ബെംഗളൂരുവില്‍ 8 കോടിയുടെ വീട്, കൈവശം 5 ബംഗ്ലാവുകള്‍; രശ്മികയ്ക്ക് മെഴ്‌സിഡസ് അടക്കം കാര്‍ ശേഖരം
നടി രശ്മിക മന്ദാന ഇന്ന് പാന്‍ ഇന്ത്യന്‍ നായികയായ. നടിയുടെ അവസാന ചിത്രമായ ആനിമാല്‍ ബോക്‌സോഫീസില്‍ ആയിരം കോടിക്ക് അടുത്ത് നേടിയിരുന്നു. ഹിന്ദിയില്‍ അതോടെ താരമൂല്യവും നടി ഉയര്‍ത്തിയിരുന്നു. അതുപോലെ തെലുങ്കിലും തമിഴിലും, കന്നഡയിലും വലിയ വിജയങ്ങള്‍ രശ്മികയ്ക്ക് ഉണ്ട്.
പുഷ്പയുടെ രണ്ടാം ഭാഗമാണ് രശ്മികയുടേതായി വരാനിരിക്കുന്ന പുതിയ ചിത്രം. അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ശ്രീവല്ലിയായുള്ള നടിയുടെ പ്രകടനത്തെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നേരത്തെ ഫോബ്‌സിന്റെ പട്ടികയിലും രശ്മിക ഇടംപിടിച്ചിരുന്നു.

നടിക്ക് 45 കോടിയുടെ ആസ്തിയാണ് ഉള്ളത്. പക്ഷേ നടിയുടെ ആഡംബരമേറിയ വസ്തുക്കളാണ് വൈറലാവുന്നത്. ബെംഗളൂരുവില്‍ രശ്മികയ്ക്ക് ആഡംബര ബംഗ്ലാവ് തന്നെയുണ്ട്. എട്ട് കോടി രൂപയുടെ കിടിലന്‍ ബംഗ്ലാവാണിത്. നടിക്ക് മറ്റിടങ്ങളിലും വീടുകളുണ്ട. എന്നാല്‍ സ്ഥിര താമസം ബെംഗളൂരുവിലെ ഈ വീട്ടിലാണ്. കുടുംബമെല്ലാം ഇവിടെയാണ് താമസിക്കുന്നത്.
വമ്പനൊരു പൂന്തോട്ടം ഇവിടെയുണ്ട്.ഗംഭീരമായ ഫര്‍ണിച്ചറുകള്‍ ഈ വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വീടാണിത്. ഇതിന്റെ ചിത്രങ്ങള്‍ മുമ്പ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അപ്പോള്‍ തന്നെ അത് വൈറലായിരുന്നു.
ബെംഗളൂരുവിലേത് മാത്രമല്ല, നടിയുടെ സുപ്രധാനപ്പെട്ട മൂന്ന് ആഡംബര വീടുകളും പ്രശസ്തമാണ്. ഗോവ, ഹൈദരാബാദ്, കൂര്‍ഗ് എന്നിവിടങ്ങളിലാണ് ആഡംബര വീടുകളുണ്ട്. ഇതില്‍ ഹൈദരാബാദില്‍ സിനിമകള്‍ ചെയ്യുന്നത് കൊണ്ടാണ് ആഡംബര വീട് വാങ്ങിയത്. കൂര്‍ഗിലും അതേ സമയത്ത് തന്നെയായിരുന്നു വാങ്ങിയത്. തുടര്‍ന്ന് വെക്കേഷന്‍ സ്‌പോട്ട് കൂടിയായ ഗോവയില്‍ മറ്റൊരു ആഡംബര കൊട്ടാരം കൂടി വാങ്ങുകയായിരുന്നു.
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് രശ്മിക ബോളിവുഡിലേക്ക് കൂടി ചുവടുമാറ്റിയത്. ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. വൈകാതെ തന്നെ നടി ബോളിവുഡിലും പോപ്പുലറായി. ഇതോടെ കരിയര്‍ ബോളിവുഡിലും ശ്രദ്ധിക്കാന്‍ തുടങ്ങി.
അവസരങ്ങള്‍ വര്‍ധിച്ചതോടെ മുംബൈയില്‍ 2021ല്‍ ആഡംബര അപ്പാര്‍ട്‌മെന്റ് രശ്മിക വാങ്ങിയിരുന്നു. ഇതേ കുറിച്ച് നേരത്തെ തന്നെ നടി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരുന്നു. രശ്മികയ്ക്ക് അതുപോലെ ആഡംബര കാറുകളോടും വലിയ താല്‍പര്യമുണ്ട്.
റേഞ്ച് റോവര്‍ സ്‌പോര്‍ട്ടാണ് വിലയേറിയ കാറില്‍ ഒന്ന്. 1.64 കോടിക്കും 1.84 കോടിക്കും ഇടയിലാണ് ഇതിന്റെ വില. ഓഡിയുടെ ക്യൂ ത്രീയും നടിയുടെ കാര്‍ ശേഖരത്തിലുണ്ട്. 40 ലക്ഷമാണ് ഓഡി ക്യു3യുടെ വില. മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസും നടിയുടെ കൈവശമുണ്ട്. 50 ലക്ഷമാണ് വില. ടൊയോട്ട ഇന്നോവ, ഹ്യൂണ്ടായ് ക്രെറ്റ എന്നിവയും രശ്മികയുടെ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications