Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവ് മുസ്‌തഫയുമായി വേർപിരിഞ്ഞോ? ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രിയാമണി, ഞെട്ടി ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാരിൽ ഒരാളായിരുന്നു പ്രിയാമണി. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ അവാർഡ് സ്വന്തമാക്കിയ അവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കരിയറിൽ ഒരു ഘട്ടമെത്തിയപ്പോൾ നായികാ വേഷങ്ങളിൽ നിന്ന് മാറി പ്രിയാമണി സഹനടിയായും ഐറ്റം ഡാൻസർ ആയും ഒക്കെ തിളങ്ങിയത് നാം കണ്ടതാണ്. എന്നാൽ കഴിഞ്ഞ കുറച്ചധികം കാലമായി പ്രിയാമണിയുടെ വ്യക്തി ജീവിതത്തിലാണ് പാപ്പരാസികളുടെ കണ്ണ്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണെങ്കിലും, അഭിനയ ജീവിതത്തിൽ തിരക്കിൽ ആണെങ്കിലും വ്യക്തി ജീവിതം, പ്രത്യേകിച്ച് തന്റെ ദാമ്പത്യ വിശേഷങ്ങൾ അധികം പങ്കുവയ്ക്കാത്ത താരമായിരുന്നു പ്രിയാമണി. അതുകൊണ്ട് തന്നെ പ്രിയാമണിയുടെ വിവാഹ ജീവിതത്തിൽ വിള്ളൽ വീണെന്നും ഭർത്താവ് മുസ്‌തഫയുമായി വേർപിരിഞ്ഞുവെന്നുമൊക്കെ കിംവദന്തികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശക്തമായിരുന്നു.

priyamanifamily

പലപ്പോഴും പ്രിയാമണിയെ സംബന്ധിച്ച് ഈ ചോദ്യങ്ങൾ അലോസരപ്പെടുത്തിയിരുന്നു. കൂടുതൽ തവണയും മറുപടി പറയാതെ ഇത്തരം പ്രചാരണങ്ങളോട് മുഖം തിരിക്കുകയാണ് പ്രിയ ചെയ്യാറുള്ളത്. എന്നാൽ ഏറ്റവും ഒടുവിൽ ഇപ്പോഴിതാ ഈ പ്രചാരണങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം.

ഭർത്താവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് താരം ഈ വ്യാജ പ്രചാരണങ്ങളുടെയെല്ലാം മുനയൊടിച്ചത്. ഭർത്താവ് മുസ്‌തഫയ്ക്ക് ഒപ്പമുള്ള അധികം ചിത്രങ്ങൾ പ്രിയാമണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതോടെയാണ് പല കോണുകളിൽ നിന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർന്നത്.

എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ഉദാത്ത പ്രണയത്തിന്റെ സ്‌മാരകമായി ലോകം കണക്കാക്കുന്ന താജ്‌മഹലിന് മുന്നിൽ നിന്നും പ്രിയാമണിയും ഭർത്താവും ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരിക്കുന്നത്‌. മനോഹരമായി എടുത്തിരിക്കുന്ന ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ താജ്‌മഹൽ തല ഉയർത്തി നിൽക്കുന്നത് കാണാമായിരുന്നു.

അതിലൊന്നിൽ ഭർത്താവ് മുസ്‌തഫ പ്രിയാമണിയുടെ നെറുകയിൽ ചുംബിക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും അകൽച്ചയിൽ ആണെന്നുമൊക്കെയുള്ള കള്ള പ്രചാരണങ്ങൾ തകർന്നുവീഴുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ പെട്ടെന്ന് തന്നെ വലിയ രീതിയിൽ വൈറലാവുകയായിരുന്നു.

2017ലാണ് പ്രിയാമണിയും ഇവന്റ് മാനേജരായ മുസ്‌തഫ രാജും വിവാഹിതരായത്. ഐപിഎല്‍ ടൂര്‍ണമെന്റിനിടെയായിരുന്നു ഇരുവരും അടുപ്പത്തിലായത്. പിന്നീട് വിവാഹത്തിലേക്ക് ഈ ബന്ധം എത്തുകയായിരുന്നു. നേരത്തെ തന്നെ അഭിമുഖങ്ങളിലും മറ്റും മുസ്‌തഫയുമായുള്ള പ്രണയത്തെ കുറിച്ചും അതിന് ശേഷം സിനിമയിൽ അഭിനയിക്കാൻ നൽകിയ പിന്തുണയെ കുറിച്ചുമൊക്കെ പ്രിയാമണി വാചാലയായിരുന്നു.

അതേസമയം, സിനിമയിൽ ഇപ്പോഴും സജീവമാണ് പ്രിയാമണി. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടേതായി അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. അതിന് മുൻപ് മോഹൻലാലിനൊപ്പം നേരിലും മികച്ച വേഷമാണ് പ്രിയാമണി കൈകാര്യം ചെയ്‌തത്‌.

മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ബോളിവുഡ് എന്നിങ്ങനെ ഒട്ടുമിക്ക ഇൻഡസ്ട്രികളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിൽ ഇനി രണ്ട് വമ്പൻ ചിത്രങ്ങളാണ് പ്രിയാമണി അഭിനയിക്കുന്നതായി വരാനിരിക്കുന്നത്. അതിലൊന്ന് ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള അവസാന ചിത്രമായ ജനനായകനും ജിഡി നായിഡുവിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള ജിഡിഎൻ എന്ന ചിത്രവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+