Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്കാരുമില്ലെന്ന് പറഞ്ഞ് രേണു പൊട്ടിക്കരഞ്ഞു, സുധി ചേട്ടൻ ടാറ്റ പറഞ്ഞുപോയ അവസാന നിമിഷം ഓർത്തെടുത്തു'; രേവതി

ബിഗ് ബോസ് ഏഴാം സീസൺ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ആഴ്‌ച പിന്നിട്ടപ്പോൾ ഒന്നാമത്തെ എവിക്ഷനിൽ മുൻഷി രഞ്ജിത്താണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത്. മുൻ സീസണുകളുടെ യാതൊരു വിധ അനുകരണവും ഇത്തവണത്തേതിൽ ഇല്ലെന്ന് തന്നെ പറയാം. കാരണം വളരെയധികം വേറിട്ട് നിൽക്കുന്ന മത്സര രീതിയാണ് ഈ വർഷത്തേത്. ഓരോ മത്സരാർത്ഥികളും മൈന്റ് ഗെയിമിന് പ്രാധാന്യം നൽകിയിരുന്ന കഴിഞ്ഞ സീസണുകൾ പോലെയല്ല ഇത്തവണത്തേത്.

കൂടുതൽ ലൗഡ് ആയിട്ടുള്ള അന്തരീക്ഷമാണ് ബിഗ് ബോസ് ഏഴ് ഉള്ളതെന്ന് പറയുന്നതാവും ശരി. അങ്ങനെയുള്ള സാഹചര്യത്തിൽ ഓരോ നിമിഷവും എന്ത് നടക്കുമെന്ന് ഉദ്വേഗവും ഇത്തവണത്തെ സീസണിന് ഉണ്ടെന്ന് പറയാം. കാരണം മിഡ് വീക്ക് എവിക്ഷൻ പോലെയുള്ള സർപ്രൈസുകൾ ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

renusudhicryissues

വമ്പൻ ട്വിസ്‌റ്റുമായി ബിഗ് ബോസ് തന്നെ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. പെട്ടെന്ന് ഒരു ദിവസം മത്സരാർത്ഥികളെ വിളിച്ചുകൂട്ടി ഈ സീസൺ ഇവിടെ അവസാനിപ്പിക്കുകയാണ് എന്ന പ്രഖ്യാപനവും ബിഗ് ബോസ് നടത്തിയിരുന്നു. ലിവിംഗ് റൂമിൽ കൂട്ടം കൂടി ഇരിക്കുകയായിരുന്ന മത്സരാർത്ഥികൾ എല്ലാവരും ഞെട്ടിയെങ്കിലും പിന്നീട് അത് പറയാനുള്ള കാരണവും ബിഗ് ബോസ് തന്നെ വെളിപ്പെടുത്തി.

ഇന്നിപ്പോൾ ബുധനാഴ്‌ചയിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ ദിവസം കൂടുതൽ പേരും തങ്ങളുടെ ജീവിത കഥകളാണ് പങ്കു വച്ച് കൊണ്ടിരിക്കുന്നത്. ശാരിക ഉൾപ്പെടെയുള്ളവർ, അഭിലാഷിന്റെ കഥയും പലരുടെയും കണ്ണ് നനയിച്ചു. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് രേണു സുധിയുടെ ഭാഗമാണ്. തനിക്ക് ആരുമില്ല എന്ന് പറഞ്ഞുകൊണ്ട് സുധിയുടെ അവസാന നിമിഷങ്ങൾ ഓർത്ത് പൊട്ടി കരയുകയായിരുന്നു രേണു.

ഇതിനെ കുറിച്ചും മറ്റ് കാര്യങ്ങളും സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ചാനലിലൂടെ രേവതി. മത്സരാർത്ഥികൾക്ക് വീക്കിലി ടാസ്‌ക് നൽകാത്തതിനെ രേവതി വിമർശിച്ചു. അതുകൊണ്ട് തന്നെ ലൈവ് കാണാൻ ഒട്ടും താൽപര്യം തോന്നുന്നില്ലെന്നാണ് അവർ പറയുന്നത്. കൂടാതെ അക്ബറിന്റേയും ശരത്തിന്റെയും പ്ലാനിങ്ങിനെ കുറിച്ചും രേവതി മനസ് തുറന്നു.

രേവതിയുടെ വാക്കുകൾ

വീക്കിലി ടാസ്‌ക് ഇല്ലേ എന്നാണ് സത്യമായിട്ടും ചോദിക്കാനുള്ളത്. അത് കൊടുക്കുന്നത് നല്ലതായിരിക്കില്ലേ? ഭയങ്കര ബോറിംഗ് ആയിട്ട് ഫീൽ ചെയ്യുന്നു ബിഗ് ബോസിന്റെ വീടും എല്ലാം. മോർണിംഗ് ആക്റ്റിവിറ്റി കഴിഞ്ഞാൽ പിന്നെ ഒന്നുമില്ലാത്തത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. അനീഷ് മാത്രമാണ് ആകെക്കൂടെ കണ്ടന്റ് കൊടുക്കുന്നത്. കണ്ടന്റ് ഉണ്ടാക്കുന്ന ആളായിട്ട് അനീഷിനെ മാത്രമാണ് എനിക്ക് ഫീൽ ചെയ്‌തിട്ടുള്ളത്‌.

ബാക്കിയുള്ള ആരും കണ്ടന്റ് ഉണ്ടാക്കാനോ ഗെയിമിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യാനോ ഒന്നും നിൽക്കുന്നില്ല. എല്ലാവരും ഓരോ കോണുകളിൽ ഇരിക്കുന്നു. ഓരോരുത്തരുടെ കുറ്റം പറയാൻ ഇരിക്കുന്ന പോലെയാണ് തോന്നുന്നത്. ഷാനവാസ് ശരത്തിനെ ട്രിഗർ ചെയ്യാനായി പിന്നാലെ നടക്കുന്നത് കാണാമായിരുന്നു. ഇതിന്റെ ഇടയിൽ അനുമോൾ ഉറങ്ങുന്നുണ്ടായിരുന്നു. ഇക്കുറി അനീഷിനേക്കാൾ കൂടുതലായി മറ്റുള്ള വീട്ടുകാരാണ് ഒച്ചവെച്ചത്.

ഭയങ്കര ഡൾ ആയിട്ട് ഇരിക്കുകയാണ്, രാവിലത്തെ ലൈവ്. രേണുവും അനീഷും കണ്ണട ഒന്നും വയ്ക്കുന്നില്ല. ശരതും അക്ബറും ഒക്കെ പ്ലാനിങ് ചെയ്യുകയാണ്. ഇത് അവർക്ക് തന്നെ നെഗറ്റീവ് അടിക്കാതെ നോക്കുക. അതിന്റെ ഇടയിൽ രേണു സുധി ചേട്ടനെ കണ്ട കാര്യവും മരണ ദിവസത്തിന് മുന്നേയുള്ള കൂടിക്കാഴ്‌ചയും ടാറ്റ പറഞ്ഞു പോവലും ഒക്കെ എടുത്തിട്ട് വിഷമിച്ച് ഇരിക്കുകയാണ്. എല്ലാവരും അതിൽ പങ്കുചേരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+