പ്രതിഫലത്തില്‍ വിജയിയും പ്രഭാസും വീണു, രജനീകാന്ത് തന്നെ ഒന്നാമന്; ഒരു ചിത്രത്തിന് വാങ്ങുന്നത് ഇത്ര
മുംബൈ: ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് യാതൊരു കുറവുമില്ല. എല്ലാ ഇന്‍ഡസ്ട്രിയിലും വമ്പന്‍ താരങ്ങളുണ്ട്. ഇവരെല്ലാം ഇടയ്ക്കിടെ റെക്കോര്‍ഡുകള്‍ ഇടാറുണ്ട്. നിലവില്‍ പാന്‍ ഇന്ത്യന്‍ താരമായി മുന്നിലുള്ളത് പ്രഭാസാണ്. താരം കല്‍ക്കി 2898 എഡിയിലൂടെ ആയിരം കോടി ക്ലബിലും ഇടംപിടിച്ചിരിക്കുകയാണ്.
അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാരാണ്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുതിയ പട്ടികയും ഇക്കാര്യത്തില്‍ പുറത്തുവന്നിട്ടുണ്ട് നിലവില്‍ റെക്കോര്‍ഡിടാന്‍ ബോളിവുഡ് തന്നെ വേണമെന്നില്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ കൂടുതല്‍ ആയിരം കോടിയുള്ളതും ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കാണ്.

അതേസമയം ആരാണ് 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം. അത് ബോളിവുഡില്‍ നിന്നുള്ള താരമല്ല. രജനീകാന്താണ് തെന്നിന്ത്യയില്‍ ഈ വര്‍ഷം കൂടുതല്‍ പ്രതിഫലം വാങ്ങിയത്. ഏറ്റവും രസകരമായ കാര്യം രജനിക്ക് ഈ വര്‍ഷം റിലീസുകളേ ഉണ്ടായിരുന്നില്ല എന്നതാണ്.
കഴിഞ്ഞ വര്‍ഷം ജയിലര്‍ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ രജനി ബോക്സോഫീസിലേക്ക് തിരിച്ചുവന്നിരുന്നു. ആഗോള തലത്തില്‍ തന്നെ ചിത്രം 604 കോടിയാണ് കളക്ട് ചെയ്തത്. ഇത് ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് മെഗാ കളക്ഷനാണ്. രജനിയുടെ വിപണിമൂല്യം ഇതോടെ വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. വേട്ടയ്യന്, ലോകേഷ് കനകരാജിനൊപ്പമുള്ള കൂലി എന്നീ ചിത്രങ്ങളാണ് ഇനി രജനിയുടേതായി വരാനിരിക്കുന്നത്.
രജനിയുടെ വേട്ടയ്യന് അടുത്ത പൊങ്കലിന് റിലീസ് ചെയ്തേക്കും. കൂലിയുടെ ഷൂട്ടിംഗ് അതിന് മുമ്പേ ആരംഭിക്കും. രജനീകാന്ത് 2024ല്‍ വാങ്ങിയ പ്രതിഫലം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. 280 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ലോകേഷ് ചിത്രത്തിന് വേണ്ടിയാണ് ഈ പ്രതിഫലം വാങ്ങിയിരിക്കുന്നത്.
അതേസമയം രജനീകാന്തിന്റെ ആസ്തി 430 കോടി രൂപയാണ്. അതേസമയം രണ്ടാം സ്ഥാനത്ത് പ്രഭാസ് ആണ്. 150 കോടിയാണ് താരത്തിന്റെ പ്രതിഫലം. എന്നാല്‍ രാജാ സാബിനായി പ്രഭാസ് പ്രതിഫലം കുറച്ചതോടെ രണ്ടാം സ്ഥാനത്തേക്ക് വിജയ് എത്തിയിരിക്കുകയാണ്. 125 കോടിയാണ് വിജയ് ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. 474 കോടിയുടെ ആസ്തിയും താരത്തിനുണ്ട്.
അതേസമയം ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈമാണ് ഇനി വിജയിയുടേതായി വരാനിരിക്കുന്ന ചിത്രം. പ്രഭാസ് നിലവില്‍ വമ്പന്‍ ചിത്രങ്ങള്‍ക്ക് 200 കോടിയോളം പ്രതിഫലം വാങ്ങാറുണ്ട്. എന്നാല്‍ പ്രതിഫല പ്രശ്നം നിലനില്‍ക്കുന്ന തെലുങ്കില്‍ താരം പ്രതിഫലം കുറച്ചിരിക്കുകയാണ്. താരത്തിന്റെ കല്‍ക്കി 1100 കോടിയിലേറെയാണ് നേടിയത്.
241 കോടിയുടെ ആസ്തിയും പ്രതിഭാസിനുണ്ട്. നാലാം സ്ഥാനത്തുള്ള തമിഴ് സൂപ്പര്‍ താരം അജിത്ത് കുമാരാണ്. 165 കോടിയാണ് താരത്തിന്റെ പ്രതിഫലം. ആദിക് രവിചന്ദ്രനൊപ്പമുള്ള ചിത്രത്തിനാണ് ഇത്രയും പ്രതിഫലം അജിത്ത് വാങ്ങുന്നത്. അഞ്ചാം സ്ഥാനത്ത് കമല്‍ ഹാസനാണ്. 150 കോടിയാണ് കമലിന്റെ പ്രതിഫലം.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications