രേണു സുധിയോ അനീഷോ? അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ബിഗ് ബോസിൽ നിന്ന് രണ്ട് പേർ പുറത്താവും!
ബിഗ് ബോസ് അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് ഇക്കുറി കടന്നുപോവുന്നത്. ആദ്യ ആഴ്‌ചകളിൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതിനാൽ ബിഗ് ബോസ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ എല്ലാം തന്നെ മത്സരാർത്ഥികൾ പരസ്‌പരം മനസിലാക്കിയ ശേഷമാണ് ഏറ്റുമുട്ടലും അസ്വാരസ്യങ്ങളും ഒക്കെ തുടങ്ങിയതെങ്കിൽ ഇക്കുറി കാര്യങ്ങൾ നേരെ തിരിച്ചാണ്. തുടക്കത്തിൽ തന്നെ വാക്കേറ്റവും തർക്കവും ഒക്കെയാണ് ബിഗ് ബോസിൽ കാണാൻ കഴിയുന്നത്.
അതിനിടെ ആദ്യ ആഴ്‌ചയിലെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരികയും കൃത്യമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുകയും ചിലർക്കൊക്കെ വാണിംഗ് കൊടുക്കുകയും ഒക്കെ ചെയ്‌തിരുന്നു. ബിഗ് ബോസിന് പുറത്ത് ആരാധകരും ഹേറ്റേഴ്‌സും ഒരുപാടുണ്ട് വ്യക്തിത്വങ്ങൾ ഇത്തവണ അധികമായതിനാൽ തന്നെ ചർച്ചകളും നന്നായി നടക്കുന്നുണ്ട്.

ആദ്യ ആഴ്‌ചയിൽ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു എവിക്ഷൻ ആയിരുന്നു നടന്നത്. മുൻഷി രഞ്ജിത് ആയിരുന്നു പുറത്തായത്. മത്സരം തുടങ്ങി ആദ്യ ആഴ്‌ച ആയതിനാൽ തന്നെ രഞ്ജിത് ഉൾപ്പെടെ പല മത്സരാർത്ഥികളും ഗെയിം മനസിലാക്കി വരുന്നേ ഉള്ളൂ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ പുറത്താക്കൽ അകാലത്തിൽ ആയെന്നും ചിലർ അഭിപ്രായം രേഖപ്പെടുത്തുന്നു.
അതിന് ശേഷം രണ്ടാം ആഴ്‌ചയിലും ബിഗ് ബോസിൽ കാര്യങ്ങൾ വ്യത്യസ്‌തമല്ല. ഇക്കുറി മത്സരാർത്ഥികൾ അല്ല മറിച്ച് ബിഗ് ബോസാണ് സർപ്രൈസുമായി രംഗത്ത് വരുന്നത്. അതിൽ ആദ്യത്തേത് ഇന്ന് പുലർച്ചെ പങ്കുവച്ച പ്രമോ ആയിരുന്നു. ബിഗ് ബോസ് ഏഴാം സീസൺ ഇവിടെ അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്. മത്സരാർത്ഥികൾ എല്ലാവരും തന്നെ ലിവിംഗ് റൂമിൽ ഒത്തുകൂടിയ വേളയിൽ ആയിരുന്നു ഈ പ്രഖ്യാപനം.
പലർക്കും ഞെട്ടൽ പ്രകടമായിരുന്നു. ചിലർ എന്താണ് കാരണമെന്ന് ബിഗ് ബോസിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു സംഭവ വികാസം കൂടി നടന്നിരിക്കുകയാണ്. ഇത്തവണ മിഡ് വീക്ക് എവിക്ഷനാണ് ബിഗ് ബോസ് സർപ്രൈസായി പ്രഖ്യാപിച്ചത്. മാത്രമല്ല അതിന്റെ നോമിനേഷൻ ലിസ്‌റ്റും ബിഗ് ബോസ് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻപ് പല സീസണുകളിലും ഇത്തരത്തിൽ മിഡ് വീക്ക് എവിക്ഷൻ നടന്നിട്ടുണ്ടെങ്കിലും രണ്ടാമത്തെ ആഴ്‌ചയിൽ തന്നെ ഇത് ആദ്യമാണ്. നിലവിലുള്ള 18 മത്സരാർഥികൾക്കും വോട്ട് ചെയ്യാൻ അവസരം നൽകി കൊണ്ടാണ് ബിഗ് ബോസ് മിഡ് വീക്ക് നോമിനേഷൻ ലിസ്‌റ്റ് പ്രഖ്യാപിച്ചത്. ഇത് അനുസരിച്ച് ആറ് മത്സരാർഥികൾ ഈ പട്ടികയിൽ ഇടം പിടിച്ചു.
കോമണർ അനീഷ്, രേണു സുധി, ഒനീൽ സാബു, കലാഭവൻ സരിഗ, ശാരിക , റെന ഫാത്തിമ എന്നിവരാണ് ഏറ്റവുമധികം വോട്ടുകളുമായി മിഡ് വീക്ക് എവിക്ഷനിൽ ഇടംപിടിച്ച മത്സരാർത്ഥികൾ. ഈ ആറ് പേരിൽ നിന്ന് രണ്ട് പേർ ചൊവ്വാഴ്‌ചയ്ക്കും വ്യാഴാഴ്‌ചയ്ക്കുമുള്ളിൽ ഹൗസിൽ നിന്ന് പുറത്താക്കപ്പെടുമെന്നാണ് ബിഗ് ബോസ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ആറ് പേർക്കും പ്രത്യേകം ഡിസൈൻ ചെയ്‌ത കണ്ണടകളാണ് പെട്ടെന്ന് തിരിച്ചറിയാനായി ബിഗ് ബോസ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെയുള്ള സമയത്തിനുള്ളിൽ ആയിരിക്കും പുറത്താക്കൽ എന്നതിനാൽ ശേഷിക്കുന്ന എല്ലാ ടാസ്‌കുകളും ഇവരെ സംബന്ധിച്ച് വളരെ നിർണായകമാകും.
മാത്രമല്ല നിലവിലെ സാഹചര്യത്തിൽ കടുത്ത സമ്മർദ്ദത്തിലൂടെ ആയിരിക്കും ഈ മത്സരാർത്ഥികൾ കടന്നുപോവുക. വീക്കിലി എവിക്ഷനുള്ള നോമിനേഷൻ ലിസ്‌റ്റും ബിഗ് ബോസ് പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തത്തിൽ രണ്ടാം ആഴ്‌ച പുറത്താക്കലിന്റെ ആഴ്‌ചയായി മാറുമോ എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത്.












Click it and Unblock the Notifications