പ്രതിഫലം 4 കോടി മുതൽ 10 കോടി വരെ; കൊച്ചിയിലും മുംബൈയിലും ബംഗ്ലാവുകൾ! പൃഥ്വിരാജിന്റെ ആസ്‌തി?
മലയാള സിനിമയിലെ പാൻ ഇന്ത്യൻ താരമെന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാൻ കഴിയുന്ന പ്രതിഭയാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ തിമിർപ്പിലാണ് രാജ്യമെമ്പാടുമുള്ള ആരാധകർ. 43 വയസ് പിന്നിടുമ്പോൾ പൃഥ്വിയുടെ കരിയറിൽ തിരിഞ്ഞു നോക്കിയാൽ നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും ഒരുനീണ്ട നിര തന്നെയാവും മുന്നിൽ തെളിയുക. അത്രയും വലിയൊരു കരിയർ തന്നെയാണ് താരം കുറഞ്ഞ പ്രായത്തിനുള്ളിൽ ഉണ്ടാക്കി എടുത്തത്.
പ്രായം അധികം ആയിട്ടില്ലെങ്കിലും താരം സിനിമയിൽ എത്തിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം. കൃത്യമായി പറഞ്ഞാൽ രഞ്ജിത് സംവിധാനം ചെയ്‌ത നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു പൃഥ്വിയുടെ അരങ്ങേറ്റം. ഒരുകാലത്ത് ഇൻഡസ്ട്രിയിലെ സെൻസേഷൻ ആയിരുന്നു സുകുമാരന്റെ മകൻ എന്ന ലേബലോട് കൂടിയാണ് എത്തിയതെങ്കിലും അതൊക്കെ പിൽക്കാലത്ത് മറികടക്കാൻ താരത്തിനായി.

നൂറിലധികം ചിത്രങ്ങളിൽ പൃഥ്വിരാജ് വേഷമിട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏറ്റവും ഒടുവിൽ ഇതാ സാക്ഷാൽ രാമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവർക്ക് ഒപ്പം പൃഥ്വിയും എത്തുന്നുണ്ട്. ഒന്നാം ഷെഡ്യൂൾ ഷൂട്ട് പൂർത്തിയാക്കിയ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് ഉറപ്പാണ്. നേരത്തെ പ്രശാന്ത് നീലിന്റെ സലാറിലും പൃഥ്വി വേഷമിട്ടിരുന്നു.
കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ രാജ്യമൊട്ടാകെ പ്രീതി നേടിയിട്ടുള്ള പൃഥ്വി തന്റെ കരിയറിൽ സംവിധായക കുപ്പായം അണിഞ്ഞപ്പോഴും റെക്കോർഡുകൾ വഴിമാറിയിരുന്നു. ആദ്യ സംരംഭമായ ലൂസിഫറിലൂടെ പുതിയ ബെഞ്ച്മാർക്ക് സൃഷ്‌ടിച്ച പൃഥ്വി അടുത്തിടെ അതിന്റെ രണ്ടാം ഭാഗത്തിലൂടെ 250 കോടി കളക്ഷൻ എന്ന മാർക്ക് മലയാളത്തിൽ പിന്നിട്ടിരുന്നു. അറിയാം പൃഥ്വിയുടെ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങൾ.
പൃഥ്വിരാജിന്റെ ആസ്‌തി?
നടൻ എന്നതിലുപരി നിർമ്മാതാവ്, ഡിസ്‌ട്രിബ്യൂട്ടർ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സകല മേഖലകളിലും കൈവച്ചിട്ടുള്ള പൃഥ്വിയുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളായി വളരാൻ പൃഥ്വിക്ക് കഴിഞിരുന്നു. അത് അദ്ദേഹത്തിന്റെ ആസ്‌തിയിലും സാമ്പത്തിക നിലയിലും ജീവിത ശൈലിയിലും പ്രകടമാണ് താനും.
കഴിഞ്ഞ സെപ്റ്റംബറിലെ കൊയ്‌മോയിയുടെ റിപ്പോർട്ട് അനുസരിച്ച്, പൃഥ്വിരാജ് സുകുമാരന്റെ മൊത്തം ആസ്‌തി ഏകദേശം 56 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു, 2024ൽ മാത്രം, അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിൽ നിന്ന് ഏകദേശം 250 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എന്നാൽ ഈ വർഷം സംവിധാനം ചെയ്‌ത ചിത്രമായ എമ്പുരാൻ ആവട്ടെ മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച് മുന്നേറുകയും ചെയ്‌തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസബിളിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, പൃഥ്വിരാജ് ഒരു സിനിമയ്ക്ക് 4 കോടി മുതൽ 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. മലയാള സിനിമാ വ്യവസായത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുകയാണ്. രാജമൗലി ചിത്രത്തിൽ അടക്കം റെക്കോർഡ് പ്രതിഫലമാണ് പൃഥ്വി സ്വന്തമാക്കിയതെന്നും സൂചനയുണ്ട്.
ജീവിതശൈലിയും റിയൽ എസ്‌റ്റേറ്റ് കാര്യങ്ങളും
പൃഥ്വിരാജിന്റെ ജീവിതശൈലി അദ്ദേഹത്തിന്റെ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം തന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് കൊച്ചിയിലുള്ള തന്റെ ആഡംബര ബംഗ്ലാവിലാണ്. കൂടാതെ മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന ഒരു വസതിയും അദ്ദേഹത്തിനുണ്ട്. ഇത് കൂടാതെ തന്റെ നിർമ്മാണ കമ്പനിക്കായി മുംബൈയിൽ 30 കോടി രൂപയ്ക്ക് ഓഫീസ് സ്ഥലം വാങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാർ കളക്ഷൻ
ഒരു അസ്സൽ വണ്ടിപ്രാന്തൻ കൂടിയാണ് പൃഥ്വിരാജ് സുകുമാരൻ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, പൃഥ്വിരാജിന്റെ ശ്രദ്ധേയമായ കാർ ശേഖരത്തിൽ ഒരു ലംബോർഗിനി ഉറുസ്, '0001' നമ്പർ പ്ലേറ്റുള്ള ഒരു മെഴ്‌സിഡസ്-എഎംജി ജി 63, ഒരു റേഞ്ച് റോവർ വോഗ്, ഒരു ലാൻഡ് റോവർ ഡിഫൻഡർ 110, കോടിക്കണക്കിന് വിലമതിക്കുന്ന ഒരു പോർഷെ കയെൻ എന്നിവ ഉൾപ്പെടുന്നുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications