ദേവര, പുഷ്പ 2, സലാര്‍ നെറ്റ്ഫ്‌ളിക്‌സില്‍ കാണാം, ഇപ്പോഴല്ല, ചെലവിട്ട തുക എത്രയെന്നറിയുമോ?
ഇന്ത്യയില്‍ സ്ട്രീമിംഗില്‍ ആധിപത്യം സ്ഥാപിക്കാന്‍ വമ്പന്‍ ചിത്രങ്ങളുടെ ഒടിടി അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി വന്‍ ലൈനപ്പാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. എല്ലാം വമ്പന്‍ തെലുങ്ക് ചിത്രങ്ങളാണ്. ഇവ റിലീസ് ആവുന്നതിന് മുമ്പേയാണ് ലൈനപ്പ് വിട്ടിരിക്കുന്നത്.
പുഷ്പ 2, ദേവര എന്നിവയാണ് റിലീസിന് മുമ്പേ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സ് അവകാശം സ്വന്തമാക്കിയ ചിത്രങ്ങള്‍. പ്രഭാസിന്റെ സലാറിന്റെ സ്ട്രീമിംഗ് റൈറ്റ്‌സും നെറ്റ്ഫ്‌ളിക്‌സിനാണ്. സലാറാണ് നെറ്റ്ഫ്‌ളിക്‌സില്‍ ആദ്യം സ്ട്രീം ചെയ്യാന്‍ പോകുന്ന പ്രമുഖ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്ന് 391 കോടി നേടിയിരുന്നു.

ഹിന്ദിയിലും തെലുങ്കിലും ചിത്രം വലിയ വിജയമായിരുന്നു. ആഗോള തലത്തില്‍ 600 കോടിയിലേറെയും ചിത്രം കളക്ട് ചെയ്തു. ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ ഡീലാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലെ സ്ട്രീമിംഗ് അവകാശം 162 കോടിക്കാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്.
ചിത്രം റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷം ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ജനുവരിയിലായിരിക്കും സലാറിന്റെ സ്ട്രീമിംഗ്. ചിത്രത്തിന് രണ്ടാം ഭാഗവും വരുന്നുണ്ട്. അല്ലു അര്‍ജുന്റെ പുഷ്പ 2 ആണ് നെറ്റ്ഫ്‌ളിക്‌സ് റിലീസിന് മുമ്പ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയത്. സാധാരണ ചിത്രം റിലീസ് ചെയ്തതിന് ശേഷം മാത്രമേ സ്ട്രീമിംഗ് അവകാശത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാറുള്ളൂ.
എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസിന് എട്ട് മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ റൈറ്റ്‌സ് നൂറ് കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. അഞ്ച് ഭാഷകളില്‍ ചിത്രത്തിന് റിലീസുണ്ട്. ജൂനിയര്‍ എന്‍ടിആറിന്റെ ദേവര ഈ വര്‍ഷം ഒക്ടോബറിലാണ് റിലീസ് ചെയ്യുക. ഇതും അഞ്ച് ഭാഷകളിലായിട്ടാണ് ഇറങ്ങുന്നത്. വന്‍ തുക തന്നെ നെറ്റ്ഫ്‌ളിക്‌സ് ഇതിനായി മുടക്കിയിട്ടുണ്ട്.
ദേവരയില്‍ ജൂനിയര്‍ എന്‍ടിആറിനെ കൂടാതെ ബോളിവുഡില്‍ നിന്ന് സെയ്ഫ് അലി ഖാനും ജാന്‍വി കപൂറും ഉണ്ട്. എല്ലാ ഭാഷയിലെയും ഒടിടി സ്ട്രീമിംഗ് അവകാശം 150 കോടിക്കാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. അടുത്തിടെ ഒരു തെലുങ്ക് ചിത്രത്തിന് ലഭിക്കുന്ന വമ്പന്‍ തുകകളില്‍ ഒന്നാണിത്.
ആമസോണിനായിരുന്നു പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ സ്ട്രീമിംഗ് അവകാശം ലഭിച്ചത്. എന്നാല്‍ ഇത്തവണ പണമിറക്കിതന്നെയാണ് ആ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. അതേസമയം ഈചിത്രങ്ങളെ കൂടാതെ വേറെയും ചെറു ചിത്രങ്ങളുടെ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ സ്വന്താക്കി. ഡിജെ തില്ലു സ്‌ക്വയര്‍, ദസറ, ധമാക്ക, അമിഗോസ്, ബുട്ട ബൊമ്മ എന്നിങ്ങനെ നീളുന്നു ആ പട്ടിക.












Click it and Unblock the Notifications