Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്പ 2: 5 മിനുട്ടിന് നായികയേക്കാള്‍ പ്രതിഫലം, രശ്മികയെ വീഴ്ത്തി ശ്രദ്ധ കപൂര്‍; വാങ്ങുന്നത് ഇത്ര

മുംബൈ: ബോളിവുഡിലെ ഏറ്റവും വലിയ നടിയെന്ന് ഇപ്പോള്‍ വിശേഷപ്പിക്കാവുന്നത് ശ്രദ്ധ കപൂറിനെയാണ്. അതിന് കാരണമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബോളിവുഡിനെ ഞെട്ടിച്ച ബ്ലോക്ബസ്റ്റര്‍ ശ്രദ്ധയുടെ പേരിലാണ് പിറന്നത്. സ്ത്രീ 2 എന്ന ഈ ചിത്രം ബോളിവുഡിലെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റാണ്.

യുവനടിമാരിലെ താരസിംഹാസനം ഇാേടെ ഉറപ്പിക്കാനും ശ്രദ്ധ കപൂറിന് സാധിച്ചു. ചിത്രത്തിലെ നായകനേക്കാളും ജനപ്രീതിയില്‍ അടക്കം മുന്നിലുള്ളത് ശ്രദ്ധ കപൂറാണ്. വേള്‍ഡ് വൈഡായി 850 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. ശ്രദ്ധയുടെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ബോളിവുഡ്.

shraddha-kapoor

ശ്രദ്ധയുടെ അടുത്ത ചിത്രം തെലുങ്കിലായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അല്ലു അര്‍ജുനൊപ്പം ശ്രദ്ധ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുഷ്പ 2ല്‍ ശ്രദ്ധ കപൂറും ഉണ്ടാവുമെന്നാണ് അഭ്യൂഹം. ശ്രദ്ധ നേരത്തെ തന്നെ തെലുങ്ക് അരങ്ങേറ്റം നടത്തിയതാണ്. പ്രഭാസിനൊപ്പം സാഹോയിലായിരുന്നു ശ്രദ്ധയുടെ അരങ്ങേറ്റം.

ചിത്രം തെലുങ്കില്‍ പരാജയമായെങ്കിലും ഹിന്ദിയില്‍ വലിയ വിജയമായിരുന്നു. ശ്രദ്ധയ്ക്ക് ഇത് ബോളിവുഡില്‍ നേട്ടമായിരുന്നു. അതിന് ശേഷം മറ്റ് ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയെ കണ്ടിട്ടില്ല. എന്നാല്‍ ബോളിവുഡില്‍ രണ്‍ബീര്‍ കപൂര്‍ പോലുള്ള വമ്പന്‍ യുവതാരങ്ങളുടെ നായികയായി ശ്രദ്ധ അഭിനയിക്കുകയും ചെയ്തിരുന്നു.

അതേസമയം പുഷ്പയുടെ രണ്ടാം ഭാഗത്തിലേക്കുള്ള ശ്രദ്ധയുടെ വരവ് ചിത്രത്തിനേറെ ഗുണം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. ചിത്രത്തിലെ ഒരു സ്‌പെഷ്യല്‍ ഡാന്‍സ് പാട്ടിന് വേണ്ടി ശ്രദ്ധ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഐറ്റം ഡാന്‍സായിരിക്കും ഇത്. പുഷ്പയുടെ ആദ്യ ഭാഗ്യത്തില്‍ ഊ അണ്ഡവാവാ എന്ന ഗാനരംഗത്തില്‍ സാമന്തയായിരുന്നു ഐറ്റം ഡാന്‍സുമായി എത്തിയത്. ഇത് വമ്പന്‍ ഹിറ്റായി മാറിയിരുന്നു.

പുഷ്പയുടെ വിജയത്തില്‍ ഈ ഗാനത്തിന് വലിയ പങ്കുണ്ടായിരുന്നു. അത്തരമൊരു ഗാനം രണ്ടാം ഭാഗത്തിലും വേണമെന്ന് സംവിധായകന്‍ സുകുമാറിനും അല്ലു അര്‍ജുനും നിര്‍ബന്ധമുണ്ട്. ശ്രദ്ധ ഈ ഗാനരംഗം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സാമന്ത ഇത്തരമൊരു നൃത്തരംഗം ചെയ്യാനില്ലെന്ന് പുഷ്പ അണിയറപ്രവര്‍ത്തകരെ അറിയിച്ചതാണ്. ഇതോടെ ഐറ്റം ഡാന്‍സ് കളിക്കാന്‍ ചില നടിമാരെ പരിഗണിച്ചിരുന്നു. അവരാരും പക്ഷേ വരാന്‍ തയ്യാറായിരുന്നില്ല. ശ്രദ്ധയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. അതുപോലെ മികച്ചൊരു ഡാന്‍സറാണ് ശ്രദ്ധ. ഇത് രണ്ടും പരിഗണിച്ചാണ് നടിയെ ഈ നൃത്തരംഗത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

അല്ലു അര്‍ജുന് മികച്ച നൃത്തചുവടുകള്‍ ഈ ചിത്രത്തിലുണ്ടാവും. അതേസമയം പുഷ്പ രണ്ടിലെ നായികയായ രശ്മികയേക്കാള്‍ പ്രതിഫലം ചിത്രത്തില്‍ ശ്രദ്ധയ്ക്ക് അഞ്ച് മിനുട്ടുള്ള ഗാനരംഗത്തിനായി ലഭിക്കും. അഞ്ച് കോടിയാണ് നടി ശ്രദ്ധ ഐറ്റം ഡാന്‍സിനായി പ്രതിഫലമായി വാങ്ങുക. രശ്മികയ്ക്ക് പ്രതിഫലം നാല് കോടി രൂപയാണ്. എന്നാല്‍ ഇവ അഭ്യൂഹം മാത്രമാണ്. നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ശ്രദ്ധയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചെലവ്, യാത്രാ ചെലവുകള്‍, മറ്റ് ചെലവുകള്‍ എല്ലാം നിര്‍മാതാക്കള്‍ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+