പുഷ്പ 2: 5 കോടിയില്ലാതെ ഐറ്റം ഡാന്‍സിനില്ലെന്ന് ശ്രദ്ധ; സാമന്തയും ശ്രീലീലയും പകരമെത്തും; പ്രതിഫലം ഇത്ര
ഹൈദരാബാദ്: 2024ലെ ഏറ്റവും വലിയ റിലീസായിട്ടാണ് പുഷ്പ 2 വരാന്‍ പോകുന്നത്. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്. ഇതുവരെ ചിത്രത്തിന്റെ ട്രെയിലറോ ടീസറോ റിലീസ് ചെയ്തിട്ടില്ല. പലര്‍ക്കും ചിത്രം ഡിസംബറില്‍ തന്നെ റിലീസ് ചെയ്യുമോ എന്ന ഭയം ആരാധകര്‍ക്കുണ്ട്. പല തവണ പുഷ്പ രണ്ടിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഇനിയുള്ളത് ചിത്രത്തിന്റെ സുപ്രധാനപ്പെട്ട ഒരു ഗാന ചിത്രീകരണമാണ്. അത് ഉടനെ നടക്കും. ആദ്യ ഭാഗത്തിലെ സാമന്തയും ഊ അണ്ട വാ വാ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. അതിന് സമാനമായ ഐറ്റം ഡാന്‍സ് വരുന്ന ഗാനമാണ് ചിത്രീകരിക്കാനുള്ളത്.

അതേസമയം ഈ ഗാനരംഗത്തില്‍ അഭിനയിക്കേണ്ട നടിയുടെ കാര്യത്തില്‍ ഇപ്പോഴും നിര്‍മാതാക്കള്‍ പ്രതിസന്ധികള്‍. പലരും നൃത്തരംഗത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ശ്രദ്ധ കപൂര്‍ സാമന്തയ്ക്ക് പകരം എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തീരുമാനത്തില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്.
ശ്രദ്ധ കപൂര്‍ ഈ ഗാനരംഗത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. നിര്‍മാതാക്കളുമായുള്ള പ്രതിഫല തര്‍ക്കമാണ് നടി പിന്‍മാറാനുള്ള കാരണം. തെലുങ്ക് സിനിമയില്‍ സാഹോയിലൂടെ അരങ്ങേറിയ ശ്രദ്ധയ്ക്ക് വലിയൊരു സ്‌ക്രീന്‍ പ്രസന്‍സ് തന്നെ ഈ ഗാനരംഗത്തിലൂടെ നടിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ നടി ആവശ്യപ്പെട്ട അഞ്ച് കോടി രൂപ നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു.
നേരത്തെ ദിഷാ പട്ടാണി, തൃപ്തി ദിംറി പോലുള്ള ബോളിവുഡ് നടിമാരെ ഈ റോളിനായി സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും താല്‍പര്യം കാണിച്ചില്ല. തുടര്‍ന്നാണ് ശ്രദ്ധ കപൂറിനെ സമീപിച്ചത്. ശ്രദ്ധ ഐറ്റം ഡാന്‍സിനായി വലിയ തുക ചോദിച്ചതോടെ മറ്റ് വഴികളില്ലാതെ നിര്‍മാതാക്കള്‍ ഇവരെ ഒഴിവാക്കുകയായിരുന്നു.
ആദ്യ ഭാഗത്തില്‍ സാമന്തയ്ക്ക് സൂപ്പര്‍ ഹിറ്റായ ഗാനത്തിനായി അഞ്ച് കോടി രൂപയാണ് പ്രതിഫലമായി നല്‍കിയത്. അടുത്തിടെ ആയി നഹി ഹെ പോലൊരു ഐറ്റം ഡാന്‍സ് ശ്രദ്ധ ചെയ്തിരുന്നു. എന്നാല്‍ സ്ത്രീ 2 വമ്പന്‍ഹിറ്റായതോടെ ശ്രദ്ധയുടെ ഡിമാന്‍ഡ് ഉയര്‍ന്നിരിക്കുകയാണ്. നടിക്കായി വന്‍ പ്രതിഫലം തന്നെ നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണ്. എന്നാല്‍ പ്രമോഷന്‍ അടക്കം വരാനുള്ളതിനാല്‍ പുഷ്പ 2 നിര്‍മാതാക്കള്‍ക്ക് ഇത്രയും തുക ചെലവിടാന്‍ സാധിക്കില്ല.
അതേസമയം നിര്‍മാതാക്കള്‍ ഈ ഗാനരംഗം കളര്‍ഫുളാക്കാനുള്ള ശ്രമത്തിലാണ് സാമന്തയെ തന്നെ നൃത്തരംഗത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ സുകുമാര്‍. സാമന്തയുമായി അടുത്ത ബന്ധമുള്ള സംവിധായകനാണ് അദ്ദേഹം. അസുഖമെല്ലാം ഭേദമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നടി. അഞ്ച് കോടി രൂപ തന്നെ സാമന്തയ്ക്ക് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമന്തയ്‌ക്കൊപ്പം തെലുങ്ക് സിനിമയിലെ യങ് സെന്‍സേഷന്‍ നടിയായ ശ്രീലീലയും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.
അല്ലു അര്‍ജുന്‍, സാമന്ത, ശ്രീലീല എന്നിവര്‍ ചേര്‍ന്നുള്ള ഗാനരംഗമാണ് സുകുമാര്‍ ചിത്രീകരിക്കാന്‍ പോകുന്നത്. അടുത്തയാഴ്ച്ച ഈ ഗാനരംഗത്തിന്റെ ഷൂട്ടിങ് നടക്കുമെന്ന് എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലായ കോയ്‌മോയ്‌റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം ഇതിനോടകം 1085 കോടി തിയേറ്റര്‍-തിയേറ്റര്‍ ഇതര അവകാശങ്ങളിലൂടെ നേടിയിട്ടുണ്ട്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.












Click it and Unblock the Notifications