"അനുമോളെ റെന തെറിവിളിച്ചു, അക്ബറും അപ്പാനിയും സ്വയം കുഴി തോണ്ടുകയാണ്, ഇവർ പൊട്ടൻമാരാണോ?"
മലയാളം ബിഗ് ബോസ് ഏഴാം സീസൺ ശക്തമായി പുരോഗമിക്കുകയാണ്. നാലാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ എല്ലാം പുതിയ രീതിയിലേക്ക് മാറിയിരിക്കുകയാണ്. ആദ്യമൊക്കെ അധികം മത്സര രംഗത്ത് സജീവം അല്ലാതിരുന്നവർ പോലും ശക്തമായി രംഗത്തുണ്ട്. എല്ലാവരും ഒരുപോലെ ഇടിച്ചു നിൽക്കുന്ന നിലയിലേക്കാണ് സാഹചര്യങ്ങൾ പോവുന്നത്. ആർക്കും കൃത്യമായ മുൻതൂക്കം ഇല്ലെന്നതാണ് പ്രധാന കാര്യം.
നെവിൻ ഇടയ്ക്ക് പുറത്ത് പോയതൊക്കെ വലിയ രീതിയിൽ ബിഗ് ബോസ് ഹൗസിൽ പ്രകമ്പനം സൃഷ്‌ടിക്കാൻ കാരണമായിരുന്നു. അനുമോളുമായും ആദില നൂറയുമായും ഉണ്ടായ വഴക്കിന് ശേഷമാണ് അന്ന് നെവിൻ സ്വയം ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുകയാണ് എന്ന് പ്രഖ്യാപിച്ചത്. പിന്നാലെ രണ്ടാം ദിവസം കഴിയുമ്പോഴേക്കും നെവിൻ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ കയറി ഇരിക്കുകയാണ്. എന്നിട്ടും കണ്ടന്റുകൾ കാര്യമായി ഉണ്ടാവാത്ത ഒരു സീസൺ കൂടിയായിരുന്നു ഇത്.

പലപ്പോഴും അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ എന്നിങ്ങനെ ഉള്ള ഒരു കൂട്ടം ആളുകളിലേക്ക് ബിഗ് ബോസ് ചുരുങ്ങി പോവുകയാണ് എന്ന പരാതിയാണ് കൂടുതൽ പ്രേക്ഷകരും ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാണികളും അതൃപ്‌തി പരസ്യമായി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്. ഇത്തവണത്തെ ബിഗ് ബോസ് കണ്ടന്റുകൾ വളരെയധികം ബോർ ആണെന്നും ഗെയിം അറിയുന്ന ആരും കൂട്ടത്തിൽ ഇല്ലെന്നുമാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
അത് തന്നെയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ രേവതിയും പറയുന്നത്. കൂടുതൽ പേരും ഈ സീസണിനെ കുറിച്ച് പരാതികൾ പറയുന്നു എന്നാണ് രേവതി തന്റെ വീഡിയോയിലൂടെ അഭിപ്രായപ്പെട്ടത്. ഗ്രൂപ്പിസം ഇല്ലെന്ന് പ്രമോയിൽ ആവർത്തിച്ചു പറയുമ്പോഴും അത് മാത്രമാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉള്ളതെന്നും രേവതി പറയുന്നു. മൂന്ന് ഗ്രൂപ്പുകളാണ് ഇപ്പോൾ ബിഗ് ബോസിൽ ഉള്ളതെന്നും ചിലർ സ്വയം കുഴിതോണ്ടുന്നുവെന്നും രേവതി പറഞ്ഞു.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
ഈ എപ്പിസോഡ് ഒക്കെ കാണുമ്പോൾ തന്നെ നമുക്ക് തോന്നിപ്പോവും, ഇവരൊക്കെ പൊട്ടന്മാരാണോ എന്നാണ് തോന്നുക. എത്രയോ സീസണുകൾ കഴിഞ്ഞു,പല പല ഗെയിമുകൾ നാം കണ്ടിട്ടുണ്ട്. എനിക്ക് ലാലേട്ടനോടും ബിഗ് ബോസ് ടീമിനോടും ആണ് പറയാനുള്ളത്. ഗ്രൂപ്പുകളി എല്ലാം തകർക്കും, ഇല്ലാത്ത കാർഡുകൾ എല്ലാം ഒഴിവാക്കും, എവിടെ നിങ്ങൾ തകർത്തു? ഇപ്പൊ ബിഗ് ബോസിൽ ആകെ മൂന്ന് ഗ്രൂപ്പുകളായി. അവർ ഒരിടത്തിരുന്ന് നുണ പറയുക, കുറ്റം പറയുക, അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിക്കുക.
