സിനിമകളില്‍ നിന്ന് പുറത്താക്കി, സംവിധായകന്റെ മോശം പെരുമാറ്റം; ഇന്ന് പ്രിയങ്കയുടെ സമ്പത്ത് ഇത്ര
ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. ഏതൊരു താരത്തേക്കാളും പ്രതിഫലവും നടി വാങ്ങുന്നുണ്ട്. ഹോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ് ആ അഭിനയ മികവ്. ഇന്ത്യയില്‍ നടിമാരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നതും പ്രിയങ്ക ചോപ്രയാണ്. എന്നാല്‍ നടിയുടെ തുടക്കക്കാലം അത്ര എളുപ്പമായിരുന്നില്ല. ബോളിവുഡില്‍ നിന്നടക്കം വലിയ യാതനകള്‍ സഹിച്ചാണ് പ്രിയങ്ക താരസിംഹാസന പട്ടം സ്വന്തമാക്കിയത്.
രണ്ടായിരത്തത്തില്‍ മിസ് വേള്‍ഡ് ആയതോടെയാണ് പ്രിയങ്ക ചോപ്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ അവിടെ നിന്ന് ബോളിവുഡില്‍ നല്ലൊരു വേഷം ലഭിക്കാന്‍ പിന്നെയും സമയം എടുത്തുവെന്ന് നടി തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളില്‍ നിന്ന് തന്റെ സംവിധായകര്‍ മാറ്റിയിരുന്നതായി പ്രിയങ്ക പറയുന്നു. പല സംവിധായകരും തന്നെ വളരെ വഴക്ക് പറഞ്ഞിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

കഠിനാധ്വാനത്തിലൂടെയാണ് അതിനെയെല്ലാം നടി മറികടന്നത്. ബോളിവുഡില്‍ തനിക്ക് തുടക്കക്കാലത്ത് യാതൊന്നും അറിയില്ലായിരുന്നു. അതുപോലെ ആരെയും അറിയുക പോലുമില്ലായിരുന്നു. പല സംവിധായകരും തന്നെ വഴക്ക് പറയാറുണ്ടായിരുന്നു. പല സിനിമളിലേക്കും താന്‍ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. അതുപോലെ സിനിമകളില്‍ നിന്ന് തന്നെ പല സംവിധായകരും പുറത്താക്കി.
എത്രത്തോളം നിങ്ങല്‍ സംസാരിക്കുന്നുവോ അതിനനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് പോയതെന്നും നടി വോഗുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ തന്നെയാണ് ആത്മവിശ്വാസം എങ്ങനെ നേടിയെടുക്കാമെന്ന് സ്വയം പഠിപ്പിച്ചതെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതുപോലെ സഹതാരം തന്നെ വല്ലാതെ ശല്യം ചെയ്തിരുന്നു. എന്റെ ഡയലോഗിനോട് ചേര്‍ന്ന് പറയേണ്ടവയായിരുന്നു ആ താരത്തിന്റെ സംഭാഷണങ്ങള്‍.
എന്നാല്‍ എപ്പോഴും അദ്ദേഹമത് തെറ്റിച്ചു. പലപ്പോഴും ഷൂട്ടിംഗ് തന്നെ മുടങ്ങി. അതൊരു ആത്മഭാഷണമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും എന്നെ നോക്കാന്‍ പോലും അയാള്‍ തയ്യാറായില്ല. അങ്ങനെ നിരവധി തവണ ആ നടന്‍ തന്നെ ബുദ്ധിമുട്ടിച്ചിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. അതേസമയം യുഎസ്സില്‍ സ്‌കൂള്‍ പഠന കാലത്തും ഇത്തരം അനുഭവമുണ്ടായിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
2004ല്‍ ഏത്‌റാസിന്റെ വിജയത്തോടെയാണ് പ്രിയങ്കയുടെ തലവര മാറിയത്. ഇന്ന് ഹോളിവുഡിലെ വരെ തിരക്കേറിയ നായികയായ പ്രിയങ്ക ചോപ്രയുടെ ആസ്തി 620 കോടിയാണ്. ഇന്ത്യയില്‍ ഒരു നടിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആസ്തിയാണിത്. 12 കോടിയാണ് ഒരു ചിത്രത്തിന് നടി വാങ്ങുന്ന പ്രതിഫലം.
ഹോളിവുഡിലെ ഒരു വെബ് സീരീസിന്റെ ഒരു എപ്പിസോഡിന് മാത്രമായി രണ്ട് കോടിയാണ് പ്രിയങ്ക പ്രതിഫലം വാങ്ങുന്നത്. ഒന്നര കോടിയാണ് നടിയുടെ മാസ വരുമാനം. വാര്‍ഷിക വരുമാനം പതിനെട്ട് കോടിയോളം വരും. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ നടിക്ക് മൂന്ന് കോടിയും ലഭിക്കുന്നുണ്ട്. ഒരു പരസ്യ ചിത്രത്തിനായി 5 കോടിയും പ്രിയങ്ക വാങ്ങാറുണ്ട്.












Click it and Unblock the Notifications