പിതാവിനെ എതിര്‍ത്ത് വിവാഹം; ഭര്‍ത്താവ് മുഖ്യമന്ത്രി വരെയായി; രാധിക കുമാരസ്വാമിയുടെ ആസ്തി ഇത്ര
ബെംഗളൂരു: സിനിമാ ഇന്‍ഡസ്ട്രികളില്‍ താര വിവാഹം സര്‍വസാധാരണമാണ്. ഇത് ചിലപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരമൊരു വിവാഹം കന്നഡ സിനിമയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ നടി വിവാഹം ചെയ്തത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെയാണ്. ഈ നേതാവ് പിന്നീട് കര്‍ണാടകയില്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. രാധികാ കുമാരസ്വാമിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
രാധിക തന്റെ 14ാം വയസ്സില്‍ വിവാഹിതയായിരുന്നു. എന്നാല്‍ കുമാരസ്വാമിയെ ആയിരുന്നില്ല വിവാഹം ചെയ്തത്. രാധികയുടെ ആദ്യ വിവാഹമായിരുന്നു ഇത്. വലിയ വിവാദങ്ങളാണ് ഈ വിവാഹത്തെ തുടര്‍ന്നുണ്ടായത്. രാധികയുടെ ആദ്യ ഭര്‍ത്താവ് നടിയുടെ പിതാവിനെ വലിയ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്.

രാധികയെ പിതാവ് തട്ടിക്കൊണ്ടുപോയെന്നും, നടിയുടെ കരിയര്‍ ഈ വിവാഹം കാരണം ഇല്ലാതാവുമെന്ന് അദ്ദേഹം ഭയന്നിരുന്നുവെന്നും നടിയുടെ ആദ്യ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രാധികയെ ആദ്യ ഭര്‍ത്താവായ രത്തന്‍ കുമാര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിച്ചതാണെന്ന് രാധികയുടെ അമ്മ ആരോപിച്ചിരുന്നു.
മകളെ തീകൊളുത്തി കൊല്ലാന്‍ രത്തന്‍ ശ്രമിച്ചുവെന്നും പിതാവ് ആരോപിച്ചിരുന്നു. 14 വയസ്സ് മാത്രം പ്രായമുള്ള രാധികയുടെ വിവാഹം റദ്ദാക്കണമെന്ന നിലപാടിലായിരുന്നു നടിയുടെ അമ്മ. 2000ത്തില്‍ രത്തന്‍ കുമാര്‍ ഹൃദയാഘാതത്താല്‍ മരിക്കുകയും ചെയ്തു. ഇന്ന് കന്നഡയിലെ വളരെ പ്രശസ്തയായ നടിയും നിര്‍മാതാവുമാണ് അവര്‍.
അര്‍ജുന്‍ സര്‍ജക്കൊപ്പം ഒപ്പണ്ഡയിലും, ചിരഞ്ജീവിതം സര്‍ജയ്‌ക്കൊപ്പം രുദ്ര താണ്ഡവത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ ലക്കി നിര്‍മിച്ചതും രാധിക തന്നെയാണ്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയാണ് രാധിക. 2006ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇതും ഏറെ വിവാദമായിരുന്നു. അന്ന് വാര്‍ത്തകളിലൊക്കെ നിറഞ്ഞു നിന്നതായിരുന്നു ഈ വിവാഹം. നിലവില്‍ കേന്ദ്ര മന്ത്രി കൂടിയാണ് കുമാരസ്വാമി.
ജെഡിഎസ് നേതാവിനെ വിവാഹം കഴിക്കുന്നതില്‍ വലിയ എതിര്‍പ്പ് രാധികയുടെ കുടുംബത്തില്‍ നിന്നുണ്ടായിരുന്നു. കാരണം രാധികയേക്കാള്‍ 27 വയസ്സ് കൂടുതലായിരുന്നു കുമാരസ്വാമിക്ക്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
രാധികയ്ക്കും കുമാരസ്വാമിക്കും ഷമിക എന്നൊരു മകളുണ്ട്. കുമാരസ്വാമിയുടെ ആദ്യ വിവാഹം 1986ലായിരുന്നു. അതേസമയം വളരെ രഹസ്യമായിട്ടായിരുന്നു കുമാരസ്വാമിയും രാധികയും തമ്മില്‍ പ്രണയിച്ചത്. പലര്‍ക്കും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ഇരുവരുടെയും പ്രണയം അറിഞ്ഞപ്പോള്‍ പലരും ഞെട്ടിപ്പോയിരുന്നു.
രണ്ട് പേരുടെയും കുടുംബം ഈ വിവാഹത്തെ എതിര്‍ക്കുകയാണ് ചെയ്തത്. രാധികയുടെ കുടുംബം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ രാധിക ശക്തമായി മുന്നില്‍ നിന്ന് പ്രതിസന്ധികളെ മാറ്റുകയായിരുന്നു. ഇന്ന് കന്നഡയിലെ പ്രമുഖ നിര്‍മാതാവ് കൂടിയാണ് അവര്‍. 124 കോടിയാണ് അവരുടെ ആസ്തി. കുമാരസ്വാമിക്ക് 44 കോടിയുടെ ആസ്തിയാണ് ഉള്ളത്.












Click it and Unblock the Notifications