Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം 320 കോടി, പുഷ്പ 2 വാരാന്‍ പോകുന്നത് ചില്ലറയല്ല; 1000 കോടി കടക്കും?

ഹൈദരാബാദ്: അല്ലു അര്‍ജുന്റെ പുഷ്പ 2 ലക്ഷ്യമിടുന്നത് ആയിരം കോടിക്ക് മുകളിലുള്ള ബോക്‌സോഫീസ് കളക്ഷന്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒടിടി-സാറ്റലൈറ്റ് അവകാശങ്ങളില്‍ വന്‍ തുക ലഭിച്ചുവെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണ് പ്രമുഖ വിതരണക്കാരന്‍ പറയുന്നു. എന്നാല്‍ വലിയ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായി ഇയാള്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു.

പുഷ്പയുടെ ആദ്യ ഭാഗമായി 150 കോടിക്കടുത്ത് ബോളിവുഡില്‍ നിന്ന് നേടിയിരുന്നു. രണ്ടാം ഭാഗത്തിന് 220 കോടി വരെ നല്‍കാന്‍ ബോളിവുഡിലെ പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തയ്യാറാണ്. രണ്ടാം ഭാഗം ഉറപ്പായും വന്‍ ഹിറ്റാവുമെന്ന് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ കരുതുന്നു. ഹിന്ദി സിനിമയില്‍ സ്വീക്വലുകള്‍ക്ക് വലിയ സ്വീകാര്യത ഇപ്പോഴുണ്ട്.

pushpa-2-revenue

ഹിന്ദിയില്‍ അല്ലു അര്‍ജുന് വലിയ സ്വീകാര്യതയുള്ളതും ഇവിടെ നിര്‍മാതാക്കള്‍ നേട്ടമായി മാറുമെന്ന് കരുതുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് പുഷ്പ 2 നേടുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഓഡിയോ റൈറ്റ്‌സും നിന്ന് 40 കോടിയില്‍ അധികം നിര്‍മാതാക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്.

ആദ്യ ചിത്രത്തിലെ ശ്രീവല്ലി, സാമി സാമി, ഓ ബോലേഗ യാ ഊ ബോലേഗ എന്ന ഗാനങ്ങളെല്ലാം ഹിന്ദിയില്‍ വലിയ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ട് ഓഡിയോ റൈറ്റ്‌സുകള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ദേവിശ്രീ പ്രസാദ് എന്ന സംഗീത സംവിധായകന്റെ മികവും ഇവിടെ ഗുണകരമായിട്ടുണ്ട്. വലിയ ലാഭം റിലീസിന് മുമ്പേ ചിത്രം നേടുമെന്ന് ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

ഒടിടി-സാറ്റലൈറ്റ് റൈറ്റുകള്‍ ഇതുവരെ വിറ്റുപോയിട്ടില്ല. ഇതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പ്രധാന കാരണം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. തിയേറ്ററില്‍ വിജയിച്ച സിനിമകളാണ് അവര്‍ക്ക് വാങ്ങാന്‍ താല്‍പര്യം. തിയേറ്ററില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങളാണെങ്കില്‍ തുക ഉയര്‍ത്തുന്നതാണ് രീതി.

നൂറ് കോടി നേടുകയാണെങ്കില്‍ മികച്ച തുക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കും. 200 കോടിയാണെങ്കില്‍ തുക പിന്നെ ഉയരും. തിയേറ്ററുകളിലെ ഫൂട്ട്‌ഫോളുകള്‍ കൃത്യമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കുന്നുണ്ട്. കണക്കുകള്‍ അടക്കം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കും. വിജയിച്ച ചിത്രങ്ങളാണെങ്കില്‍ അത് പ്രീമിയറിനെ പോസിറ്റീവായി സഹായിക്കുമെന്നാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കരുതുന്നത്.

നിര്‍മാതാക്കള്‍ക്ക് ഒടിടി ഡീലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം 320 കോടിയാണ് പുഷ്പ 2 നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് 180 കോടി, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് 140 കോടി വരെയുമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലും അല്ലു അര്‍ജുന് വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ട് വിതരണക്കാര്‍ ചിത്രം വാങ്ങാന്‍താല്‍പര്യപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+