ജാന്‍വിയുടെ നായകനാവാന്‍ രാംചരണ്‍, പ്രതിഫലത്തില്‍ ചിരഞ്ജീവിക്കും മുകളില്‍; വാങ്ങുന്നത് ഇത്ര
ഒരു രാംചരണ്‍ ചിത്രം റിലീസായിട്ട് എത്ര നാളായി. ഓരോ ആരാധകനും ഇക്കാര്യം മാത്രമാണ് ഇപ്പോള്‍ പറയുന്നത്. ആചാര്യക്ക് ശേഷം രാംചരണ്‍ വലിയൊരു അവധിയിലാണ്. പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകള് പോലും പുറത്തുവരുന്നില്ല. 2022 ഏപ്രില്‍ 29നാണ് ചിത്രം റിലീസ് ചെയ്തത്. ചിരഞ്ജീവിയായിരുന്നു ചിത്രത്തിലെ നായകന്. അതിനോളം തുല്യ വേഷം തന്നെയായിരുന്നു രാംചരണിനും ലഭിച്ചത്.
എന്നാല്‍ ബോക്സോഫീസില്‍ ചിത്രം വന്‍ പരാജയമായി മാറി. കൊവിഡ് കാലത്ത് തിയേറ്ററുകളെ ഇളക്കി മറിക്കുമെന്ന പ്രതീക്ഷകളെ തെറ്റിച്ച ചിത്രമായിരുന്നു ആചാര്യ. അതിന് ശേഷം രാചരണിനെ ഇതുവരെ ആരും സ്ക്രീനില്‍ കണ്ടിട്ടില്ല. അതുകൊണ്ട് പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പ് വാനോളമാണ്.

തമിഴിലെ മെഗാ സംവിധായകന് ശങ്കറിന്റെ ചിത്രത്തിലാണ് രാംചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്ന ഈ ചിത്രത്തിന്റെ വിവരങ്ങളൊന്നും ലഭ്യമാവാത്തതില്‍ ആരാധകരും നിരാശയിലാണ്. സംവിധായകന് ശങ്കറിനെതിരെ രാംചരണിന്റെ ആരാധകര്‍ രംഗത്ത് വന്നിരുന്നു.
ഒരു വശത്ത് ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാലാണ് ചിത്രം വൈകുന്നത്. അതേസമയം ആര്‍ആര്‍ആര്‍ പോലുള്ള വമ്പനൊരു വിജയമാണ് രാംചരണിന്റെ തിരിച്ചുവരവ് ചിത്രത്തിലൂടെ ആരാധകര്‍ ആഗ്രഹിക്കുന്നത്. രാംചരണ്‍ ശങ്കറിനെ കൂടാതെ മറ്റൊരു സംവിധായകനും ഡേറ്റ് നല്‍കിയിട്ടുണ്ട്. ബുച്ചി ബാബു ചിത്രമാണിത്. രാംചരണിന് ഇത് കരിയറിലെ 16ാം ചിത്രമാണ്.
അതേസമയം തെലുങ്ക് സിനിമാ ലോകത്ത് രാംചരണിന്റെ പ്രതിഫലമാണ് ചര്‍ച്ചയാവുന്നത്. പിതാവ് ചിരഞ്ജീവിക്കും മുകളിലെത്തിയിരിക്കുകയാണ് താരത്തിന്റെ പ്രതിഫലം. 100 കോടിയാണ് രാംചരണ്‍ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ഗെയിം ചേഞ്ചറിനായി താരത്തിന് ലഭിക്കുന്ന പ്രതിഫലവും ഇത് തന്നെയായിരിക്കും.
അതേസമയം ചിത്രം വലിയ കളക്ഷന്‍ നേടിയാല്‍ ലാഭത്തിന്റെ വിഹിതവും താരത്തിന് നല്‍കുമെന്ന് നിര്‍മാതാവ് ദില്‍ രാജു അറിയിച്ചിട്ടുണ്ട്. 350 കോടിയില്‍ അധികം ബിസിനസ് ചിത്രത്തിന് ലഭിച്ചാല്‍ നൂറ് കോടിയില്‍ അധികം രാംചരണിന് നിര്‍മാതാവ് നല്‍കുമെന്ന് ഡെക്കാന്‍ ക്രോണിക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശങ്കര്‍, രാംചരണ്‍, എന്നിവര്‍ക്ക് 33 ശതമാനമാണ് ലാഭവിഹിതമായി ലഭിക്കുക. ഇത് മൊത്തം ബിസിനസ് നോക്കിയാണ് ലഭിക്കുക. ചിത്രത്തിന് വലിയ ബിസിനസ് ഇപ്പോഴേ ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം ചിരഞ്ജീവി പ്രതിഫലമായി 55 മുതല്‍ 70 കോടി വരെയാണ് വാങ്ങാറുള്ളത്. ബുച്ചി ബാബു നേരത്തെ ഉപ്പന എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഇത് വന്‍ വിജയമായി മാറിയിരുന്നു. അതാണ് രാംചരണ്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം. ബോളിവുഡ് നടി ജാന്‍വി കപൂര്‍ ഈ ചിത്രത്തില്‍ നായികയാവുമെന്നാണ് റിപ്പോര്‍ട്ട്.
നടിക്കായി പത്ത് കോടിയാണ് പ്രതിഫലം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജാന്‍വി നായികയാവുന്ന കാര്യം നിര്‍മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാംചരണ്‍ 70 മുതല്‍ 80 കോടി വരെയാണ് ഈ ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നത്. ബുച്ചി ബാബു ഈ ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications