Get Updates
Get notified of breaking news, exclusive insights, and must-see stories!

1700 കോടിയുടെ ബ്രാന്‍ഡ് വാല്യു, ഷാരൂഖും ദീപികയും അടുത്ത് പോലുമില്ല; വന്‍ കുതിപ്പുമായി ഈ താരം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ തന്നെയായിരിക്കും. ആറായിരം കോടിയില്‍ അധികം ആസ്തിയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന്‍ ആരാണ്. അത് ഷാരൂഖ് ഖാനാണെന്ന് പറയുകയാണെങ്കില്‍ ഉത്തരം തെറ്റാണെന്ന് പറയേണ്ടി വരും.

ബോളിവുഡിലെ ഏറ്റവും ബ്രാന്‍ഡ് വാല്യു ഉള്ള അഭിനേതാവ് ആരാണെന്ന് വെളിപ്പെടുത്തുകയാണ് ഫിനാന്‍ഷ്യല്‍ അഡൈ്വസറി സൊല്യുഷന്‍ പ്രൊവൈഡറായ ക്രോള്‍. എല്ലാവര്‍ഷവും ഒരുതാരത്തിന് ലഭിക്കുന്ന ബ്രാന്‍ഡ് വാല്യു ഇവര്‍ പുറത്തുവിടാറുണ്ട്. ഈ പട്ടികയില്‍ കായിക താരങ്ങളും സിനിമാ താരങ്ങളുമെല്ലാം ഉണ്ടാവാറുണ്ട്.

ranveer-singh

ഇത്തവണത്തെ ക്രോളിന്റെ പട്ടിക ഏറെ ഞെട്ടിക്കുന്നതാണ്. ഖാന്‍മാര്‍ അടക്കം ഒരു താരത്തിന് മുന്നില്‍ ബ്രാന്‍ഡ് വാല്യുവില്‍ വീണിരിക്കുകയാണ്. മെഗാ താരങ്ങളായ ഷാരൂഖിനെയും സല്‍മാനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതൊരു യുവതാരമാണ്. എന്നാല്‍ വന്‍ മുന്നേറ്റവും, അതുപോലെ വരുമാനവുമാണ് അതിലൂടെ ഈ താരത്തിന് ലഭിച്ചിരിക്കുന്നത്.

രണ്‍വീര്‍ സിംഗാണ് ആ താരം. ബോക്‌സോഫീസില്‍ താരത്തിന് വലിയ വിജയങ്ങളൊന്നും അടുത്തിടെ ലഭിച്ചിട്ടില്ല. റോക്കി ഓര്‍ റോണി കീ പ്രേം കഹാനിയാണ് സമീപകാലത്തായി താരത്തിന്റെ വിജയിച്ച ഏക ചിത്രം. കൊവിഡിന് ശേഷം വിജയിച്ച ഏക ചിത്രവും ഇത് തന്നെയാണ്. നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി പരാജയപ്പെട്ടിരുന്നു.

അതേസമയം രണ്‍വീര്‍ സിംഗിന് ബ്രാന്‍ഡ് മൂല്യത്തില്‍ യാതൊരു ഇടിവും വന്നിട്ടില്ല. ബോളിവുഡില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി രണ്‍വീര്‍ മാറിയിരിക്കുകയാണ്. ക്രോളിന്റെ മൊത്തം പട്ടികയില്‍ രണ്ടാം സ്ഥാനത്തും രണ്‍വീറുണ്ട്. 2023ല്‍ രണ്‍വീറിന്റെ ബ്രാന്‍ഡ് വാല്യു 203 മില്യണാണ്. 1700 കോടി രൂപയോളം വരുമിത്.

അതേസമയം ആദ്യ സ്ഥാനത്ത് വിരാട് കോലിയാണ്. 1900 കോടിയാണ് താരത്തിന്റെ ബ്രാന്‍ഡ് വാല്യൂ. ബോളിവുഡിലെ ഏറ്റവും വലിയ താരമായ ഷാരൂഖ് ഖാനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 120 മില്യണ്‍ മാത്രമാണ് താരത്തിന്റെ ബ്രാന്‍ഡ് വാല്യു. ഏകദേശം 1000 കോടി വരുമിത്.

ഷാരൂഖും രണ്‍വീറും തമ്മില്‍ 700 കോടിയിലേറെ മൂല്യത്തിന്റെ വ്യത്യാസമുണ്ട്. മറ്റൊരു സൂപ്പര്‍താരമായ അക്ഷയ് കുമാറിന് 900 കോടിയുടെ ബ്രാന്‍ഡ് വാല്യുവാണുള്ളത്. അമിതാഭ് ബച്ചന് പോലും 700 കോടിയുടെ മൂല്യമാണ് ഉള്ളത്. ദീപിക പദുക്കോണിനും മുകളിലാണ് രണ്‍വീര്‍. ദീപികയ്ക്ക് 800 കോടിയുടെ ബ്രാന്‍ഡ് വാല്യുവാണ് ഉള്ളത്.

ബോക്‌സോഫീസിലെ തിരിച്ചടികളൊന്നും രണ്‍വീറിനെ തളര്‍ത്തിയിട്ടില്ല. അഡിഡാസ്, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ്, ജാക്ക് ആന്‍ഡ് ജോണ്‍സ്, മേക്ക് മൈ ട്രിപ്പ് പോലുള്ള ബ്രാന്‍ഡുകളുടെ എല്ലാം പരസ്യങ്ങളില്‍ രണ്‍വീറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 47 മില്യണ്‍ ഫോളോവേഴ്‌സും ട്വിറ്ററില്‍ 14 മില്യണും ഫോളോവേഴ്‌സ് രണ്‍വീറിനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+