Get Updates
Get notified of breaking news, exclusive insights, and must-see stories!

"പ്രിയനും ലിസിയും അടുത്തിടെ തമ്മിൽ കണ്ടുമുട്ടി, പ്രശ്‌നങ്ങൾ തീർന്നു, അവർ വീണ്ടും ഒരുമിക്കാനുള്ള സാധ്യത ഉണ്ട്"

സിനിമാ താരങ്ങൾ പ്രണയത്തിൽ ആവുന്നതും വിവാഹം കഴിക്കുന്നതും സാധാരണമായ കാര്യങ്ങളാണ്. അത് മലയാളത്തിൽ ആയാലും ഇന്ത്യയിലെ മറ്റേത് ഇൻഡസ്ട്രിയിൽ ആയാലും അങ്ങനെ തന്നെ. പല മുൻനിര സൂപ്പർതാരങ്ങളും ഇത്തരത്തിൽ സിനിമയിൽ നിന്ന് തന്നെയുള്ള സഹതാരങ്ങളെ പങ്കാളിയായി ഒപ്പം കൂട്ടിയ ചരിത്രമുണ്ട്. അമിതാഭ് ബച്ചൻ, കമൽഹാസൻ, സൂര്യ, ആമിർ ഖാൻ, നാഗാർജുന, അക്ഷയ് കുമാർ, ജയറാം എന്നിങ്ങനെ ഈ പേരുകളുടെ നീണ്ടനിര തന്നെ നമുക്ക് കാണാം.

അതുപോലെ തന്നെയാണ് സിനിമാ താരങ്ങൾ തമ്മിലുള്ള വിവാഹം പാതിവഴിയിൽ തെറ്റിപ്പിരിയുന്നതും. അതും പുതുമയുള്ള ഒരു വാർത്തയല്ല. ദിലീപ്-മഞ്ജു വാര്യർ, മനോജ് കെ ജയൻ-ഉർവശി എന്നിങ്ങനെ പാതിവഴിയിൽ ബന്ധം അവസാനിപ്പിച്ച താരങ്ങളും മലയാളത്തിൽ അനവധിയുണ്ട്. എന്നാൽ യാതൊരു കുഴപ്പങ്ങളും ഇല്ലാതെ ബന്ധം മുന്നോട്ട് കൊണ്ട് പോവുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്ന താര ദമ്പതികളും ഇക്കൂട്ടത്തിലുണ്ട്.

priyanandlissyashraf

എന്നാൽ പിരിഞ്ഞ ശേഷം വീണ്ടും അടുക്കുന്ന സിനിമാ താരങ്ങൾ ചുരുക്കമാണ്. അത്തരത്തിൽ തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒക്കെ വെന്നിക്കൊടി പാറിച്ചിട്ടുള്ള പ്രിയദർശൻ-ലിസി ബന്ധം വീണ്ടും പൂവണിയുകയാണ് എന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ഇരുവരും ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണെന്നും അദ്ദേഹം പറയുന്നു. തമിഴ് സിനിമയിലെ താര ജോഡികളായ രഞ്ജിത്-പ്രിയരാമൻ എന്നിവരെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

നേശം പുതുസ് എന്ന തമിഴ് ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചവരാണ് പ്രിയാരാമനും തമിഴ് നടൻ രഞ്ജിത്തും. അതിന് ഇടയിൽ ഉടലെടുത്തതാണ് അവർ തമ്മിലുള്ള സൗഹൃദവും പ്രണയവും ഒക്കെ. ആ സിനിമയുടെ ചിത്രീകരണം കഴിയുമ്പോഴേക്കും അവരുടെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിൽ കലാശിച്ചിരുന്നു. അതൊരിക്കലും പൈങ്കിളി പ്രണയം ആയിരുന്നില്ലെന്നാണ് പ്രിയാ രാമൻ തന്നെ പറയുന്നത്.

രഞ്ജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വാർത്താ പ്രിയാരാമനെ ഞെട്ടിച്ചു. 2015ൽ അവർ നിയമപരമായി വേർപിരിഞ്ഞു. രഞ്ജിത് കാമുകിയെ വിവാഹം കഴിച്ചു. എന്നാൽ ഒരു വർഷം മാത്രമേ ആ ബന്ധം നിലനിന്നുള്ളൂ. ഇതൊക്കെയും അവർ വെളിപ്പെടുത്തിയതാണ്. രഞ്ജിത് പരാജയപ്പെട്ടു കൊണ്ടിരുന്നു. 2018ൽ ഒരു അവാർഡ് വേദിയിൽ വച്ചാണ് ട്വിസ്‌റ്റ് ഉണ്ടായത്. അവിടെ വച്ച് നാടകീയമായി അവർ വീണ്ടും ഒന്നിക്കുകയായിരുന്നു.

അതുപോലെ മലയാള സിനിമയിൽ വർഷങ്ങൾക്ക് ഇപ്പുറം ഒരു രണ്ടാം ദാമ്പത്യം തുടങ്ങാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നുണ്ട്. ഗുരുതരമല്ലാത്ത പ്രശ്‌നങ്ങളാൽ വേർപിരിഞ്ഞു നിൽക്കുന്നവർ ഒന്നാവുന്നത് സന്തോഷം പകരുന്ന കാര്യമാണ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞു മല ഉരുകി ഇപ്പോൾ അവർ നല്ല സൗഹൃദത്തിലാണ്. പരസ്‌പര ബഹുമാനത്തോടെയാണ് ഇപ്പോൾ അവർ രണ്ടുപേരും സംസാരിക്കുന്നത്.

പ്രിയനും ലിസിയും ബന്ധം വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് അവർ രണ്ടുപേരും ചേർന്നാണ്. ഞാൻ ലിസിയോട് ചോദിച്ചു പ്രിയനെ കാണാറുണ്ടോ എന്ന്, ഈയടുത്ത്‌ സുരേഷ് ബാലാജിയുമായി വീട്ടിൽ വന്നിരുന്നുവെന്നും ബ്രേക്ക് ഫാസ്‌റ്റ് ഒക്കെ കഴിച്ചാണ് പോയതെന്നും ലിസി പറഞ്ഞു. അവർ രണ്ട് പേരും മറ്റ് വിവാഹം ഒന്നും കഴിക്കാത്ത സ്ഥിതിക്ക് അവർ ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ ഒരു തീരുമാനം ആയിരിക്കും.

അങ്ങനെ തന്നെ സംഭവിക്കട്ടെ. മകൾ കല്യാണി ഇപ്പോൾ സിനിമാ രംഗത്ത് കത്തി ജ്വലിച്ച് പ്രഭ പരത്തി നിൽക്കുകയാണല്ലോ. ഹീറോയിൻ ഓറിയന്റഡ് ആയിട്ടുള്ളൊരു ചിത്രം ആദ്യമായിട്ടാണ് 100 കോടി ക്ലബിൽ എത്തുന്നത്. ലോക എന്ന ചിത്രത്തിന്റെ ഏതെങ്കിലും വിജയാഘോഷ വേദിയിൽ വച്ച് ലിസിക്ക് പ്രണയാർദ്രമായ ഒരു പുഷ്‌പം കൊടുക്കുകയും അവർ പ്രിയന്റെ നെഞ്ചിലേക്ക് ചായുന്ന നിമിഷത്തിനായി നമുക്കും കാത്തിരിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+