ലോകേഷ് ചിത്രത്തില്‍ അഴിഞ്ഞാടാന്‍ തലൈവര്‍, രജനിയുടെ പ്രതിഫലം ഷാരൂഖിനും മുകളില്‍; വാങ്ങുന്നത് ഇത്ര
തമിഴ് സിനിമയില്‍ ഇപ്പോള്‍ എല്ലാ ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒറ്റ ചിത്രത്തിന് വേണ്ടിയാണ്. അത് രജനീകാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയാണ്. ഇതിനോടകം ചിത്രത്തിന്റേതായി വന്ന പോസ്റ്ററുകളെല്ലാം ഞെട്ടിക്കുന്നതായിരുന്നു. ചിത്രത്തില്‍ രജനി നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണ് ചെയ്യുന്നത്.
നേരത്തെ യെന്തിരനില്‍ രജനീകാന്ത് ഇത്തരമൊരു റോള്‍ ചെയ്തിരുന്നു. അന്ന് തമിഴ് സിനിമയിലെ ഏറ്റവും വലിയ റെക്കോര്‍ഡുകളെല്ലാം രജനി സ്വന്തം പേരിലാക്കിയിരുന്നു. തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലോകേഷ്. രജനിക്കൊപ്പം ലോകേഷ് വരുന്നതോടെ ഈ ചിത്രത്തിന് സര്‍വകാല ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. ലിയോയുടെ വമ്പന്‍ വിജയമാണ് ഇതിനെല്ലാം കാരണമായിരിക്കുന്നത്.

നെല്സന് സംവിധാനം ചെയ്ത ജയിലറിലൂടെ രജനീകാന്ത് വീണ്ടും ബോക്സോഫീസിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു. 2023ല്‍ തമിഴ്നാട് ബോക്സോഫീസിലെ ഏറ്റവും വലിയ ഹിറ്റാണ് ജയിലര്‍. ആഗോള തലത്തില്‍ 600 കോടിയില്‍ അധികം ചിത്രം നേടിയിരുന്നു. നിലവില്‍ 2.0 കഴിഞ്ഞാല്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഗ്രോസറും ജയിലര്‍ തന്നെയാണ്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ഗ്രോസറും രജനിയുടെ പേരില്‍ തന്നെയാണ്. ഇത്തരത്തില്‍ റെക്കോര്‍ഡുകളെല്ലാം രജനിയുടെ പേരിലുണ്ട്. അതുകൊണ്ടാണ് പ്രതിഫലം വര്‍ധിപ്പിച്ചത്. അതേസമയം ലോകേഷ് ചിത്രം എപ്പോള്‍ പുറത്തിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രം റിലീസ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ അടുത്ത വര്‍ഷമാകാനും സാധ്യതയുണ്ട്.
അതേസമയം ലോകേഷിന്റെ ചിത്രത്തിനായി 260 കോടിക്കും 280നും ഇടയിലാണ് രജനി പ്രതിഫലം വാങ്ങുന്നതെന്ന് കോയ്മോയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലറില്‍ ലാഭവിഹിതം അടക്കം രജനിക്ക് 250 കോടി ലഭിച്ചിരുന്നു. അതിനും മുകളിലാണ് ഈപ്രതിഫലം. ഇതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി രജനി മാറിയിരിക്കുകയാണ്.
തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ടാവുമെന്നാണ് അഭ്യൂഹങ്ങള്‍. മലയാളത്തില്‍ പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഹിന്ദിയില്‍ നിന്ന് രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് നിലവില്‍ ഒരു ചിത്രത്തിനായി നൂറ് കോടിയാണ് പ്രതിഫലം വാങ്ങുന്നത്. ബാക്കി ലാഭവിഹിതമായിട്ടാണ് കൈപറ്റുന്നത്. പഠാനില്‍ 250 കോടി ലാഭവിഹിതം അടക്കം ഷാരൂഖിന് പ്രതിഫലം ലഭിച്ചിരുന്നു. അതുപോലെ വിജയ് 170 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. അവസാന ചിത്രത്തില്‍ പ്രതിഫലം 210 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനെയെല്ലാം രജനീകാന്ത് ഇപ്പോള്‍ മറികടന്നിരിക്കുകയാണ്.
അഭ്യൂഹങ്ങള്‍ ശക്തമായാല്‍ രജനി തന്നെ വീണ്ടും പ്രതിഫലത്തില്‍ ഒന്നാമതെത്തും. അതേസമയം ലോകേഷ് പറഞ്ഞ കഥ രജനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ഇടി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളും വേണ്ടെന്ന് രജനീകാന്ത് നിര്‍ദേശിച്ചെന്നാണ് സൂചന.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications