Get Updates
Get notified of breaking news, exclusive insights, and must-see stories!

425 കോടി മുടക്കി ഗെയിം ചേഞ്ചർ ഇറക്കി; ചേഞ്ച് ആയത് പ്രൊഡ്യൂസറുടെ ജീവിതം..! ശങ്കറിനും രക്ഷയില്ലേ?

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാൾ എന്ന് നിസംശയം പറയാവുന്ന പേരുകളിൽ ഒന്നായിരുന്നു ശങ്കറിന്റേത്. അന്യൻ, ഐ, ഇന്ത്യൻ, യന്തിരൻ പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള വ്യക്തിയാണ് ശങ്കർ. അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ 2 തിയേറ്ററിൽ നിലംതൊടാതെ പോയതോടെ ശങ്കറിന്റെ അടുത്ത പ്രതീക്ഷ മുഴുവൻ രാം ചരൺ നായകനായ ഗെയിം ചേഞ്ചറിലായിരുന്നു.

പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച പ്രേക്ഷക പ്രതികരണം അല്ല ചിത്രത്തിന് ലഭിച്ചത്. വളരെ പഴകിയ ശൈലിയിലുള്ള പ്ലോട്ടും കാലഹരണപ്പെട്ട തീമും ഒക്കെയായി ചിത്രം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പതിവ് ശങ്കർ മസാലകൾ ഒക്കെ ചേർത്ത ചിത്രത്തിന് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല.

gamechangercollection

ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നെന്ന റെക്കോർഡിലേക്ക് കൂടി ചിത്രം നടന്നടുക്കുകയാണ്. ജനുവരി 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യവാരം പിന്നിട്ടപ്പോൾ മോശം പ്രകടനമാണ് കാഴ്‌ച വച്ചത്. എല്ലാ ഭാഷകളിലുമായി, ഇന്ത്യയൊട്ടാകെ ഏകദേശം 8000 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്‌തത്‌. എന്നാൽ ആദ്യദിനം തന്നെ വന്ന മോശം റിവ്യൂകൾ ചിത്രത്തെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാണ്.

ആദ്യദിനത്തിൽ ഭേദപ്പെട്ട കളക്ഷൻ നേടിയ ശേഷമാണ് ചിത്രം പരാജയത്തിലേക്ക് കൂപ്പുകുത്തുന്നത്. ഇന്ത്യയിൽ നിന്നും ആദ്യദിനം 51 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാൽ റിലീസിന് ശേഷമുള്ള ശേഷമുള്ള രണ്ടാം വെള്ളിയാഴ്‌ചയായ ഇന്നലെ ബോക്‌സ് ഓഫീസിൽ നിന്നും ചിത്രം ആകെ നേടിയത് 2.65 കോടി രൂപ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വമ്പൻ മുതൽമുടക്കിൽ എത്തിയ ചിത്രം പലയിടത്തും തിയേറ്റർ റൺ കിട്ടാതെ മടങ്ങേണ്ടി വരുന്ന കാഴ്‌ചയാണ് നിലവിൽ. ചിത്രത്തിന് ആകെ 425 കോടി രൂപ ചിലവായെന്നാണ് കണക്കുകൂട്ടുന്നത്. ഇതുവരെയുള്ള കളക്ഷൻ ആവട്ടെ വെറും 120 കോടി രൂപ മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ശങ്കറിന്റെയും രാം ചരണിന്റെയും ഏറ്റവും വലിയ പരാജയ ചിത്രമാകും ഇതെന്നാണ് കണക്കാക്കുന്നത്.

മുടക്കുമുതലിന്റെ നാലിലൊന്ന് മാത്രമാണ് ഇതുവരെ ഗെയിം ചേഞ്ചറിന് തിരിച്ചുപിടിക്കാനായത്. പലയിടത്തും തിയേറ്ററുകളിൽ നിന്ന് ചിത്രം പിൻവലിക്കേണ്ട ഗതികേടാണ്. കോടികൾ മുടക്കി ചിത്രീകരിക്കുന്ന പാട്ട് സീനും പഴകിയ കഥയും വിരസമായ മേക്കിംഗും ചിത്രത്തിന് തിരിച്ചടിയായെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെ ഉയരുന്ന അഭിപ്രായം.

ശങ്കർ സംവിധാനം ഗെയിം ചേഞ്ചറിന്റെ ഷൂട്ട് ആരംഭിക്കുന്നത് 2021ലായിരുന്നു. പിന്നീട് ചിത്രത്തിന്റെ ജോലികൾ എല്ലാം പൂർത്തിയാക്കിയിട്ടും പലതവണ റിലീസ് നീക്കിവയ്ക്കപ്പെട്ട ചിത്രം നാലു വർഷത്തിന് ശേഷമാണ് തിയേറ്ററുകളിൽ എത്തിയത്. രാം ചരണിന് പുറമേ കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+