58കാരന്‍ സല്‍മാന്‍ ഖാന്റെ നായികയായി 28കാരി രശ്മിക മന്ദാന; പുഷ്പയ്ക്കും മുകളില്‍ നടിയുടെ പ്രതിഫലം?
നടി രശ്മിക മന്ദാന ഇപ്പോള്‍ വേറെ ലെവലാണ് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. നടിയെ തേടിയാണ് ഏറ്റവും കൂടുതല്‍ വമ്പന്‍ ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ അല്ലു അര്‍ജുനൊപ്പമുള്ള പുഷ്പയുടെ രണ്ടാം ഭാഗം വരാനുണ്ട് നടിക്ക്. നേരത്തെ ബോളിവുഡില്‍ ആനിമല്‍ എന്ന വമ്പന്‍ ചിത്രത്തിലെ നായികയായിരുന്നു രശ്മിക.
ഈ ചിത്രം വമ്പന്‍ ബ്ലോക്ബസ്റ്റര്‍ ആയതോടെ നടിയുടെ താരമൂല്യവും ഉയര്‍ന്നിരിക്കുകയാണ്. പുഷ്പ രണ്ട് വരുന്നതോടെ രശ്മിക ബോളിവുഡില്‍ അടക്കം സൂപ്പര്‍ താരമാകുമെന്ന് ഉറപ്പാണ്. അത് മാത്രമല്ല നടിയുടെ ഇനി വരാനിരിക്കുന്ന ചിത്രം സല്‍മാന്‍ ഖാനൊപ്പമാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തില്‍ നായിക വേഷമാണ് നടി ചെയ്യുന്നത്.

ദ ഗേള്‍ഫ്രണ്ട്, ചാവ, കുബേര, റെയിന്‍ബോ എന്നീ ചിത്രങ്ങളാണ് ഇനി നടിയുടേതായി വരാനുള്ളത്. ഇതില്‍ വന്‍ ബജറ്റ് ചിത്രങ്ങള്‍ മാത്രമല്ല സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുമുണ്ട്. ദ ഗേള്‍ഫ്രണ്ട് അത്തരമൊരു ചിത്രമാണ്. അതേസമയം സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തില്‍ രശ്മിക നായികയാവുമെന്ന് സ്ഥിരീകരിച്ചതോടെ ബോളിവുഡില്‍ പുതിയൊരു വിവാദവും ഉണ്ടായിരിക്കുകയാണ്.
സല്‍മാന്‍ ഖാന്റെയും രശ്മികയുടെയും പ്രായമാണ് ഇതിന് കാരണം. ബോളിവുഡിലെ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ബോളിവുഡിന്റെ മുന്‍നിരയിലുണ്ട്. താരത്തിന് ഇപ്പോള്‍ 58 വയസ്സുണ്ട്. എന്നാല്‍ രശ്മികയ്ക്ക് ആകെ 28 വയസ്സാണ് ഉള്ളത്. അതാണ് ചര്‍ച്ചകള്‍ക്ക് കാരണം.
നിരവധി പേരാണ് മുപ്പത് വയസ്സിന്റെ പ്രായ വ്യത്യാസം ഇരുവരും തമ്മിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇതൊന്നും നടി കാര്യമായി എടുത്തിട്ടില്ല. സല്‍മാന്‍ ഖാനൊപ്പവും മുരുഗദോസിനൊപ്പവും രശ്മികയുടെ ആദ്യ ചിത്രം കൂടിയാണിത്. സിക്കന്ദറിന്റെ ഷൂട്ടിംഗും ആരംഭിച്ച് കഴിഞ്ഞു. സാജിദ് നദിയാവാലയാണ് ചിത്രം നിര്‍മിക്കുന്നത്.
2025 ഈദിനാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം വിവാദങ്ങള്‍ക്കിടെ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് രശ്മികയുടെ പ്രതിഫലമാണ്. ഈ ചിത്രത്തില്‍ നടി കൂടുതല്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആനിമലിന്റെ വിജയത്തെ തുടര്‍ന്നാണ് പ്രതിഫലം വര്‍ധിപ്പിച്ചതെന്നാണ് സൂചന.
രശ്മിക പുഷ്പയ്ക്കും ആനിമലിനും വേണ്ടി വാങ്ങിയ പ്രതിഫലം നാല് കോടി രൂപാണ്. പക്ഷേ ഇത്ര വലിയ സൂപ്പര്‍ താര നടിയായിട്ടും രശ്മികയുടെ പ്രതിഫലം ദക്ഷിണേന്ത്യയില്‍ അടക്കം കുറവാണ്. സാമന്തയും നയന്‍താരയുമെല്ലാം ഇതിനേക്കാള്‍ ഏറെ പ്രതിഫലം വാങ്ങുന്നുണ്ട്. അതേസമയം സിക്കന്ദറിന് നടി കൂടുതല്‍ പ്രതിഫലം വാങ്ങിയേക്കും.
ബിഗ് ബജറ്റ് ചിത്രമാണിത്. അഞ്ച് കോടി വരെയായിരിക്കും പ്രതിഫലം. ജനപ്രീതി ഉയര്‍ന്നതും അതിന് പ്രധാന കാരണമാണ്. പുഷ്പയ്ക്ക് വാങ്ങിയ പ്രതിഫലത്തിന് മുകളിലേക്ക് എത്തിയത് നടിക്കും നേട്ടമാണ്. ജാന്‍വി കപൂര്‍ അടക്കമുള്ള യുവതാരങ്ങളെ പ്രതിഫലത്തില്‍ മറികടക്കാനും രശ്മികയ്ക്ക് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications