Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് സിനിമയിലെ ഉന്നത താരം യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി; രാധിക ശരത്കുമാര്‍

ചെന്നൈ: മലയാള സിനിമയിലെ ലൈംഗാരാപണം വിവാദം ശക്തമാകുന്നതിനിടെ വീണ്ടും നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും ഇത്തരത്തില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് പറയുകയാണ് രാധിക. തമിഴ് സിനിമയിലെ ഉന്നതനായ ഒരു നടന്‍ യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ചെന്നൈയില്‍ വെച്ചായിരുന്നു രാധികയുടെ തുറന്നുപറച്ചില്‍.

താന്‍ അഭിനയിച്ച ചിത്രത്തിലായിരുന്നു സംഭവം. ആ കുട്ടിയെ തന്റെ ഇടപെടല്‍ കൊണ്ടാണ് രക്ഷിക്കാനായതെന്നും അവര്‍ പറഞ്ഞു. യുവനടിയെ ആക്രമിച്ച നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും രാധിക ശരത്കുമാര്‍ വ്യക്തമാക്കി.

radhika-sarathkumar

യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നടനോട് അന്ന് ഞാന്‍ കയര്‍ത്തു. പിന്നാലെ പെണ്‍കുട്ടി തന്നെ കെട്ടിപ്പിടിച്ചു. ഭാഷയറിഞ്ഞില്ലെങ്കിലും നിങ്ങളെന്നെ രക്ഷിച്ചുവെന്നും അവര്‍ പറഞ്ഞുവെന്ന് രാധിക പറയുന്നു. ആ പെണ്‍കുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണ്. അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര്‍ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്ന്ര രാധിക പറയുന്നു.

പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലൈംഗികാതിക്രമണം ഉണ്ടായതെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. അതേസമയം മലയാള സിനിമയില്‍ മാത്രമാണ് പ്രശ്‌നമെന്ന് നേരത്തെ നടന്‍ ജീവ അടക്കം പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് രാധികയുടെ വെളിപ്പെടുത്തല്‍ എത്തിയിരിക്കുന്നത്.

നേരത്തെ സിനിമ സെറ്റിലെ കാരവനില്‍ ഒളിക്യാമറയുണ്ടെന്ന ആരോപണവും രാധിക ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ചില കാര്യങ്ങളില്‍ വ്യക്തത തേടി വിളിച്ചിരുന്നതായി രാധിക പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ എന്നെ വിളിച്ചിരുന്നു. എന്റെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങള്‍ ആരും അവിടെയുണ്ടായിരുന്നില്ലെന്ന് രാധിക പറഞ്ഞു.

ഒളിക്യാമറാ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്ന് ബോധ്യപ്പെട്ടതോടെ ഞാന്‍ ബഹളം വെച്ചു. തുടര്‍ന്ന് നിര്‍മാണ കമ്പനിയുടെ അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ആ ദൃശ്യങ്ങളെല്ലാം ഡിലീറ്റ് ചെയ്യിച്ചു. ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങള്‍ എന്തിനാണ് വിളിച്ചുപറയുന്നതെന്ന് ചോദിച്ചു.

ദുരനുഭവങ്ങള്‍ക്കെതിരെ ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും രാധിക ശരത് കുമാര്‍ പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി മോഡലില്‍ തമിഴ് സിനിമയിലും കമ്മിറ്റി കൊണ്ടുവരണമെന്ന് നടന്‍ വിശാല്‍ ആവശ്യപ്പെട്ടിരുന്നു. നടിമാര്‍ പരാതിയുമായി മുന്നോട്ട് വന്നാല്‍ നടപടിയെടുക്കും. അവര്‍ക്ക് തുറന്ന് പറയാന്‍ അവസരമുണ്ടാക്കുമെന്നും വിശാല്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+