രജനീകാന്തോ ഷാരൂഖ് ഖാനോ, പ്രതിഫലക്കാര്യത്തില്‍ ഒന്നാമന്‍ ഈ താരം; ഫോബ്‌സ് പട്ടിക റിപ്പോര്‍ട്ട് ഇങ്ങനെ
ദക്ഷിണേന്ത്യന്‍ സിനിമയും ബോളിവുഡും തമ്മില്‍ വലിയ മത്സരം എപ്പോഴും നടക്കാറുണ്ട്. 2010ല്‍ ആദ്യമായി ഒരു ബോളിവുഡ് ചിത്രത്തെ മറികടന്ന് ആ വര്‍ഷത്തെ ഉയര്‍ന്ന ഗ്രോസറായി ഒരു തമിഴ് ചിത്രമാണ് എത്തിയത്. രജനീകാന്തിന്റെ യെന്തിരനായിരുന്നു ആ ചിത്രം. ബോളിവുഡില്‍ ആ വര്‍ഷത്തെ ഉയര്‍ന്ന ഗ്രോസര്‍ ദബംഗ് ആയിരുന്നു. എന്നാല്‍ രജനിയുടെ യെന്തിരന്‍ എല്ലായിടത്തും തകര്‍ത്തോടിയ ചിത്രമായിരുന്നു.
ദീര്‍ഘകാലം തമിഴ് സിനിമയില്‍ ഉയര്‍ന്ന ഗ്രോസറായി യെന്തിരന്‍ നിലനിന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നൂറ് കോടി നേടുകയും ചെയ്തിരുന്നു. ആ സമയം ഇത് വലിയ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ സനിമകള്‍ ജയിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം വര്‍ധിക്കുന്നതിനും വഴിയൊരുക്കാറുണ്ട്. നിലവില്‍ ആരാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്.

രജനീകാന്തും ഷാരൂഖ് ഖാനും തമ്മിലാണ് പ്രതിഫലക്കാര്യത്തില്‍ മത്സരം. പ്രഭാസ് അടക്കമുള്ള താരങ്ങള്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. ആരാണ് പക്ഷേ ഇക്കാര്യത്തില്‍ ഒന്നാമന്‍. ഷാരൂഖ് ഖാന്റെ കാര്യമെടുക്കാം. ഷാരൂഖ് ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2023. പഠാനിലൂടെയായിരുന്നു ഷാരൂഖിന്റെ വമ്പന്‍ തിരിച്ചുവരവ്.
ആഗോള ബോക്‌സോഫീസില്‍ നിന്ന് ചിത്രം ആയിരം കോടിയില്‍ അധികം കളക്ട് ചെയ്തിരുന്നു. ഈ ചിത്രത്തിന് ഷാരൂഖിന് ലാഭവിഹിതം അടക്കം പ്രതിഫലമായി ലഭിച്ചത് 250 കോടി രൂപയാണ്. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രതിഫലമായിരുന്നു ഇത്.
അതേസമയം ഷാരൂഖ് ഖാന്‍ ഇപ്പോള്‍ ആ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തിരിക്കുകയാണ്. ഫോബ്്‌സിന്റെ പട്ടികയില്‍ പക്ഷേ ഒന്നാം സ്ഥാനം ഷാരൂഖിന് തന്നെയാണ്. തമിഴ് സൂപ്പര്‍ താരം രജനീകാന്തിനാണ് രണ്ടാം സ്ഥാനം. ലോകേഷ് കനകരാജിന്റെ കൂലിയാണ് രജനിയെ ഈ നേട്ടത്തിലെത്തിച്ചത്. 260 മുതല്‍ 280 കോടിയാണ് ചിത്രത്തിനായി രജനീകാന്ത് വാങ്ങുന്ന പ്രതിഫലമെന്ന് സിയാസത്ത് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാരൂഖിന് പഠാന് ലഭിച്ചതിനേക്കാള്‍ മുകളിലാണ് ഈ പ്രതിഫലം. ഇതോടെ ഏഷ്യയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായും രജനി മാറിയിരിക്കുകയാണ്. ജാക്കിചാന്‍ അടക്കമുള്ള താരങ്ങളെയാണ് മറികടന്നത്. കൂലി സംവിധാനം ചെയ്യുന്നതിനായി ലോകേഷ് കനകരാജ് പ്രതിഫലമായിവാങ്ങുന്നത് അറുപത് കോടി രൂപയാണ്.
അതേസമയം ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഷാരൂഖ് ഖാന്‍ തന്നെയാണ് ഇന്ത്യയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതെന്ന് ഫോബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 മുതല്‍ 250 കോടി വരെയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നത്. രജനീകാന്തിന് 150 മുതല്‍ 210 കോടിയാണ് വരെയാണ് പ്രതിഫലമെന്ന് ഫോബ്‌സ് പറയുന്നു.
എന്നാല്‍ ലോകേഷ് ചിത്രത്തിന്റെ വിവരങ്ങള്‍ ഫോബ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രജനിയാണ് ഇപ്പോള്‍ പ്രതിഫലക്കാര്യത്തില്‍ ഒന്നാമന്‍. ഔദ്യോഗികമായി ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. ശ്രുതി ഹാസനും, രണ്‍വീര്‍ സിംഗും, മലയാളി നടി ശോഭനയും ലോകേഷ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങള്‍.












Click it and Unblock the Notifications