതേസമയം മലയാളത്തിലെ പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം കളക്ഷന്റെ കാര്യത്തിലും റെക്കോര്‍ഡിടുമെന്നാണ് ട്രാക്കിംഗ് വെബ്‌സൈറ്റുകളും സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications