പ്രമുഖ തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ ഹാസ്യ താരം ബോണ്ട മണി അന്തരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ വീട്ടില്‍ വെച്ച് ബോണ്ട മണി ബോധരഹിതനാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ സ്വദേശിയാണ് മണി.
ഭാഗ്യരാജിന്റെ പൗനു പൗനൂതന്‍ എന്ന ചിത്രത്തിലൂടെയാണ് മണി തമിഴ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷത്തില്‍ അദ്ദേഹം തിളങ്ങിയിരുന്നു. സുന്ദര ട്രാവല്‍സ്, മരുതമല, വിന്നര്‍, വേലയാധം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. അവസാനമായ വാ വരലാം വാ എന്ന തമിഴ് ചിത്രത്തിലാണ് ബോണ്ട മണി അഭിനയിച്ചത്.

വടിവേലുവുമൊത്തുള്ള ഹാസ്യരംഗങ്ങളായിരുന്നു ബോണ്ട മണിയെ പ്രശസ്തനാക്കിയത്. വെള്ളിത്തിരയില്‍ കൈയ്യടികളും ഈ കോമ്പോയ്ക്ക് ലഭിച്ചിരുന്നു. ഇരുവൃക്കകളും തകരാറിലായ മണി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരത്തെ തമിഴ് മാധ്യമങ്ങളെല്ലാം വലിയ വാര്‍ത്തയാക്കിയിരുന്നു.
ചികിത്സാ ചെലവുകള്‍ക്കായിട്ടായിരുന്നു അദ്ദേഹം ഏറെ ബുദ്ധിമുട്ടിയത്. ധനുഷ്, വിജയ് സേതുപതി, എന്നിവര്‍ ചികിത്സാ ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപ വീതം മണിക്ക് നല്‍കിയിരുന്നു. നടന്‍ വടിവേലുവും സാമ്പത്തിക സഹായങ്ങള്‍ മണിക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications