അമ്പമ്പോ റാഹയ്ക്ക് രണ്‍ബീറിന്റെ സമ്മാനം, 250 കോടിയുടെ മൂല്യം; ബോളിവുഡിലെ സമ്പന്ന താരപുത്രി
മുംബൈ: ബോളിവുഡിലെ താര ദമ്പതിമാരായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും മകള്‍ റാഹ കപൂറിനെ അടുത്തിടെയാണ് എല്ലാവര്‍ക്കും മുന്നില്‍ പരിചയപ്പെടുത്തിയത്. ഈ ചിത്രങ്ങള്‍ പിന്നീട് വൈറലായിരുന്നു. റാഹയ്ക്ക് രണ്‍ബീറിന്റെ പിതാവായ ഋഷി കപൂറിന്റെ മുഖവുമായി നല്ല സാമ്യമുണ്ടായിരുന്നു.
ഋഷിയുടെ പുനര്‍ജന്മമാണിതെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരുന്നത്. എന്നാല്‍ റാഹ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അത് മറ്റൊന്നും കൊണ്ടല്ല. ബോളിവുഡിലെ ഏറ്റവും സമ്പന്നയായ താരപുത്രിയായി റാഹ മാറിയിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍ നല്‍കിയ ഒരു സമ്മാനമാണ് റാഹ ഇത്ര വലിയ സമ്പന്നയാക്കിയിരിക്കുന്നത്.

നേരത്തെ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമ്മ നീതു കപൂര്‍ എന്നിവരെ മുംബൈയിലെ ബാന്ദ്രയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. രണ്‍ബീര്‍ ബംഗ്ലാവിന് റാഹ കപൂറിന്റെ പേര് നല്‍കുമെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇതാണ് ബോളിവുഡില്‍ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നയായ താരപുത്രിയായി റാഹയെ മാറ്റുന്നത്. രണ്‍ബീര്‍ കപൂറിന്റെ ഈ ബംഗ്ലാവിന് വലിയ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 250 കോടിയോളം മുടക്കിയാണ് രണ്‍ബീര്‍ കൊട്ടാരം പോലുള്ള ഈ വീട് പണിയുന്നതെന്നാണ് ബോളിവുഡ് ലൈഫ് അവകാശപ്പെടുന്നത്.
അതേസമയം 250 കോടി രൂപ വരുമെങ്കില്‍ ബോളിവുഡിലെ ഏറ്റവും ചെലവേറിയ വീടായി ഇത് മാറുമെന്ന് ഉറപ്പാണ്. ഷാരൂഖ് ഖാന്റെ മന്നത്തും, അമിതാഭ് ബച്ചന്റെ ജല്‍സയുമാണ് ബോളിവുഡ് സെലിബ്രിറ്റികളുടെ വീടുകളില്‍ വെച്ച് ഏറ്റവും ചെലവേറിയത്. ഇതിനെ മറികടന്നിരിക്കുകയാണ് രണ്‍ബീറിന്റെ പുതിയ ബംഗ്ലാവ്.
രണ്‍ബീറും ആലിയയും ചേര്‍ന്നാണ് ഈ വീടിന് വേണ്ട പണം ചെലവാക്കുന്നത്. ഇവരുടെ സ്വപ്‌ന ഭവനമാണിത്. വീട്ടിലെ എല്ലാ ചെലവും ചേര്‍ന്നതാണ് 250 കോടി വരിക. രണ്‍ബീര്‍ കപൂറാണ് മകളുടെ പേരില്‍ ഈ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. മകളോട് അത്രത്തോളം സ്‌നേഹവും കരുതലും രണ്‍ബീറിനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആ സ്‌നേഹം കാരണമാണ് മകളുടെ പേര് വീടിനിടാന്‍ തീരുമാനിച്ചത്. വീടിന്റെ ഉടമസ്ഥാവകാശവും മകള്‍ക്കായിരിക്കും. ആലിയക്കും രണ്‍ബീറിനും ഇതുകൂടാതെ നാല് ഫ്‌ളാറ്റുകള്‍ ബാന്ദ്രയിലുണ്ട്. എല്ലാത്തിനും 60 കോടി രൂപ വില വരും. നിലവില്‍ ഇത്തരം സമ്മാനങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി ഇളവുകള്‍ ഉണ്ട്.
എന്നാല്‍ ഇതില്‍ നിന്ന് ഭാവിയില്‍ ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരും. നീതു കപൂറാണ് ഈ വീടിന്റെ സഹ ഉടമ. റിഷി കപൂര്‍ അദ്ദേഹത്തിന്റെ സ്വത്തിന്റെ പാതി അവകാശിയായി നീതുവിനെയാണ് കണ്ടിരുന്നത്. അടുത്തിടെ പതിനഞ്ച് കോടിയുടെ വീടും അവര്‍ വാങ്ങിയിരുന്നു.












Click it and Unblock the Notifications