Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി ബിഗ് ബോസിൽ പോയാൽ പൊളിക്കും, മറുനാടനെ കുറിച്ചുള്ള വീഡിയോ അവർ മുക്കിയതാണ്'; സായ് കൃഷ്‌ണ

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ അറിയാത്ത പ്രേക്ഷകർ ചുരുക്കമായിരിക്കും. അടുത്തകാലത്തായി മലയാളികൾ ഏറ്റവുമധികം കേട്ട പേരുകളിൽ ഒന്നാണ് രേണുവിന്റേത്. പല വിവാദങ്ങളിൽ ചെന്ന് പെട്ട് രേണു വാർത്തകളിൽ ഇടം നേടിയിരുന്നു. സുധിയുടെ മരണശേഷം വീട് ലഭിച്ചതുമായി ബന്ധപ്പെട്ട സംഭവവും കൂടാതെ അതിൽ തുടർന്നുണ്ടായ വിവാദവും ഒക്കെ വലിയ ചർച്ചയായിരുന്നു.

ഇതിനൊപ്പം രേണു അഭിനയ രംഗത്തേക്ക് കടക്കുകയും അതിൽ റീലിൽ ഗ്ലാമറസായി അഭിനയിക്കുകയും ചെയ്‌തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ദാസേട്ടൻ കോഴിക്കോടിന് ഒപ്പമാണ് രേണു അഭിനയിച്ചത്. പിന്നാലെ നിരവധി ഷോർട്ട് ഫിലിമുകളിലും അവർ അഭിനയിച്ചിരുന്നു. ഇതിന് ശേഷം വീടുമായി ബന്ധപ്പെട്ട വിവാദങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

renusudhiactress

ഈ വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ യൂട്യൂബർ സീക്രട്ട് ഏജന്റ് എന്ന് വിളിക്കുന്ന സായ് കൃഷ്‌ണ. രേണു സുധിയുടെ പ്രകടനം കാണുമ്പോൾ അവർ ബിഗ് ബോസിൽ പോയാൽ പൊളിക്കും എന്നാണ് സായ് പറയുന്നത്. കൂടാതെ അതിനുള്ള ഒരുക്കത്തിലാണ് അവർ എന്നും, മറുനാടൻ മലയാളിയെ കുറിച്ചുള്ള വീഡിയോ രേണു മുക്കിയെന്നും സായ് ആരോപിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സായ് കൃഷ്‌ണയുടെ വാക്കുകൾ

കുറച്ച് ദിവസമായി ഒരുപാട് ചാനലുകളുടെ അരി സോഴ്‌സ് എന്ന് പറയുന്നത് രേണു സുധിയാണ്. ഞങ്ങളും അവരെ വച്ച് അരി മേടിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ ഈ ടോപ്പിക്ക് എടുക്കാൻ ഒരു കാരണമുണ്ട്. രേണു സുധി ഫ്‌ളവേഴ്‌സ്, മറുനാടൻ, ഫിറോസ് എന്നിവർക്ക് ഇടയിൽ കൊളുത്തിയിട്ടൊരു കണ്ടന്റ് ഉണ്ട്. അവർക്ക് ഇടയിൽ ഒരു തീപ്പൊരി ഇട്ടിരിക്കുകയാണ് രേണു സുധി. ബിഗ് ബോസിൽ ഒക്കെ പോയാൽ അവർ ഹെവി കണ്ടന്റ് മേക്കർ ആവും.

കാരണം എന്തെന്ന് വച്ചാൽ അവർക്ക് കൊളുത്തി ഇടാൻ നല്ലവണ്ണം അറിയാം. അവർ ബിഗ് ബോസിലേക്ക് പോവാനുള്ള ഒരു സെറ്റപ്പ് ആണെന്ന് തോനുന്നു.അടുത്തെങ്ങാനും ഒരു വീഡിയോ കണ്ടിരുന്നു പോവുന്നില്ലെന്ന് എന്നൊക്കെ. നോർമലി ബിഗ് ബോസിൽ പോവുന്നവർ ഒക്കെ ഹെയർ എക്സ്റ്റൻഷൻ ഒക്കെ ചെയ്യും. അവരും അത് ചെയ്‌തിട്ടുണ്ട്‌. എന്തായാലും അവർ അവിടെ പോവുന്നെങ്കിൽ അപ്പോഴത്തെ കാര്യങ്ങൾ അന്നേരം പറയാം.

അവർ ഈ ചെയ്‌തൊരു സാധനം, മറുനാടൻ, ഫ്‌ളവേഴ്‌സ്, ഫിറോസ് എന്നിവർക്ക് ഇടയിൽ ഒരു തീപ്പൊരി ഇട്ടു കൊടുത്തതാണ് ഇപ്പോഴത്തെ വിഷയം. എത്ര പേർ നോട്ടീസ് ചെയ്‌തു എന്നറിയില്ല. അവരെ സ്വഭാവം ഇവിടെ പുറത്തുവരികയാണ്. അവർ ഭയങ്കര നിഷ്‌കളങ്കത, ഇതൊന്നും കാണാറില്ല എന്നൊക്കെ പറയുമെങ്കിലും എല്ലാവരെയും രേണുവിന്‌ അറിയാം.

ഒരാൾ ഒരു തംബ്നെയിൽ അയച്ചു കൊടുത്തിട്ട് ആ വീഡിയോ എന്താണെന്ന് മനസിലാക്കാൻ അവർ ഗൂഗിൾ ജെമിനി ഒന്നുമല്ലല്ലോ. കണ്ടന്റിന്റെ ഉള്ളിൽ എന്തെന്ന് അറിയാൻ എഐ ഒന്നും അല്ലാലോ അവർ. അപ്പൊ സംഗതി അവർ ഇരുന്ന് കാണുന്നുണ്ട്. അവർ കുറച്ച് ദിവസം മുൻപ് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. മറുനാടൻ ഷാജൻ മതിലിനെ കുറിച്ച് പറഞ്ഞത്. അത് പറയാനുള്ള സിറ്റുവേഷനും അവർ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.

ഇതിനെതിരെ രേണു ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. യൂട്യൂബർ ഷാജൻ സ്‌കറിയ സുധിച്ചേട്ടന്റെ പേര് പറയരുത് എന്നൊക്കെ പറഞ്ഞായിരുന്നു. ഫ്‌ളവേഴ്‌സിനോടുള്ള വിരോധം സുധി ചേട്ടനെ വച്ച് വേണ്ടെന്നാണ് അവർ പറഞ്ഞത്. ആ വീഡിയോ ഇപ്പോൾ രേണുവിന്റെ പ്രൊഫൈലിൽ ഇല്ല. അവർ അത് മുക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+