'ലക്ഷ്‌മി അങ്ങനെ പറഞ്ഞത് തെറ്റ്, ഏറ്റവും മോശം പ്ലയർ ആ വ്യക്തി, അപ്പാനി കാലുവാരുന്ന ആൾ'; രേണു സുധി പറയുന്നു
ബിഗ് ബോസ് ഏഴാം സീസൺ ആദ്യഘട്ട മത്സരാർത്ഥികളിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു രേണു സുധിയുടേത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന രേണു ബിഗ് ബോസിൽ മത്സരാർത്ഥി ആയി വന്നതോടെ തന്റെ ഇമേജ് മുഴുവൻ മാറ്റിയെടുത്ത് ഹേറ്റേഴ്‌സിനെ പോലും ആരാധകരാക്കി മാറ്റുകയാണ് ചെയ്‌തത്. ഒരു മാസം തികയുന്നത് വരെ ബിഗ് ബോസിൽ പിടിച്ചുനിന്ന രേണു ഒടുവിൽ സ്വയം ഇറങ്ങി വരികയാണ് ചെയ്‌തത്.
ഇതോടെ രേണുവിന്റെ മാർക്കറ്റ് കുതിച്ചുയരുകയാണ് ചെയ്യുന്നത്. ബിഗ് ബോസിൽ നിന്ന് സ്വയം എവിക്റ്റ് ചെയ്‌ത രേണു തന്നെയാണ് പലയിടത്തും താരം. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ പഴയത് പോലെ ഇപ്പോൾ രേണുവിനെ വിമർശിക്കുന്ന ആളുകൾ അധികമില്ല എന്നതാണ്. കൂടുതൽ പേരും രേണു സുധിയെ അനുകൂലിച്ചു കൊണ്ടാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രേണു.

വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ എല്ലാം എടുത്തുപറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ ഓരോ വ്യക്തികളുടെയും സ്വഭാവ സവിശേഷതകളെ കുറിച്ച് അവർ സംസാരിച്ചു. കൂടാതെ ലക്ഷ്‌മി ആദില-നൂറയെ കുറിച്ച് നടത്തിയ വിവാദ പരാമർശം തെറ്റായിരുന്നു എന്നാണ് രേണു സുധി പറയുന്നത്. ബിഗ് ബോസിൽ വച്ച് ആദിലയും നൂറയും തന്നോട് ഒരു കാര്യം ചോദിച്ചെന്നും അത് എന്തായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
രേണു സുധിയുടെ വാക്കുകൾ
ബിഗ് ബോസിലെ കാലുവാരൽ അപ്പാനിയാണ് എന്നാണ് തോന്നുന്നത്. കാരണം അവൻ കൂടെ നിൽക്കുകയും ചെയ്യും കുറച്ച് കഴിഞ്ഞ് മാറിനിന്നിട്ട് ഞാൻ ഓക്കേ ആണോ എന്റെ ഇമേജ് ശരിയല്ലേ ഞാൻ ഒരു ആക്റ്റർ ആണെന്നൊക്കെ പറയും. ഇതൊക്കെ ഞാൻ ഒരു ഫൺ രീതിയിൽ മാത്രമാണ് പറയുന്നത്. അക്ബറിനെ ആയിരിക്കും അപ്പാനി കൂടുതലും കുഴിയിൽ കൊണ്ട് ചാടിച്ചിട്ടുണ്ടാവുക. അക്ബറിനെ ആവും കൂടുതൽ കുഴിയിൽ ചാടിച്ചിട്ടുണ്ടാവുക.
അനുമോൾ ആണ് ബിഗ് ബോസിലെ ബ്രില്ലിയന്റ് ഗെയിമർ. ഞാൻ അവിടെ ചെന്നപ്പോൾ തൊട്ട് സീരിയൽ നായികയെന്നൊക്കെ പറഞ്ഞു കളിയാക്കുമായിരുന്നു. അവൾക്ക് അറിയാം അവിടെ നിൽക്കണ്ട രീതിയും മറ്റുമൊക്കെ. അവൾക്ക് നല്ല ബുദ്ധിയുണ്ട്, നല്ല സ്‌ക്രീൻ സ്പേസ് ഒക്കെയാണ്. അവിടുത്തെ ഗുണ്ട ആരാണെന്ന് ചോദിച്ചാൽ അത് അക്ബർ ആയിരിക്കും. അവന് നിൽക്കുമ്പോൾ തന്നെ ഒരു ഗുണ്ടയുടെ രൂപമുണ്ടല്ലോ. സൈസും ക്യാരക്റ്ററും ഒക്കെ അങ്ങനെയാണ്.
അവിടുത്തെ കരച്ചിലോളി അനുമോളാണ്. അവൾക്കല്ലേ ആ കരച്ചിൽ സത്യമാണോ അല്ലയോ എന്ന് അറിയൂ. മറുകണ്ടം ചാടുന്ന ആൾ ആര്യനാണ്. അവിടെ ഒന്നും ഇവിടെ വേറെ ഒന്നും പറയും. മോഷണം എന്ന് വച്ചാൽ നെവിനാണ്. കുലപുരുഷൻ ആയിരുന്നു ബിഗ് ബോസിലെ അഭിഷേക്. കുലസ്ത്രീ എന്ന് പറഞ്ഞാൽ അവിടെ ലക്ഷ്‌മി തന്നെയാണ്.
അവിടുത്തെ ഏറ്റവും മോശം പ്ലയർ ഞാൻ തന്നെയായിരുന്നു. കാരണം ബിഗ് ബോസിൽ വന്ന് കാര്യമായി ഒന്നും ചെയ്യാൻ പറ്റാതെ അവിടുന്ന് എവിക്റ്റ് ആയതാണോ എന്ന് ചോദിച്ചാൽ അല്ല, പക്ഷേ വോട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ബിഗ് ബോസിൽ ഇക്കുറി കുരുട്ടുബുദ്ധി എന്ന് തോന്നിയത് സരിക ചേച്ചിയെ ആയിരുന്നു. അവിടെ പോയി ഇവിടുത്തേതും തിരിച്ചും ഒക്കെ പറയും.
ആദില-നൂറയെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ ആണെന്ന് പറഞ്ഞതിനോട് ഒരിക്കലും ഞാൻ യോജിക്കുന്നില്ല. അങ്ങനെ പറയുന്നത് തെറ്റാണ്. ഒരു സംസാര വിഷയം അവിടെ ഉണ്ടായിരുന്നു. ഞാൻ അടുത്തിരുന്നു കേട്ടിരുന്നു. അപ്പോൾ നൂറ എന്നോട് ചോദിച്ചു, വീട്ടിൽ ചെന്നാൽ റിതപ്പൻ ചോദിക്കുകയാണ് ഞങ്ങൾ ആരാണെന്ന് അപ്പോൾ എന്ത് പറയുമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ പങ്കാളികൾ ആണെന്ന് പറയുമെന്ന്. അതിലൊരു തെറ്റുമില്ല എന്നാണ് എനിക്ക് തോന്നുന്നത്.












Click it and Unblock the Notifications