'ഐറ്റം ഡാൻസറായി അറിയപ്പെടാൻ ആഗ്രഹിച്ചിട്ടില്ല, ഷാരൂഖിനെ ആ കാര്യത്തിൽ സഹായിച്ചിരുന്നു'; പ്രിയാമണി
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയാമണി. തുടക്കം തെലുഗു ചിത്രത്തിലൂടെ ആയിരുന്നെങ്കിലും മലയാളത്തിൽ നിരവധി നല്ല വേഷങ്ങൾ താരം ചെയ്‌തിരുന്നു. പൃഥ്വിരാജ് നായകനായ തിരക്കഥയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ മമ്മൂട്ടിക്കൊപ്പം ചെയ്‌ത പ്രാഞ്ചിയേട്ടൻ, മോഹൻലാലിനൊപ്പം ചെയ്‌ത ഗ്രാൻഡ് മാസ്‌റ്റർ എന്നീ ചിത്രങ്ങളും പ്രിയാമണിയുടെ കരിയറിൽ നാഴിക്കല്ലുകളായിരുന്നു.
അതിനിടയിൽ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രമായ ചെന്നൈ എക്‌സ്പ്രസിൽ ഒരു ഡാൻസ് നമ്പറുമായി പ്രിയാമണി ആരാധകരുടെ മനം കവർന്നിരുന്നു. 1 2 3 4... എന്ന് തുടങ്ങുന്ന ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാരൂഖിനൊപ്പമായിരുന്നു പ്രിയാമണി ഈ രംഗം അഭിനയിച്ചത്.

അതിന് ശേഷവും സിനിമയിൽ സജീവമാണ് താരം. ഇടയ്ക്ക് മോഹൻലാൽ നായകനായി ജീത്തു ജോസഫ് ഒരുക്കിയ നേര് എന്ന ചിത്രത്തിലും പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ കുഞ്ചാക്കോ ബോബനെ നയനാക്കി മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച് ജിത്തു അഷ്‌റഫ് സംവിധാനം ചെയ്‌ത 'ഓഫീസർ ഓൺ ഡ്യുട്ടി' എന്ന ചിത്രത്തിലൂടെ കൈയടി നേടുകയാണ് താരം.
ഇതുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലേക്ക് താൻ എത്താനുള്ള കാരണവും അതിന് ശേഷം സമാന അവസരങ്ങൾ വേണ്ടെന്ന് വച്ചതും ഒക്കെ അവർ എടുത്തു പറയുന്നുണ്ട്. ഒപ്പം ഷാരൂഖ് ഖാനെ സഹായിച്ച സംഭവവും അവർ ഓർത്തെടുത്തു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യങ്ങൾ പറഞ്ഞത്.
പ്രിയാമണിയുടെ വാക്കുകൾ
1 2 3 4... എന്ന ഗാനം കേൾക്കുമ്പോൾ ഇപ്പോഴും രോഹിത് ഷെട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഇങ്ങനെയൊരു പാട്ടുണ്ട് പ്രിയ ചെയ്യുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നെയാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നതും ഇങ്ങനെയൊരു ഓഫർ വരുന്നതും. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണുമുണ്ട് ഇതിൽ. വെറുമൊരു ബാക്ക് ഗ്രൗണ്ട് ഡാൻസറായി വരാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞു.
ഒരിക്കലും അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ചെന്നൈ എക്‌സ്പ്രസിന്റെ ഭാഗമാക്കിയതിൽ എന്നും എനിക്ക് രോഹിത് ഷെട്ടിയോട് നന്ദിയുണ്ട്. അതിന് ശേഷം ഒരുപാട് ഐറ്റം നമ്പേഴ്‌സ് ചെയ്യാനുള്ള അവസരം വന്നിരുന്നു പക്ഷേ ഞാൻ വേണ്ടെന്ന് പറയുകയായിരുന്നു. ഒരു ഐറ്റം ഡാൻസർ ആയി അറിയപ്പെടാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല.
ഷാരൂഖിനെ ഡാൻസ് പഠിപ്പിച്ചു എന്നൊന്നും പറയാൻ കഴിയില്ല. അവർക്ക് സൗത്ത് സ്‌റ്റൈൽ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അന്ന് രാജസുന്ദരം മാസ്‌റ്റർ ആയിരുന്നു കൊറിയോഗ്രാഫി. അദ്ദേഹത്തിനൊപ്പം ഒരുപാട് വർക്ക് ചെയ്‌തത് കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ രീതി അറിയാമായിരുന്നു. കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത് ഞാൻ ഇത്തിരി സഹായിച്ചിരുന്നു. അത് വെറും ഒരു ശതമാനമാണ് ഞാൻ സഹായിച്ചത് എന്ന് വേണമെങ്കിൽ പറയാം.
ജവാൻ സിനിമയുടെ സമയത്തും എനിക്ക് ഷാരുഖിൽ നിന്ന് നല്ല അനുഭവമാണ് ഉണ്ടായത്. അതിൽ ഒരു പാട്ടിൽ ഞങ്ങൾ ആറ് പെൺകുട്ടികൾ ആയിരുന്നു ഉണ്ടായത്. ഷോബി മാസ്‌റ്റർ ആയിരുന്നു കൊറിയോഗ്രാഫർ. ഞാൻ പിന്നിൽ നിൽക്കുന്നത് കണ്ട് ഷാരൂഖ് എന്നെ പിടിച്ച് മുന്നിലാക്കി. എന്നിട്ട് അറ്റ്ലിയോടും ഷോബി മാസ്‌റ്ററോടും പറഞ്ഞു അവളാണ് എന്റെ ഡാൻസ് മാസ്‌റ്റർ ആണെന്ന്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications