രേണു സുധിയോ ആര്യനോ, ആരാവും പുറത്താവുക? എവിക്ഷൻ ഉടനുണ്ടാകും.. ഇത് മലയാളികൾ കൊടുത്ത പണി!
പ്രേക്ഷകരുടെ കടുത്ത പ്രതികരണങ്ങൾക്ക് ഇടയിൽ ബിഗ് ബോസ് ഏഴാം സീസൺ പുരോഗമിക്കുകയാണ്. ആദ്യ നാല് ആഴ്‌ച പിന്നിടുമ്പോൾ, കൃത്യമായി പറഞ്ഞാൽ ഒരു മാസത്തിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികൾക്ക് ഒന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനമായും ഉയരുന്ന വിമർശനം. ഒരുകൂട്ടം ആളുകൾ ഒരു വീട്ടിൽ വന്ന് നിൽക്കുന്നു എന്നതിലുപരി യാതൊരു ഗെയിമും ബിഗ് ബോസിൽ നടക്കുന്നില്ലെന്നാണ് പലരുടെയും പരാതി.
നിലവിൽ ബിഗ് ബോസിലെ കണ്ടന്റുകളിൽ അധികവും നീങ്ങുന്നത് അനുമോളിലൂടെയാണ്. കാരണം ഒരു വിഭാഗം മത്സാർത്ഥികൾ ലക്ഷ്യം വയ്ക്കുന്നത് അനുമോളെ ആണെന്ന് കാണാമായിരുന്നു. പ്രധാനമായും ജിസേൽ ആര്യൻ എന്നിവർ അടങ്ങിയ ഗ്രൂപ്പ് ഒരു വശത്ത് നിൽക്കുമ്പോൾ മറുഭാഗത്ത് അനുമോളെ ചേർത്ത് നിർത്തുന്ന ചിലരുണ്ട്. ഇതൊന്നും അല്ലാതെ അക്ബറും അപ്പാനി ശരത്തും നേതൃത്വം നൽകുന്ന മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട് എന്നതാണ് പ്രധാന കാര്യം.

അക്ബർ, അപ്പായി ഗ്രൂപ്പിനെതിരെ പലപ്പോഴും പരസ്യമായ പ്രതിഷേധം ഉയരാറുണ്ട്. പ്രേക്ഷകർ തന്നെ കമന്റ് ബോക്‌സുകളിൽ നിരന്തരം ഇവരെ കുറിച്ച് സൂചിപ്പിക്കുകയൂം ചെയ്‌തിട്ടുണ്ട്. എന്നാൽ അവർ ഇതുവരെയും തിരുത്താൻ തയ്യാറായിട്ടില്ല. മറുവശത്ത് ശരിക്കും പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തി ആര്യനാണ്. താരത്തിന്റെ പലപ്പോഴുമുള്ള പെരുമാറ്റം വലിയ വിമർശനത്തിന് കാരണമായിരുന്നു.
ആര്യൻ നിരന്തരം അനുമോളെ ടാർഗറ്റ് ചെയ്യുന്നത് കൊണ്ട് മാത്രമല്ല വിമർശനം ശക്തമാവുന്നത്. പ്രധാനമായും കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ആര്യൻ മോഹൻലാലിനോട് പെരുമാറിയ രീതിയാണ് പലരെയും ചൊടിപ്പിച്ചത്. ബിഗ് ബോസ് ഹൗസിൽ ഇതേ രീതിയിലാണ് പല മത്സരാർത്ഥികളോടും ആര്യൻ പെരുമാറുന്നത്. തന്റെ സഹ മത്സരാർത്ഥികളോട് ആര്യൻ കാണിക്കുന്ന പുച്ഛവും പെരുമാറ്റവും ഒക്കെ ഏറെ ചർച്ചയായിരുന്നു.
എന്തിനാണ് ബിഗ് ബോസിൽ മലയാളം അറിയാത്ത, മലയാളികൾ അല്ലാത്ത ആളുകളെ പിടിച്ചിടുന്നത് എന്നായിരുന്നു പ്രധാനമായും ആര്യനെയും ജിസേലിനെയും സൂചിപ്പിച്ചു കൊണ്ട് പലരും പറഞ്ഞത്. ആര്യന് മലയാളികളെ ഒന്നടങ്കം പുച്ഛമാണെന്നും എന്നിട്ടും ആര്യന് കുടപിടിച്ചു കൊടുക്കുന്ന ആളാണ് ജിസേൽ എന്നും ഇരുവരെയും ഉടനടി ബിഗ് ബോസിൽ നിന്ന് പുറത്താക്കണം എന്നുമായിരുന്നു പ്രധാനമായും പലരും ആവശ്യപ്പെട്ടത്.
എന്നാൽ ഇപ്പോഴിതാ അതിനുള്ള സാഹചര്യം ഒരുങ്ങുന്നതായാണ് വിവിധ ബിഗ് ബോസ് റിവ്യൂ യൂട്യൂബ് ചാനലുകൾ അഭിപ്രായപ്പെടുന്നത്. വീക്കെൻഡ് എപ്പിസോഡിൽ എവിക്ഷൻ ഉണ്ടാവുമോ ഇല്ലയോ എന്ന കാര്യത്തിൽ നേരത്തെ സംശയം ഉയർന്നിരുന്നു. അതിന്റെ പ്രധാന കാരണം ഈ ആഴ്‌ച മോഹൻലാൽ ഉണ്ടാവില്ലെന്ന ചില അഭ്യൂഹങ്ങളായിരുന്നു.
പക്ഷേ, ഇതെല്ലം തെറ്റിച്ചു കൊണ്ടാണ് പുതിയ എവിക്ഷനുള്ള കളമൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ബിഗ് ബോസ് ഏഴാം സീസണിലെ നാലാം ആഴ്‌ച എവിക്ഷൻ ഉണ്ടാവുമെന്നാണ് വിവരം. അതിൽ തന്നെ വളരെ അപ്രതീക്ഷിതമായി, ചിലരൊന്നും പ്രതീക്ഷിക്കാത്ത ഒരാൾ ആയിരിക്കും ഇത്തവണ പുറത്തുപോവുക എന്നും സൂചനയുണ്ട്.
നിലവിൽ വോട്ടിംഗിൽ പിന്നിലുള്ളത് രേണു സുധിയും ആര്യനും ആണെന്നാണ് ലഭ്യമായ വിവരം. അടിക്കടി ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോവണമെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു രേണു. അതുകൊണ്ട് തന്നെ ബിഗ് ബോസ് തന്നെ അതിനുള്ള വാതിൽ തുറന്ന് കൊടുക്കുമെന്നാണ് പലരും കരുതിയത്. നാലാം ആഴ്‌ച പുറത്താവുന്നത് രേണു ആണോ എന്ന ചോദ്യം ശക്തമാണെങ്കിലും അതിനുള്ള സാധ്യത എത്രത്തോളമാണെന്ന് മുൻകൂട്ടി പറയാനാവില്ല.
മറുവശത്ത് ആര്യന്റെ കാര്യമാണ് ഡേഞ്ചർ സോണിൽ എന്ന് ചില റിപ്പോർട്ടുകളുണ്ട്. നിലവിൽ വോട്ടിംഗിൽ ഏറ്റവും പിന്നിലുള്ളത് ആര്യൻ ആണെന്നാണ് വിവരം. മാത്രമല്ല കഴിഞ്ഞ ആഴ്‌ച മോഹൻലാൽ നേരിട്ടാണ് ആര്യനെ നോമിനേഷനിലേക്ക് ഇട്ടത്. അത് പുറത്താക്കുന്നത് വേണ്ടിയാണ് എന്ന ചില വിവരങ്ങളുണ്ട്. എന്തായാലും വീക്കെൻഡ് എപ്പിസോഡ് ഷൂട്ട് തുടങ്ങിയെന്നാണ് വിവരം.












Click it and Unblock the Notifications