Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗാര്‍ജുനയ്ക്കും മുകളില്‍ റാം പോത്തിനേനിയുടെ പ്രതിഫലം; ഡബിള്‍ ഇസ്മാര്‍ട്ടിന് കിട്ടുന്നത് ഇത്ര

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെ താരമൂല്യമുള്ള നടനാണ് റാം പോത്തിനേനി. മലയാളികള്‍ക്ക് അത്ര സുപരിചിതനല്ല താരം. പക്ഷേ റെഡി, വാരിയര്‍ പോലുള്ള ചിത്രങ്ങളെല്ലാം കേരളത്തില്‍ മൊഴി മാറ്റി എത്തിയ ചിത്രങ്ങളാണ്. അതുകൊണ്ട് പ്രത്യേകം പരിചയപ്പെടുത്തലിന്റെ ആവശ്യം വരില്ല. മികച്ച ഡാന്‍സര്‍ എന്ന നിലയിലും പേരെടുത്ത താരമാണ് റാം.

മലയാളികള്‍ക്ക് കമോണ്‍ ബേബി ലെറ്റ്‌സ് ഗോ ഓണ്‍ ദ ബുള്ളറ്റ് എന്ന ഗാനം ചിരപരിചിതമാണ്. അതിലെ നായിക കൃതി ഷെട്ടിക്കൊപ്പം തന്നെ നായകനായ റാമിന്റെ ഡാന്‍സും ഏറെ വൈറലായിരുന്നു. താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലമാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത്.

ram-pothineni

തെലുങ്ക് സിനിമയിലെ സീനിയര്‍ താരങ്ങളേക്കാള്‍ പ്രതിഫലമാണ് റാമിന് ലഭിക്കുന്നത്. വെങ്കിടേഷ്, നാഗാര്‍ജുന, നാനി എന്നിവരേക്കാളും പ്രതിഫലം താരത്തിന് ലഭിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഇരുപത് കോടിയോളമാണ് പ്രതിഫലം. ഇതാണ് ചര്‍ച്ചയാവാന്‍ കാരണം. അതിവേഗം ടിയര്‍ എയിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ് റാം. തമിഴില്‍ ശിവകാര്‍ത്തികേയന്റെ കുതിപ്പിന് സമാനമാണിത്.

പുരി ജഗന്നാഥിന്റെ ഡബിള്‍ ഇസ്മാര്‍ട്ടിലാണ് വമ്പന്‍ പ്രതിഫലം താരം വാങ്ങുന്നത്. ഈ ചിത്രം ഇസ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രത്തിന്റെ സീക്വലാണ്. ആദ്യ ഭാഗം ബ്ലോക്ബസ്റ്ററായിരുന്നു. നെഗറ്റീവ് റിവ്യൂകള്‍ ചിത്രത്തിന് ലഭിച്ചിട്ടും വലിയ ഹിറ്റായി മാറിയിരുന്നു. ഇതെല്ലാം റാമിന്റെ സ്റ്റാര്‍ പവറിന്റെ മികവായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്.

അതേസമയം റാമിന് ഈ ചിത്രത്തിനായി 25 കോടിയാണ് പ്രതിഫലമായി നല്‍കുന്നത്. താരം തന്നെയാണ് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാല്‍ റാമിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ദ വാരിയര്‍, സ്‌കന്ദ എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍ എന്നിട്ടും താരം പ്രതിഫലം ഉയര്‍ത്തിയത് നിര്‍മാതാക്കളെ കുറച്ച് ആശങ്കയിലാക്കിയിരിക്കുകയാണ്.

എന്നാല്‍ ഡബിള്‍ ഇസ്മാര്‍ട്ടിന് തെലുങ്ക് സിനിമയില്‍ വലിയ ഹൈപ്പുണ്ട്. ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ചിത്രം നൂറ് കോടി നേടാനുള്ള സാധ്യതയുമുണ്ട്. പുരി ജഗന്നാഥും വലിയൊരു പരാജയത്തെ നേരിട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പുരി ജഗന്നാഥിന്റെ ലൈഗര്‍ പാന്‍ ഇന്ത്യ റിലീസായിട്ടും വന്‍ പരാജയം നേരിട്ടിരുന്നു. ഇത് പുരിയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഹോളിവുഡില്‍ നിന്ന് മൈക്ക് ടൈസനെ അടക്കം ചിത്രത്തിനായി കൊണ്ടുവന്നിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഡബിള്‍ ഇസ്മാര്‍ട്ട് വന്‍ വിജയമാക്കിയേ തീരൂ എന്ന വാശിയിലാണ് പുരി.

പോക്കിരി അടക്കം എടുത്ത് തെലുങ്ക് സിനിമയിലെ ബ്രാന്‍ഡായ സംവിധായകന്റെ തിരിച്ചുവരവിനായി പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം റാമിന്റെ സാന്നിധ്യം ചിത്രത്തിന് മികച്ച ഓപ്പണിംഗ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. ചിത്രത്തിനായി വമ്പന്‍ ബജറ്റാണ് നിര്‍മാതാക്കള്‍ അനുവദിച്ചിരിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളും ഡബിള്‍ ഇസ്മാര്‍ട്ടിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+