500 രൂപ ആദ്യ പ്രതിഫലം, ഭിക്ഷക്കാരനാണെന്ന് കരുതി പണം ലഭിച്ചു; രജനീകാന്തിന്റെ ഇന്നത്തെ ശമ്പളം ഇത്ര
സിനിമയില്‍ എത്തുന്നതിന് മുമ്പേ പല സൂപ്പര്‍ താരങ്ങളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാവും. സിനിമയില്‍ വന്ന ശേഷവും സൂപ്പര്‍ താരമാകാന്‍ പലരും വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിട്ടുണ്ടാവും. ദേവ് ആനന്ദ് മുതല്‍ അക്ഷയ് കുമാര്‍ വരെയുള്ളവര്‍ അതില്‍ വരും. സിനിമയില്‍ വരുന്നതിന് മുമ്പ് പല ജോലികള്‍ ചെയ്തതാണ് ഇവര്‍. എന്നാല്‍ നടന് രജനീകാന്തിന്റെ കാര്യം നേരെ തിരിച്ചറിഞ്ഞാണ്.
സിനിമയില്‍ വരാനുള്ള ഗ്ലാമര്‍ അദ്ദേഹത്തിന് ഇല്ലെന്നായിരുന്നു പല സംവിധായകരും വിശ്വസിച്ചത്. എന്നാല്‍ സ്വന്തം കഴിവ് മാത്രം കൈമുതലാക്കിയാണ് രജനി ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായി മാറിയത്. സിനിമയിലെത്തുന്നതിന് മുമ്പ് കൂലിയായും ബസ് കണ്ടക്ടറായും രജനീകാന്ത് ജോലി ചെയ്തിട്ടുണ്ട്.

അതേസമയം രജനിക്ക് കരിയറില്‍ എളിമ കൊണ്ട് ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ സെറ്റില്‍ തറയില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട് രജനിക്ക്. അതുപോലെ ഭിക്ഷക്കാരനായും തെറ്റിദ്ധരിച്ചിട്ടുണ്ട് രജനിയെ ഒരു സ്ത്രീ കണ്ടപ്പോള്‍. രജനീകാന്ത് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ താരമായി ഉദയം കൊണ്ട ശേഷമായിരുന്നു പല കാര്യങ്ങളും സംഭവിച്ചത്.
തമിഴില്‍ നിരവധി ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും സമ്മാനിക്കുന്നതിന് മുമ്പ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് രജനി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. രജനീകാന്തിന് തന്റെ 9ാം വയസ്സില്‍ അമ്മയെ നഷ്ടമായിരുന്നു. പിന്നീട് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പല ജോലികളും ചെയ്തിരുന്നു.
500 രൂപ ശമ്പളം ബെംഗളൂരുവില്‍ കണ്ടക്ടറായും ജോലി ചെയ്തിരുന്നു അദ്ദേഹം. അപൂര്‍വ രാഗങ്ങളില്‍ സഹനടനായിട്ടാണ് രജനി അരങ്ങേറ്റം കുറിക്കുന്നത്. കെ ബാലചന്ദറായിരുന്നു സംവിധായകന്. ദേശീയ അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കിയിരുന്നു. മൂന്‍ട്ര് മുഡിച്ച് ആണ് രജനീകാന്തിന് കരിയറിന് ബ്ലേക് നല്‍കിയത്. 1980കളില്‍ പിന്നീട് രജനിയുടെ നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളാണ് പിറന്നത്.
ബില്ല, മുള്ളും മലരും, അന്ധ കാനൂന്‍, ഗിരഫ്താര്, പഠിക്കാത്തവന്, മിസ്റ്റര്‍ ഭരത്, ദോസ്തി ദുഷ്മനി, വേലൈക്കാരന്, മനിതന്, ധര്മത്തിന് തലൈവന്, ചാല് ഭാസ്, അവള് അപ്പഡിതാന്, തുടങ്ങിയ ചിത്രങ്ങള്‍ മെഗാ ഹിറ്റുകളായി മാറി. രജനീകാന്ത് ഇതോടെ തമിഴില്‍ ദൈവതുല്യനായ സൂപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു.
അതേസമയം രജനീകാന്തിന്റെ ആത്മകഥയില്‍ അദ്ദേഹത്തെ ഭിക്ഷക്കാരനായി തെറ്റിദ്ധരിച്ച കാര്യത്തെ കുറിച്ച് പറയുന്നുണ്ട്. ശിവാജിയുടെ വന്‍ വിജയത്തിന് ശേഷം രജനി ക്ഷേത സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉറപ്പായും തിക്കും തിരക്കും ക്ഷേത്രങ്ങളില്‍ ഉണ്ടാവുമെന്ന് രജനിക്ക് അറിയാമായിരുന്നു. തുടര്‍ന്ന് വേഷം മാറിയാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് പോയത്.
മുഷിഞ്ഞ് കീറിയ ഷര്‍ട്ടും, ലുങ്കിയുമാണ് രജനി ധരിച്ചിരുന്നത്. തലയില്‍ ഒരു ഷാള്‍ കൊണ്ട് കെട്ടിയിട്ടുമുണ്ടായിരുന്നു. രജനിയുടെ വേഷം കണ്ട് ഒരു ഗുജറാത്തി യുവതി വന്ന് പത്ത് രൂപ ഭിക്ഷയായി നല്‍കുകയായിരുന്നു. രജനി ആ പണം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ക്ഷേത്ര ഭണ്ഡാരത്തില് രജനി നൂറ് രൂപ ഇടുന്നത് കണ്ടപ്പോല്‍ ഇതേ യുവതിക്ക് ആശയക്കുഴപ്പമുണ്ടായി.
യുവതി രജനിയെ പിന്തുടരുകയും, താരം പോര്‍ഷെയില്‍ കയറുന്നത് കണ്ടപ്പോഴാണ് ആളെ തിരിച്ചറിയുകയും ചെയ്തത്. ഇവര്‍ പിന്നീട് രജനീകാന്തിനോട് ക്ഷമ ചോദിച്ചു. പണം തിരികെ വാങ്ങാനു തയ്യാറായി. പക്ഷേ രജനിയുടെ മറുപടി ഈ സ്ത്രീയെ ഞെട്ടിക്കുന്നതായിരുന്നു.
ദൈവത്തിന് മുന്നില്‍ താന്‍ ഒന്നുമല്ലെന്നും, വെറുമൊരു ഭിക്ഷക്കാരനാണെന്ന് ഓര്‍മിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തതെന്നായിരുന്നു രജനീകാന്തിന്റെ മറുപടി. അതേമയം രജനിക്ക് ആദ്യം കിട്ടിയ ശമ്പളം 500 രൂപയായിരുന്നു. പക്ഷേ ഇന്ന് ലോകേഷിന്റെ ചിത്രത്തില്‍ 250 കോടി വരെ താരത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്. 430 കോടിയുടെ ആസ്തിയുണ്ട് താരത്തിനുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications