'ആ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയെ കൊന്ന് സെപ്റ്റിക്ക് ടാങ്കിൽ തള്ളി'; ആലപ്പി അഷ്‌റഫ്
സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും ശബ്‌ദം കൊണ്ട് നമ്മെ വിസ്‌മയിപ്പിച്ച കലാകാരൻമാർ ഏറെയുണ്ട്. പഴയകാല സിനിമകളിൽ നായികമാർക്ക് ആയാലും നായകൻമാർക്ക് ആയാലും കൂടുതലും ഡബ്ബ് ചെയ്‌തിരുന്നത് മറ്റുള്ളവർ ആയിരുന്നു. സ്വയം ഡബ്ബ് ചെയ്‌തിരുന്ന നടീനടൻമാർ വളരെ കുറവായിരുന്നു. തൊണ്ണൂറുകളിലും, രണ്ടായിരത്തിലും ഒക്കെ സിനിമയിൽ ഏറെക്കുറെ അതേ സ്ഥിതി വിശേഷം തന്നെയായിരുന്നു.
ആ കാലത്ത് എല്ലാവരുടെയും ജനപ്രീതി പിടിച്ചുപറ്റിയ ശബ്‌ദകലാകാരൻമാർ ഒട്ടേറെയുണ്ട്. അവരിൽ പലരും ഇപ്പോഴും മേഖലയിൽ അതുപോലെ ശോഭിച്ചു നിൽക്കുന്നു. തിലകന്റെ മക്കളായ ഷോബി തിലകനും ഷമ്മിയും ഒക്കെ ഉദാഹരണങ്ങളാണ്. എന്നാൽ ഇക്കൂട്ടത്തിൽ അധികമാരും ഓർക്കാത്ത മൺമറഞ്ഞുപോയ താരങ്ങളും ഒട്ടനവധിയാണ്.

അതിലൊരാൾ ആയിരുന്നു ആനന്ദവല്ലി. മലയാളത്തിലെ ഏറ്റവും മികച്ച ശബ്‌ദകലാകാരിമാരിൽ ഒരാളായിരുന്നു ആനന്ദവല്ലിയുടെ വ്യക്തിജീവിതം പക്ഷേ അത്ര നല്ലതായിരുന്നില്ല. ഒട്ടേറെ ബുദ്ധിമുട്ടുകളും അവർക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആനന്ദവല്ലിയുടെ അധികമാരും അറിയാത്ത ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾ ആയിരുന്നു ചന്ദ്രമോഹനും ആനന്ദവല്ലിയും. ദ്വീപ് എന്ന ചിത്രത്തിനിടെയാണ് മെരിലാന്റ് സ്‌റ്റുഡിയോയിൽ വച്ചാണ് ഞാൻ ആനന്ദവല്ലിയെ ആദ്യം കാണുന്നത്. മെരിലാന്റ് സ്‌റ്റുഡിയോ മാനേജർ വെളിയം ചന്ദ്രന്റെ ഭാര്യയായിരുന്നു അവർ. പിന്നീട് ആ ബന്ധത്തിൽ എന്തോ താളപ്പിഴകളുണ്ടായി പിരിഞ്ഞു. പിന്നീട് സംവിധായകൻ കെഎസ് ഗോപാലകൃഷ്‌ണനൊപ്പം ജീവിതം ആരംഭിച്ചു.
അതുപോലെ മദ്രാസിൽ വച്ചാണ് ഞാൻ ചന്ദ്രമോഹനെ ആദ്യമായി കാണുന്നത്. ചന്ദ്രമോഹനും ഭാര്യ ജയശ്രീയുമൊക്കെ സന്തോഷത്തോടെ മദ്രാസിലായിരുന്നു കഴിഞ്ഞത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവർക്ക് വേണ്ടി ശബ്‌ദം നൽകിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോൾ പ്രണയത്തിൽ ആവുകയായിരുന്നു.
ആനന്ദവല്ലിയും ജയമോഹനും കുടുംബങ്ങളെ മറന്ന് ഒന്നായി. ഞാൻ സംവിധാനം ചെയ്‌ത 'നിന്നിഇഷ്ട്ടം എന്നിഷ്ട്ടം' എന്ന ചിത്രത്തിലെ നായികയ്ക്ക് ശബ്‌ദം നൽകിയിരുന്നത് ആനന്ദവല്ലിയായിരുന്നു. രാത്രി ഏഴ് മണിക്ക് ഡബ്ബിംഗ് തുടങ്ങിയാൽ രാവിലെയാവും തീരാൻ. എന്റെ അസിസ്‌റ്റന്റിനെ പോലെ നടക്കുന്ന ഒരു കോമഡി നടനുണ്ടായിരുന്നു, കാവറ ശങ്കരൻ.
ആനന്ദവല്ലി ഡബ്ബ് ചെയ്യുമ്പോൾ ചന്ദ്രമോഹൻ സാധനങ്ങളൊക്കെ എടുത്ത് രക്ഷപ്പെടുകയാണെന്ന് അന്നത്തെ പ്രൊഡക്ഷൻ കൺട്രോളർ അപ്പി രാധാകൃഷ്‌ണൻ എന്നോട് പറഞ്ഞു. അവർ തമ്മിൽ ഭയങ്കര പ്രശ്‌നമാണെന്നും, വഴക്കിട്ടാൽ ആനന്ദവല്ലി റൗഡിയെ വിളിച്ചുവരുത്തി ചന്ദ്രമോഹനെ ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞു.
ആനന്ദവല്ലിയുടെ ആദ്യ വിവാഹത്തിലെ ഏകമകനായിരുന്നു ദീപൻ. പൃഥ്വിരാജിനെ വച്ച് പുതിയമുഖം എന്ന ചിത്രം ചെയ്‌തത് ദീപനായിരുന്നു. ദീപന്റെ ജീവിതത്തിലും ഒരു ദുരന്ത കഥയുണ്ട്. ഭാര്യയും ഭാര്യയുടെ അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് കേബിൾ ടിവി കണക്ഷൻ കൊടുക്കാൻ വന്ന രണ്ട് ക്രിമിനലുകൾ അവരെ കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങൾ ആ വീട്ടിലെ തന്നെ സെപ്റ്റിക് ടാങ്കിൽ താഴ്ത്തി. വലിയ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു അത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications