ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരത്തെ അറിയുമോ? സാറ അര്‍ജുനല്ല, ആസ്തിയാണെങ്കില്‍ കോടികള്‍
ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങളും, അതുപോലെ കോടികള്‍ വാങ്ങുന്ന സൂപ്പര്‍ താര നായികമാരും ധാരാളമുണ്ട്. ബോളിവുഡ് പ്രതിഫലകാര്യത്തിലും ആസ്തിയിലും വളരെ മുന്നിലാണ് ഈ താരങ്ങളെല്ലാം. എന്നാല്‍ ബാലതാരങ്ങള്‍ നിരവധി പേര്‍ അതുപോലെ നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ ആരാണ് ഏറ്റവും സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സാറ അര്‍ജുനായിരുന്നു നേരത്തെ സമ്പത്തില്‍ മുന്നിലുള്ള ബാലതാരം. സാറയ്ക്ക് ഇപ്പോള്‍ പതിനെട്ട് വയസ്സ് തികഞ്ഞിരിക്കുകയാണ്. ഇതോടെ നടി ബാലതാരങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ആ സ്ഥാനത്തേക്ക് പുതിയ നടി എത്തിയിരിക്കുകയാണ്.

റിവാ അറോറയാണ് ആസ്തിയില്‍ മുമ്പില്‍ നില്‍ക്കുന്ന ബാലതാരം. എട്ട് കോടിയാണ് നടിയുടെ ആസ്തി. നിരവധി ഒടിടി ഷോകളുടെയും, ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായിട്ടാണ് റിവ. 28 ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ നടിയുടെ യഥാര്‍ഥ പ്രായം ഇതിലും കൂടുതലാണെന്ന് നിരവധി പേര്‍ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
വിക്കി കൗശലിന്റെ ഉറി ദ സര്‍ജിക്കിള്‍ സ്‌ട്രൈക്കിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. ഗുഞ്ചന്‍ സക്‌സേനയില്‍ ജാന്‍വി കപൂറിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചതും റിവ അറോറയാണ്. രാകുല്‍ പ്രീത് സിംഗിനൊപ്പം ഛത്രിവാലിയാണ് റിവയുടെ പുറത്തുവന്ന അവസാന ചിത്രം. റിവ അറോറ അറിയപ്പെടുന്നൊരു കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. അതിലുപരി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. 11.2 മില്യണ്‍ ഫോളോവേഴ്‌സ് നടിക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.
പത്ത് മില്യണ്‍ ഫോളോവേഴ്‌സ് ആയപ്പോള്‍ നടി അത് ആഘോഷിച്ചിരുന്നു. 40 ലക്ഷം മുടക്കി ഓഡിയുടെ ക്യൂ3 കാര്‍ വാങ്ങിക്കൊണ്ടായിരുന്നു നടി ഈ നേട്ടം ആഘോഷിച്ചത്. ഏകദേശം നടിയുടെ ആസ്തി ഇപ്പോള്‍ 8.2 കോടിയായി ഉയര്‍ന്നതായും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യും. അതേസമയം സാറ അര്‍ജുന് പത്ത് കോടിയായിരുന്നു ആസ്തി. ഈ ജൂണിലാണ് സാറയ്ക്ക് പതിനെട്ട് വയസ്സ് തികഞ്ഞത്.
അതേസമയം റിവാ അറോറ വിവാദ നായിക കൂടിയാണ്. നടിക്ക് പതിനാറ് വയസ്സെന്നാണ് അവരുടെ കുടുംബം അവകാശപ്പെടുന്നത്. ഇതിനെ ചൊല്ലിയാണ് വിവാദം. കരണ്‍ കുന്ദ്രയ്‌ക്കൊപ്പം നേരത്തെ ഒരു വീഡിയോയില്‍ റിവ അഭിനയിച്ചിരുന്നു. ഇതും വിവാദത്തിലായിരുന്നു. റിവയേക്കാള്‍ 26 വയസ്സ് കൂടുതലുള്ള നായകനാണ് കരണ്‍ എന്ന പേരിലായിരുന്നു വിമര്‍ശനം. അതേസമയം തന്റെ വയസ്സിനെ കുറിച്ച് വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നായിരുന്നു നടിയുടെ മറുപടി. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഉണ്ടെന്നും നടി വ്യക്തമാക്കി.












Click it and Unblock the Notifications