ആറ് മിനിറ്റ് ടീസറിന് ചിലവായത് 60 കോടി..? ഇത് പുഷ്‌പരാജ് വിളയാട്ടം, പ്രേക്ഷകരെ അമ്പരപ്പിച്ച് അല്ലു ചിത്രം
തെലുഗു സൂപ്പർതാരമായ അല്ലു അർജുൻ നായകനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ 2. ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ പ്രേക്ഷകപ്രീതി നേടിയാണ് അന്ന് തിയേറ്ററുകൾ വിട്ടത്. പുഷ്‌പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു ചിത്രത്തിൽ അഭിനയിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ആളുകൾ വലിയ രീതിയിൽ ഷെയർ ചെയ്യുകയും ഒകെ ചെയ്‌തിരുന്നു.

എന്നാൽ അതിന് ചിലവായ തുക കേട്ടാൽ ആരായാലും മൂക്കത്ത് വിരൽ വയ്ക്കും. ഈ ടീസറിൽ ഉള്ള തെലുഗു സംസ്ഥാനങ്ങളിലെ ഹിന്ദു ദേവതയ്ക്ക് ആരാധന നടത്തുന്ന വലിയ ആഘോഷം ചിത്രീകരിച്ച ആറ് മിനിറ്റ് സീനിന് വേണ്ടി മാത്രം അറുപത് കോടി രൂപയോളം ചെലവിട്ടുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതായത് മലയാളത്തിലെ ഒരു സാധാരണ ചിത്രത്തിന്റെ ബജറ്റിനേക്കാൾ പത്തിരട്ടി തുക..! എന്നാൽ ചിത്രത്തിൽ ഈ സീക്വൻസ് മർമ്മ പ്രധാനമാകയാൽ നിർമ്മാതാക്കൾ ഇത്രയും വലിയ തുക മുടക്കാൻ തയ്യാറാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
തിരുപ്പതിയിലെ വളരെ പ്രശസ്‌തമായ ഗംഗമ്മ തല്ലി ജാതര എന്ന ആഘോഷത്തിലെ മാതംഗി വേഷത്തിലാണ് അല്ലു അർജുൻ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ഉൾപ്പെടുന്ന ഫൈറ്റ് സീക്വൻസിന് വേണ്ടി മുഴുവൻ ആഘോഷവും സെറ്റിട്ടതാണ് എന്നാണ് ലഭ്യമായ വിവരം. മുപ്പത് ദിവസത്തോളം എടുത്താണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത് എന്നാണ് ചിത്രവുമായി ബന്ധമുള്ള വ്യക്തിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ പുറത്തുവിട്ട ടീസർ യൂട്യൂബിൽ മില്യൺ കണക്കിന് കാഴ്‌ചക്കാരുമായി മുന്നേറുകയാണ്. ഇതിൽ ശരീരം മുഴുവൻ ചായം പൂശി സ്ത്രീകളെ പോലെ സാരി ഉടുത്ത് മാലകൾ, വളകൾ, ജുംക എന്നിവ ധരിച്ചാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ റിലീസ് ഈ വർഷം ഓഗസ്‌റ്റ് പതിനഞ്ചിന് നടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളത്തിൽ നിന്ന് യുവ താരം ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപികുന്നുണ്ട്. ഭൈരോൺ സിംഗ് ശെഖാവത് എന്ന ഫോറസ്‌റ്റ് ഓഫീസറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിലെ നെഗറ്റീവ് ഷെയ്‌ഡ് ഉള്ള കഥാപാത്രം ആയിട്ട് കൂടി വൻ വരവേൽപാണ് ഫാഫയ്ക്ക് തെലുഗു നാട്ടിൽ ലഭിച്ചത്.












Click it and Unblock the Notifications