ഇവർക്ക് ഭയങ്കര പേഴ്‌സണൽ ആവുകയാണ് കാര്യങ്ങൾ. ഒരു ടീമിലെ ആൾക്ക് വേറൊരു ടീമിനൊപ്പം ചേർന്ന് കളിയ്ക്കാൻ പറ്റുന്നില്ല. സ്‌പോൺസേർഡ് ടാസ്‌കിൽ പോലും ഒരുമിച്ച് നിന്ന് കളിയ്ക്കാൻ ഇവർക്ക് കഴിയുന്നില്ല. ഇത്രക്കും പേഴ്‌സണൽ പ്രശ്‌നങ്ങൾ എവിടെ നിന്നാണ് വന്നത്. ഒരു സീസണിലും ഞാൻ ഇങ്ങനെ ഇത്രേം പേഴ്‌സണൽ ബുദ്ധിമുട്ട് കണ്ടിട്ടില്ല. എല്ലാവർക്കും അവരവുടെ ഗ്രൂപ്പുകൾ വേണം പോലും സന്തോഷമായി കളിയ്ക്കാൻ.
പിന്നെ റെന, ആ കുട്ടിയെ കുറിച്ച് ആദ്യത്തെ ആഴ്‌ച തന്നെ തെറ്റിദ്ധരിച്ചു. നന്നായി ഗെയിം അനലൈസ് ചെയ്‌തു പറഞ്ഞ കുട്ടിയാണ്. പക്ഷേ ഇപ്പൊ ആ കുട്ടി എല്ലാം കളഞ്ഞു കുളിച്ചു. നമ്മൾ ബിഗ് ബോസിൽ പോവുന്നത് നമുക്ക് വേണ്ടിയാണ്. അനു എന്ന് പറയുന്ന കുട്ടി എന്തോ ആയിക്കോട്ടെ പോസിറ്റീവോ നെഗറ്റീവോ എന്തോ ആയിക്കോട്ടെ. എന്തിനാണ് അവരുടെ ഗെയിമിനെ കുറ്റം പറയാൻ പോവുന്നത്.
ഇന്ന് ആ കുട്ടി അനുവിനെ തെറി വിളിച്ചു. ചൈനീസ് തെറിയാണ് വിളിച്ചത്. അത് ബിന്നി പറഞ്ഞു കൊടുത്തതാണ്. പക്ഷേ ബിന്നി വന്ന് പറയുന്നുണ്ട് ദയവ് ചെയ്‌ത് അത് പറയരുതെന്ന്. ഞാൻ ഇനിയും പറയുമെന്നാണ് ആ കുട്ടി പറയുന്നത്. അനുവാണേൽ തിരിച്ചു അങ്ങോട്ടും അത് തന്നെയാണ് ചെയ്യുന്നത്. ഭയങ്കര നെഗറ്റീവ് വൈബ് ആണ് ഇപ്പോൾ ബിഗ് ബോസ് കാണുമ്പോൾ കിട്ടുന്നത്. വ്യക്തിപരമായി മാറുകയാണ് എല്ലാം.
അക്ബറൊക്കെ എന്താണ് കാണിക്കുന്നത്. ഗെയിം നന്നായി മനസിലാക്കിയ ആളാണെന്നാണ് ഞാൻ കരുതിയത്. ഇതൊക്കെ അവർക്കേ പ്രശ്‌നം ഉണ്ടാക്കൂ, ബാക്കി ഉള്ളവർക്ക് നല്ലതായി മാറും. ആരെയാണോ പറയുന്നത് അവർക്ക് ഗുണമാവും. നെഗറ്റീവ് മാത്രമാണ് അവർക്ക് കിട്ടുക. ഇത്രയും നല്ലൊരു സീസൺ കുളം തോണ്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്.












Click it and Unblock the Notifications