Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്നായി കളിക്കുന്ന ശാരിക പോയി, ജിസേൽ ആര്യനെ കൈവിട്ടു..; 'രേണു ആയിരുന്നു പുറത്താവേണ്ടത്', കമന്റ്

ബിഗ് ബോസിൽ ഇക്കുറി അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് കൂടുതലായും നടക്കുന്നത്. എവിക്റ്റ് ആവുമെന്ന് കരുതിയ പലരും ആവാതിരിക്കുകയും പലപ്പോഴും കൂടുതൽ ആക്റ്റീവ് ആയി കളിച്ചിരുന്നവർ പുറത്താവുകയും ചെയ്യുന്നത് പ്രേക്ഷക വിധിയാണ് എന്ന് തന്നെ സമാധാനിക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിൽ ഇക്കുറി പുറത്താവുന്ന മൂന്നാമത്തെ ആളായി സരിക വീട് വിട്ടത്. ഇത് ശരിക്കും മത്സരാർത്ഥികളെ അമ്പരപ്പിച്ചിരുന്നു.

സരിക ഭേദപ്പെട്ട രീതിയിൽ മത്സരത്തിലേക്ക് വരുന്ന സമയത്താണ് ബിഗ് ബോസ് പുറത്തേക്കുള്ള വഴി തുറന്നത്. അക്ബർ, അപ്പാനി ശരത് ഗ്യാങ്ങിനോട് ചേർന്നായിരുന്നു സരികയും നിന്നിരുന്നത്. ഈ ഗ്യാങ്ങിൽ ഉണ്ടായിരുന്ന ആർജെ ബിൻസിയും പുറത്തേക്ക് പോയിരുന്നു. ഇതോടെയാണ് ഇക്കാര്യം ചർച്ചയാവുന്നത്. ബിഗ് ബോസിൽ ഗ്യാങ് ആയി കളിക്കുന്ന മത്സരാർത്ഥികൾക്ക് ഉള്ള മുന്നറിയപ്പാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്.

sarikarenusudhi

മിനിഞ്ഞാന്ന് സരികയാണ് പുറത്തായതെങ്കിൽ ഇന്നലെ പുറത്തേക്ക് പോയത് ശരികയാണ്. ഈ ആഴ്‌ച അജ്ഞാത വാസത്തിന് ശേഷം മികച്ച ഫോമിലായിരുന്നു ശാരിക. എന്നാൽ ബിഗ് ബോസ് പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്നു. ഇതോടെ കൂടുതൽ പേരും ഈ നീക്കത്തിനെതിരെ പ്രതികരിച്ചു രംഗത്ത് വരുന്നുണ്ട്. നന്നായി കളിക്കുന്ന മത്സരാർത്ഥികളെ പുറത്താക്കി വാഴകളെ മാത്രം നിലനിർത്തുന്നു എന്നാണ് ആരാധക രോഷം.

ബിഗ് ബോസില്‍ അതിജീവിക്കുക എന്ന് പറഞ്ഞാല്‍ നരകത്തില്‍ ജീവിക്കുന്നതു പോലെയാണ് എന്ന് ശാരിക മോഹൻലാലിനോട് ഫ്ലോറിൽ വച്ച് പറഞ്ഞിരുന്നു. ആളുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് തനിക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്ന സംശയവും അവർ പ്രകടിപ്പിച്ചെങ്കിലും പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും അഭിപ്രായം മറിച്ചായിരുന്നു.

ഈ സംശയം തന്നെയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ ഇപ്പോൾ രേവതിയും മുന്നോട്ട് വയ്ക്കുന്നത്. ബിഗ് ബോസ് ഹൗസിൽ അത്യവശ്യം കാര്യങ്ങൾ ഒക്കെ തുറന്ന് സംസാരിക്കുന്ന, പ്രതികരിക്കുന്ന ശാരികയെ പുറത്താക്കിയത് എന്തിനായിരുന്നു എന്നാണ് രേവതിയുടെ ചോദ്യം. കൂടാതെ കഴിഞ്ഞ ദിവസം ആര്യനെ മോഹൻലാൽ കുടഞ്ഞതോടെ ഇയാളുമായുള്ള ബന്ധം ജിസേൽ നിർത്തിയ മട്ടാണെന്നും രേവതി പറയുന്നു.

ശാരിക ഔട്ടായിരിക്കുകയാണ്. ലേഡി ബിഗ് ബോസ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. ശരിക്കും സങ്കടം തോന്നി. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ശബ്‌ദം ഉയർത്തിയ മത്സരാർത്ഥി തന്നെയായിരുന്നു ശാരിക. പുള്ളിക്കാരിക്ക് കൃത്യമായ ഒരു ഗെയിം ഉണ്ടായിരുന്നില്ല. എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കുക എന്നൊരു ഗെയിം പുള്ളിക്കാരിക്ക് ഉണ്ടായിരുന്നില്ല. എല്ലാം റിയാക്റ്റ് ചെയ്‌ത്‌ കൊണ്ടാണ് നിന്നോണ്ടിരുന്നത്. ഇപ്പോൾ പോവേണ്ട ആളാണ് ശാരിക.

നമ്മൾ ഒരുപാട് കണ്ട് ചിരിച്ചിട്ടുണ്ട്, ടാസ്‌കിൽ ഒന്നും ഒട്ടും പുറകിൽ ആയിരുന്നില്ല. എന്നാൽ ടാസ്‌ക് ഒന്നും കളിക്കാതെ ഇപ്പോഴും ആളുകൾ ഒരുപാടുണ്ട് ബിഗ് ബോസിൽ. നല്ല ആക്റ്റീവായിരുന്നു, രസമുള്ള വർത്തമായിരുന്നു. ശരിക്കും പറഞ്ഞാൽ ആളൊരു പാവമായിരുന്നു. ശരിക്കും കഷ്‌ടമായിരുന്നു. എന്തായാലും കുറച്ച് ദിവസം കൂടി പോവേണ്ട ആളായിരുന്നു ശാരിക.

ജിസേൽ കാലുമാറിയിട്ടുണ്ട്. ആര്യന്റെ കുറച്ച് കാര്യങ്ങളൊക്കെ പുറത്ത് വന്നിട്ടുണ്ട്. മുട്ടത്തോട് ഒക്കെ കിട്ടിയിട്ടുണ്ട്. അപ്പോൾ തന്നെ ജിസേലിന് ഒരു വിഷമം. എന്തിനാണ് ഇനിയും കൂടെ നിർത്തുന്നതെന്ന്. ഇതോടെ ജിസേൽ കളംമാറ്റി ചവുട്ടുകയാണ്. അക്ബറിന്റെ കൂടെ ഒക്കെ പോയി ഇരിക്കുന്നുണ്ട്. ജിസേലിന് കളി അറിയുന്ന ഒരാൾ വേണം; രേവതി പറയുന്നു.

എന്നാൽ ശാരികയുടെ പുറത്താകൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. കൂടുതൽ പ്രേക്ഷകരും കമന്റ് രൂപത്തിൽ ഇതിനെ വിമർശിക്കുന്നുണ്ട്. രേണു ആയിരുന്നു പോകേണ്ടത് എന്നാണ് ചിലർ വീഡിയോകൾക്ക് താഴെ അഭിപ്രായപ്പെടുന്നത്. രേണു ബിഗ് ബോസിൽ ആക്റ്റീവ് അല്ലെന്നും എന്തിനാണ് അവരെ നിലനിർത്തി, അത്യാവശ്യം ആക്റ്റീവ് ആയ ആളുകളെ പുറത്താക്കുന്നത് എന്നുമാണ് കൂടുതൽ പേരും ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+