'രജനീകാന്തിന്റെ മുന്നിൽ വച്ച് രംഭ ആ നടന്മാരെ കെട്ടിപ്പിടിച്ചു, ദേഷ്യം വന്ന താരം തുണി വലിച്ചെറിഞ്ഞു..'; അഷ്‌റഫ്
തെന്നിന്ത്യൻ സിനിമയിലെ താരറാണി ആയിരുന്നു ഒരുകാലത്ത് രംഭ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തി നായികയായി മാറിയ ആളാണ് രംഭ. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത മ്യൂസിക്കൽ ഡ്രാമ ചിത്രമായ സർഗ്ഗത്തിലൂടെ ആയിരുന്നു രംഭയുടെ മലയാളത്തിലെ അരങ്ങേറ്റം. അന്ന് വെറും പതിനാറ് വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. വിനീതിന്റെ നായികയായി അരങ്ങേറിയ താരം പിന്നീട് മലയാളത്തിൽ ഒരുപിടി ചിത്രങ്ങൾ ചെയ്‌തു.
തെലുഗു, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും താരം പിന്നീട് സിനിമകൾ ചെയ്‌തു. എന്നാൽ വിവാഹ ശേഷം ചെറിയ ഇടവേള എടുക്കുകയും ചെയ്‌തിരുന്നു. മമ്മൂട്ടി, ജയറാം, ദിലീപ് എന്നീ സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള ആളാണ് രംഭ. തമിഴിലാവട്ടെ രജനീകാന്ത് അടക്കമുള്ളവർക്ക് ഒപ്പവും താരം വേഷമിട്ടിരുന്നു. ഇപ്പോഴിതാ സൂപ്പർസ്‌റ്റാർ രജനീകാന്ത് ചിത്രത്തിൽ രംഭ അഭിനയിച്ചതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.

അരുണാചലം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ രജനീകാന്തിനോടൊപ്പം അഭിനയിച്ചിട്ടുണ്ട് രംഭ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിനിടെ രംഭയെ രജനീകാന്ത് പ്രാങ്ക് ചെയ്‌ത സംഭവമാണ് ഇപ്പോൾ ആലപ്പി അഷ്‌റഫ് എടുത്തുപറയുന്നത്. ബോളിവുഡിൽ നിന്ന് എത്തിയ നടന്മാരെ രംഭ സ്വീകരിച്ച രീതി കണ്ടതോടെയാണ് രജനീകാന്ത് പ്രാങ്ക് ചെയ്‌തതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇങ്ങനെ.
രംഭയെ കുറിച്ച് മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല, ഒരു മലയാളി സംവിധായകൻ കണ്ടെടുത്ത നടിയാണ് അവർ. പല ഭാഷകളിൽ അവർ അഭിനയിച്ചിരുന്നു. അതിപ്രശസ്‌തിയാണ് അവർ. രജനീകാന്ത് മുതൽ സുനിൽ ഷെട്ടി വരെയുള്ള സൂപ്പർ സ്‌റ്റാറുകൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് അവർ. ഇന്ന് രംഭയ്ക്ക് രണ്ടായിരം കോടി രൂപയുടെ ആസ്‌തി ഉണ്ടെന്നാണ് പറയപ്പെടുന്നത്.
പതിനഞ്ചാം വയസിലാണ് അവർ സിനിമയിൽ എത്തിച്ചത്. ഹരിഹരനാണ് അവരെ സിനിമയിൽ കൊണ്ട് വന്നത്. 90കളിൽ യുവാക്കളുടെ ഹരമായി മാറിയ നടിയായിരുന്നു അവർ. മലയാളത്തിൽ നാടൻ വേഷത്തിലെത്തിയ രംഭ പിന്നീട് ഗ്ലാമർ വേഷങ്ങളാണ് കൂടുതലും കൈകാര്യം ചെയ്‌തത്. അതോടെ രംഭയെ തേടി പണവും പ്രശസ്‌തിയും എത്തി. തമിഴിലെ ഉളളത്തെ അള്ളിത്തായെന്ന ചിത്രത്തിന്റെ വിജയത്തിന് കാരണവും രംഭയായിരുന്നു.
ആ ചിത്രം കണ്ട് രജനീകാന്ത് നടിയെ ഫോണിൽ വിളിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് രംഭ പറഞ്ഞിരുന്നു. രജനീകാന്ത് നായകനായ അരുണാചലം എന്ന സിനിമയിൽ സുസ്‌മിത സെനിനായി മാറ്റിവച്ച കഥാപാത്രം രംഭയ്ക്ക് നൽകി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുമ്പോൾ സൽമാൻ ഖാൻ ചിത്രമായ ബന്ധനിലും രംഭ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ അരുണാചലത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സൽമാൻ ഖാനും ജാക്കി ഷ്രോഫും വന്നു.
രംഭയാണ് അവരെ ആലിംഗനം ചെയ്‌ത് സ്വീകരിച്ചത്. ഇതൊക്കെ അടുത്ത് നിന്ന് രജനീകാന്ത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ പോയതോടെ രജനീകാന്ത് തന്റെ തലയിൽ കെട്ടിയിരുന്ന ഒരു തുണി ദേഷ്യത്തോടെ വലിച്ചെടുത്തെറിഞ്ഞു. താൻ ഇനി രംഭയോടൊപ്പം അഭിനയിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. എന്നാൽ ഇതറിഞ്ഞ രംഭയ്ക്ക് വലിയ വിഷമമായി. പിന്നാലെ രജനീകാന്ത് എത്തി ചില കാര്യങ്ങൾ പറഞ്ഞു.
നോർത്ത് ഇന്ത്യൻ നടൻമാരെ ആലിംഗനം ചെയ്‌ത് സ്വീകരിക്കുന്നു, സൗത്ത് ഇന്ത്യയിലെ അഭിനേതാക്കളോടുളള പെരുമാറ്റം അങ്ങനെയല്ലല്ലോ എന്നായിരുന്നു രജനീകാന്തിന്റെ ചോദ്യം. ഇത് കേട്ടതോടെ രംഭ കരയാൻ തുടങ്ങി. എന്നാൽ രജനിയുടെ പ്രാങ്കായിരുന്നുവെന്ന് രംഭ പിന്നീടാണ് മനസിലാക്കിയത്. ഈ കഥ രംഭ തന്നെയാണ് പിന്നെ വെളിപ്പെടുത്തിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications