റോബിനും ആരതിയും വിവാഹമോചിതരായോ..? ഞെട്ടിക്കുന്ന മറുപടി, 'രേണു സുധി ചെയ്യുന്നത് ഒരിക്കലും തെറ്റല്ല'
ബിഗ് ബോസിലൂടെ പ്രശസ്‌തരായ ഒട്ടേറെ താരങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിൽ പ്രധാനിയാണ് റോബിൻ രാധാകൃഷ്‌ണൻ. പ്രൊഫഷൻ കൊണ്ട് ഒരു ഡോക്‌ടർ ആണെങ്കിലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് റോബിൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടത്. താരത്തിന് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ആരാധകരുടെ വൻ വരവേൽപ്പ് ലഭിച്ചിരുന്നു. സീസൺ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും താരം റോബിൻ തന്നെയാണ്.
അടുത്തിടെയാണ് റോബിന്റെ വിവാഹം കഴിഞ്ഞത്. അവതാരികയും സംരഭകയുമായ ആരതി പൊടിയെയാണ് റോബിൻ വിവാഹം കഴിച്ചത്. പിന്നാലെ ഇരുവരുടെയും ഹണിമൂൺ വാർത്തകൾ ഉൾപ്പെടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ വന്നപ്പോഴൊക്കെയും വളരെ പക്വമായാണ് റോബിൻ പ്രതികരിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ ചില ഓൺലൈൻ ന്യൂസ് ചാനലുകൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് റോബിൻ രാധാകൃഷ്‌ണൻ. ആരതിയെ ചേർത്തുപിടിച്ചു കൊണ്ടാണ് റോബിൻ ഇതിന് മറുപടി നൽകിയത്. ഒപ്പം രേണു സുധി നേരിടേണ്ടി വരുന്ന വിമർശനങ്ങളിലും റോബിൻ തന്റെ അഭിപ്രായം അറിയിച്ചു.
റോബിൻ രാധാകൃഷ്‌ണന്റെ വാക്കുകൾ
വിവാഹമോചിതർ ആയെന്നോ? അതും ഞങ്ങളോ.. ഞങ്ങൾ ഡിവോഴ്‌സ് ആയെങ്കിൽ ഇതുപോലെ നിൽക്കേണ്ട ആവശ്യമില്ലലോ. ഞങ്ങൾ ഇപ്പോൾ കല്യാണം കഴിഞ്ഞല്ലേ ഉള്ളൂ അപ്പോഴേക്കും പിരിയാനാണ്. പലരും റീച്ചിന് വേണ്ടി ഇടുന്ന തംബ്നെയിൽ കമന്റിടുന്ന ആളുകൾ ഞങ്ങളെയും അത് കാണുന്ന എല്ലാവരെയും ചീത്ത വിളിക്കും. അതുകൊണ്ട് ആർക്കും ഒരു ഗുണവുമില്ല.
രേണു സുധിക്കെതിരെ നെഗറ്റീവ് കമന്റ്സ് ഇടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. പുള്ളിക്കാരി, അവരുടെ ജീവിതത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ അവർക്ക് ഇഷ്‌ടമുള്ള രീതിയിൽ ജീവിക്കുന്നു. അതിനിപ്പോൾ എന്താണ് പ്രശ്‌നം? നമുക്കെല്ലാം ഇഷ്‌ടമുണ്ടായിരുന്ന ഒരു വലിയ കലാകാരന്റെ ഭാര്യ എന്ന നിലയിൽ ജീവിതകാലം മുഴുവൻ അതിനെ ഓർത്ത് ദുഃഖിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല.
അവർക്കൊരു ജീവിതമുണ്ട്. അവർക്ക് വിഷമം ഇല്ലെന്ന് ആര് പറഞ്ഞു. ഉറപ്പായും അവർക്ക് വിഷമം ഉണ്ടാവും. നമ്മൾ അത് കാണുന്നില്ലെന്ന് മാത്രം. എന്തായാലും പൊടി അവരുടെ കൂടി ഒരു ഫോട്ടോഷൂട്ട് എടുക്കും. നിങ്ങളൊക്കെ അത്രയ്ക്ക് ആയോ? എന്നാൽ അതൊന്ന് കാണണമല്ലോ. രേണു ധൈര്യമായി മെസേജ് ചെയ്‌തോ പൊടി എന്തായാലും അത് ചെയ്യുന്നതായിരിക്കും.
ഇതിലൊക്കെ വന്ന് നെഗറ്റീവ് കമന്റിടുന്ന ആളുകളെ പോലെയല്ല ആരും. എല്ലാരും പണിയെടുക്കും. ഒന്നും ചെയ്യാൻ പറ്റാത്ത കൊറേ എണ്ണമാണ് ഇങ്ങനെ ഇരുന്ന് നെഗറ്റീവ് കമന്റ് ഇടുന്നത്. രേണു അവരുടെ ഇഷ്‌ടം, അവരുടെ പാഷൻ, പുള്ളിക്കാരിക്ക് മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിലൊരു കുറ്റവുമില്ല. അവർ എന്തെങ്കിലും ക്രിമിനൽ കുറ്റമോ ഡ്രഗ്‌സോ മറ്റോ ഉപയോഗിക്കുന്നെങ്കിൽ അതിനെ കുറ്റം പറഞ്ഞോളൂ.
അല്ലാതെ ഈ പറഞ്ഞതൊക്കെ ഒരാളുടെ ആഗ്രഹമല്ലേ. മോശം കമന്റിടുന്ന ഒരുപാട് എണ്ണവും ഫേക്ക് ആണ്. പിന്നെ ചിലർ ലൈഫിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇല്ലാതെ നിരാശ മൂത്ത് നിൽക്കുന്ന ആളുകൾ ആയിരിക്കും. ചുമ്മാ അത് കണ്ടിട്ട് ഇങ്ങനെ ഓരോന്ന് പറയും. എനിക്ക് ഒരാളെയും റോൾ മോഡൽ ആക്കാൻ തോന്നിയിട്ടില്ല.
പണ്ടത്തെ പോലെയല്ല ഞാനിപ്പോൾ. ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ വന്നിട്ടില്ലേ.ചെറിയൊരു നല്ല കുട്ടി ആയില്ലേ ഞാനിപ്പോൾ. ഒന്നാമത്തെ കാര്യം മദ്യം ജീവിതം നശിപ്പിക്കണം, അതുപോലെ കുടിക്കണം എന്ന് ഞാൻ പറയില്ല. ഇതൊക്കെ നമ്മുടെ നാട്ടിലെ എംഎൽഎ, എംപി ഒക്കെ തീരുമാനിക്കേണ്ടതാണ്. ഇതൊക്കെ എന്തിനാണ് വിൽക്കുന്നത് എന്ന് അവരോട് ചോദിക്കണം, എനിക്കറിയില്ല.












Click it and Unblock the Notifications