'സുധിച്ചേട്ടനെ കൊന്നു, ബിഷപ്പുമായി എനിക്ക് ബന്ധമുണ്ടെന്നാണ് ആ വ്‌ളോഗർ പറയുന്നത്, മാനവും മര്യാദയും വേണം'; രേണു
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയെ അറിയാത്തവർ അധികമുണ്ടാവില്ല. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഒക്കെയും അദ്ദേഹത്തിന്റെ ഭാര്യ രേണു സുധിയേയും പരിചയമുണ്ടാവും. സുധിയുടെ മരണത്തിന് ശേഷം രേണു സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയും വിവിധ ആൽബം, ഫോട്ടോഷൂട്ട് എന്നിവയിൽ ഒക്കെ പങ്കെടുക്കുകയും ചെയ്‌തത്. എന്നാൽ ഇതിന് പിന്നാലെ രേണുവിനെതിരെ രൂക്ഷമായി വിമർശനം ഉയർന്നിരുന്നു. രേണുവിന്റെ രൂപത്തെയും വസ്ത്രത്തെയും വരെ കളിയാക്കി ആളുകൾ രംഗത്ത് വന്നിരുന്നു.
എന്നാൽ അതിലൊന്നും തളരാൻ കൂട്ടാക്കാതെ രേണു മുന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ രേണു ആഗ്രഹിച്ചത് പോലെ ബിഗ് ബോസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ വരെ എത്താൻ അവർക്ക് കഴിഞ്ഞു. ബിഗ് ബോസ് ഏഴാം സീസണായിൽ തരംഗമാവും എന്ന് കരുതിയ മത്സരാർത്ഥി ആയിരുന്നു രേണു സുധിയെങ്കിലും ഒരു മാസം പിന്നിടുമ്പഴേക്കും അവർ സ്വയം എവിക്റ്റ് ആയി ബിഗ് ബോസ് വീട് ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വ്യക്തിജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് രേണു സുധി. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. തന്നെപ്പറ്റി ഒരു വ്‌ളോഗർ ഇല്ലാക്കഥകൾ പറഞ്ഞു നടക്കുന്നുണ്ടെന്നും അത് വേദനിപ്പിക്കുന്നുവെന്നും രേണു അഭിമുഖത്തിൽ പറയുന്നു. രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ.
കുറ്റം പറയാൻ ആണെങ്കിലും എന്നെ ആളുകൾ കാണുന്നുണ്ട്. പക്ഷേ ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. എപ്പോഴും കുറ്റം പറയുന്ന ചില ഫേക്കുകൾ ഇല്ലേ, അവറ്റകൾ ആണ് ഇപ്പോഴും അതേ പല്ലവി പാടുന്നത്. പച്ചയ്ക്ക് ഓരോന്ന് പറയുന്ന ചിലരുണ്ട്, അതുൽ എന്ന് പറയുന്ന ഒരുത്തൻ ഒക്കെയുണ്ട്. അവനാണ് കിടന്ന് ഓരോന്ന് പറയുന്നത്. ഒരു കണ്ണാടി വച്ചവൻ, പിന്നെ കൊറേ പെണ്ണുങ്ങളുണ്ട്. അവരെയൊക്കെ ഞാൻ വിട്ടുകളഞ്ഞതാണ്, എന്നെ വിറ്റിട്ട് കഴിക്കുവാണേൽ കഴിക്കട്ടെ.
ഈ അതുലെന്ന് പറയുന്നവൻ ഉണ്ടല്ലോ അവനാണ് ഇല്ലാത്തത് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്. അവൻ എന്തൊക്കെയാ പറയുന്നത് എന്ന് അവന് തന്നെ അറിയത്തില്ല. ചുമ്മാ പറയുകയാണ്. എന്തൊക്കെയോ ഇങ്ങനെ പറയുകയാണ്. എനിക്ക് നേരത്തെ പരിചയമൊന്നുമില്ല. ഇവനെയൊക്കെ ആർക്ക് പരിചയം. വ്‌ളോഗർ ആണ് അവൻ, റിയാക്ഷൻ വീഡിയോ ഇടുന്ന ആളാണ്. മാനവും മര്യാദയ്ക്കും ഒക്കെ ഇടണ്ടേ, കഴമ്പുള്ള കാര്യമാണ് പറയുന്നത് എങ്കിൽ ശരി.
സുധിച്ചേട്ടനെ കൊന്നു, ബിഷപ്പുമായി രേണു സുധിക്ക് ബന്ധം. ഇതൊക്കെയാണ് അവൻ ഇടുന്നത്. അവനെയൊക്കെ എന്താ ചെയ്യേണ്ടത്? മുന്നിൽ വന്നാൽ കുറ്റിയടിച്ച് പൊട്ടിക്കുകയല്ലേ വേണ്ടത് ഇവനെയൊക്കെ. ഇവന്റെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി ഇങ്ങനെ പറയുമോ. എനിക്കറിയില്ല, ഇതൊന്നും ഒരു നടയ്ക്ക് പോവുന്ന ലക്ഷണമില്ല. ഇനി നിയമപരമായിട്ട് നീങ്ങിയാലേ കാര്യമുള്ളൂ. സമയമില്ലെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല.
എന്റെ വീട്ടുകാരെ ഒക്കെയാണ് പറയുന്നത്. ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യാനാണോ ഇവന്റെ ഇഷ്‌ടം? ഞാൻ ആത്മഹത്യ ചെയ്‌താൽ അവർക്ക് ആരുണ്ട്. അതാണോ ഇവരുടെ ഉദ്ദേശം. ഞാൻ ഇവരെ അങ്ങോട്ട് പോയി എന്തേലും ചെയ്യുന്നുണ്ടോ. അമ്മയൊക്കെ പണ്ടത്തെ ആളുകളാണ്, എന്നിട്ട് പോലും അവരൊന്നും പറയാറില്ല. ഇനി ചേച്ചിയും ചേട്ടനും ഒക്കെ എല്ലായ്‌പ്പോഴും എനിക്ക് സപ്പോർട്ട് തന്നെയാണ് നൽകാറുള്ളത്. എന്നാലും വീട്ടുകാർക്ക് വിഷമം ഉണ്ടാവുമെന്ന് തോനുന്നു. എങ്കിലും അവരൊന്നും എന്നോട് പറയാറില്ല.












Click it and Unblock the Notifications