പുഷ്പ 2: വിതരണാവകാശ തുക സലാറിന് മുകളില്‍? പുഷ്പയെ ആര്‍ക്കും വേണ്ട; അല്ലു അര്‍ജുന്റെ നീക്കം പൊളിഞ്ഞു
ഈ വര്‍ഷം റിലീസാവാനുള്ള ചിത്രങ്ങളില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ പുഷ്പരാജായി എത്തുന്നതിന് വമ്പന്‍ പ്രതിഫലം വാങ്ങുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ അടക്കം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവരുണ്ട്. എന്നാല്‍ പുഷ്പയുടെ രണ്ടാം ഭാഗം വലിയ വെല്ലുവിളിയാണ് റിലീസിന് മുമ്പ് ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി നേരിടുന്നത്.
ആര്‍ആര്‍ആറിനോളം വലിയ ആഗോള ഹിറ്റാക്കാനാണ് അല്ലു അര്‍ജുന്‍ സംവിധായകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിതരണക്കാരും, തിയേറ്റര്‍ ഉടമകളുമെല്ലാം ചിത്രം വാങ്ങാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ ചിത്രത്തെ വലിയ വില കൊടുത്ത് വാങ്ങാന്‍ തിയേറ്റര്‍ ഉടമകളും വിതരണക്കാരും തയ്യാറല്ല.

പുഷ്പയുടെ ആദ്യ ഭാഗം 2021ലാണ് റിലീസ് ചെയ്തത്. ഹിന്ദിയില്‍ അടക്കം ചിത്രം നൂറ് കോടിയിലേറെ നേടിയിരുന്നു. 250 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. അത് മാത്രമല്ല ഒടിടി അവകാശങ്ങള്‍ വന്‍ തുകയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്.
അങ്ങനെ ചിത്രം വന്‍ ലാഭമായി മാറിയിരുന്നു. പക്ഷേ ആന്ധ്രയില്‍ ഒരു അല്ലു അര്‍ജുന്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ ഇത്ര ഹൈപ്പില്‍ വന്ന പുഷ്പയ്ക്ക് ലഭിച്ചിരുന്നില്ല. അന്നത്തെ ടിക്കറ്റ് വിലയില്‍ വലിയ ഇടിവുണ്ടായതും കളക്ഷനെ ബാധിച്ചിരുന്നു. അതുകൊണ്ട് പുഷ്പ രണ്ടിനെ വലിയ വില കൊടുത്ത് വാങ്ങാന്‍ വിതരണക്കാര്‍ക്ക് താല്‍പര്യമില്ല.
പല സോണുകളിലെയും തിയേറ്റര്‍ അവകാശങ്ങള്‍ക്കായി കെജിഎഫിന്റെ രണ്ടാം ഭാഗത്തേക്കാള്‍ വലിയ തുകയാണ് അല്ലു അര്‍ജുനും നിര്‍മാതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്. കെജിഎപിനേക്കാള്‍ വലിയ വിജയമാകും പുഷ്പയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പക്ഷേ വിതരണക്കാരും തിയേറ്റര്‍ ഉടമകളുമെല്ലാം ഈ വാദങ്ങളെ തള്ളുന്നു.
പാന്‍ ഇന്ത്യന്‍ തലത്തില്‍ എസ്എസ് രാജമൗലി ഒഴിച്ചുള്ള തെലുങ്ക് ചിത്രങ്ങളൊന്നും കാര്യമായി ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല. സലാര്‍ നല്ല രീതിയില്‍ കളക്ട് ചെയ്തിരിക്കുന്നത് തെലുങ്കിലും ഹിന്ദിയിലുമാണ്. ബാക്കിയെല്ലാ ഭാഷകളിലും ചിത്രത്തിന് കളക്ഷന്‍ കുറവാണ്. അതുപോലെ വമ്പന്‍ തുകയാണ് പുഷ്പ രണ്ടിനായി നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്.
അതേസമയം ഈ തുക തരാനാവില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. 200 കോടിയാണ് തിയേറ്റര്‍ റൈറ്റ്‌സിനായി നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും വലിയ തുക രാജമൗലിയുടെ ചിത്രങ്ങള്‍ക്ക് നല്‍കുന്നതാണെന്ന് വിതരണക്കാര്‍ പറയുന്നു. സലാര്‍ പോലും വിചാരിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് വിതരണാവകാശം വിറ്റുപോയത്.
സലാറിന്റെ ആന്ധ്രപ്രദേശിലെ തിയേറ്റര്‍ അവകാശം 160 രൂപയ്ക്കാണ് വിറ്റുപോയത്. പുഷ്പ ആദ്യ ഭാഗ്യം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 110 കോടിക്ക് താഴെയാണ് കളക്ട് ചെയ്തത്. അതുകൊണ്ട് 160 കോടി തന്നെ ലഭിക്കാനുള്ള സാധ്യത കുറവാണ്. ആന്ധ്രയിലെ ആറ് മേഖലയിലെ വിതരണാവകാശം 100 രൂപയ്ക്ക് നല്‍കാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. നൈസാം മേഖലയില്‍ 70 മുതല്‍ 75 കോടിയാണ് പ്രീ റിലീസ് ബിസിനസിലൂടെ ലഭിക്കുക.












Click it and Unblock the Notifications