രജനിയും പ്രഭാസും പിന്നില്‍, വിജയ് മാത്രം മുന്നില്‍; പുഷ്പ രണ്ടില്‍ അല്ലു അര്‍ജുന്റെ പ്രതിഫലം ഇത്ര
ഹൈദരാബാദ്: തെലുങ്ക്-ബോളിവുഡ് സിനിമകളില്‍ ഒരൊറ്റ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ എല്ലാം നടക്കുന്നത്. അത് അല്ലു അര്‍ജുന്റെ പുഷ്പ രണ്ടിനെ കുറിച്ചാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറായി ചിത്രം മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ എല്ലാം ഒരേസ്വരത്തില്‍ പ്രവചിക്കുന്നത്. ആദ്യ ഭാഗം കൊവിഡിന്റെ സമയത്താണ് റിലീസ് ചെയ്തത്.
എല്ലാ ഭാഷകളിലും ചിത്രം ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ഹിന്ദിയില്‍ ചിത്രം വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ പോലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സമയത്താണ് പുഷ്പ ആദ്യ ഭാഗം ഇറങ്ങിയ വലിയ വിജയമായി മാറിയത്. 150 കോടിയോളമാണ് ഹിന്ദി ബോക്‌സോഫീസില്‍ നിന്ന് ചിത്രം നേടിയത്.

രണ്ടാം ഭാഗം ആയിരം കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടുമെന്ന് പ്രതീക്ഷിക്കുന്നത്. ഹിന്ദിയില്‍ നിന്ന് വന്‍ തുക നല്‍കി വിതരണാവകാശം വാങ്ങാന്‍ നിരവധി പേരാണ് രംഗത്തുള്ളത്. ആദ്യ ഭാഗത്തിന് വലിയ വിതരണക്കാരെ ലഭിച്ചിരുന്നില്ല. 180 കോടി വരെയാണ് ഹിന്ദി വിതരണാവകാശത്തിനായി ലഭിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്.
കരണ്‍ ജോഹറിനെ പോലുള്ള വമ്പന്‍ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കാനും സാധ്യതയുണ്ട്. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറാവാന്‍ സാധ്യതയുള്ള ചിത്രം കൂടിയാണിത്. പുഷ്പയുടെ ആദ്യ ഭാഗം സാറ്റലൈറ്റിലും വമ്പന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് ഡിജിറ്റല്‍ റൈറ്റ്‌സിനടക്കം വമ്പന്‍ ഡിമാന്‍ഡുണ്ട്.
അതേസമയം ചിത്രത്തിലെ നായകനായ അല്ലു അര്‍ജുനാണ് പുഷ്പയുടെ രണ്ടാം ഭാഗം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കുക. തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് അല്ലു അര്‍ജുന്‍.
ഒരു പ്രൊജക്ടിന് 100 കോടിക്കും 125നും ഇടയിലാണ് അദ്ദേഹം വാങ്ങുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തിന് 80 കോടിയായിരുന്നു അല്ലു അര്‍ജുന്റെ പ്രതിഫലം. ചിത്രം വലിയ വിജയമായത് പ്രതിഫലം ഉയര്‍ത്താന്‍ അല്ലുവിനെ സഹായിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വലിയ ആരാധകര്‍ സൂപ്പര്‍ താരത്തിന് ഉള്ളതും കളക്ഷനായി മാറുമെന്ന് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പാന്‍ ഇന്ത്യന്‍ താരമായി അല്ലു അര്‍ജുന്‍ മാറിയത് പ്രതിഫലത്തിന്റെ കാര്യത്തിലും പ്രതിഫലിക്കും. പുഷ്പ രണ്ടില്‍ പ്രതിഫലം മാത്രമല്ല ലാഭവിഹിതവും വേണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്. നൂറ് കോടിയാണ് പുഷ്പ രണ്ടില്‍ അല്ലുവിന്റെ പ്രതിഫലം. പക്ഷേ ലാഭവിഹിതമായി ഇതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ലഭിക്കും.
മൊത്തം ലാഭത്തിന്റെ 27 ശതമാനമാണ് ലഭിക്കുന്നത്. പ്രീ റിലീസ് ബിസിനസായി 1000 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ 270 കോടി പ്രതിഫലം താരത്തിന് ലഭിക്കും. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സംവിധായകന്‍ സുകുമാറിനും ലാഭവിഹിതം ലഭിക്കും.
275 കോടി പ്രതിഫലമുള്ള വിജയ് മാത്രമാണ് പ്രതിഫലത്തില്‍ ഇതോടെ അല്ലുവിന് മുന്നിലുണ്ടാവുക. പ്രഭാസും രജനീകാന്തുമെല്ലാം പ്രതിഫലത്തില്‍ അല്ലു അര്‍ജുന് പിന്നിലായിരിക്കുകയാണ്. അതേസമയം കേരളത്തില്‍ ഇഫോര്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രം വിതരണത്തിന് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications