രജനിയുമല്ല, വിജയിയുമല്ല, തമിഴ് സിനിമയില്‍ ഏറ്റവും സമ്പന്നന്‍ മറ്റൊരു സൂപ്പര്‍ താരം; ആസ്തി ഇത്ര
തമിഴ് സിനിമ സൂപ്പര്‍ താരങ്ങള്‍ക്ക് പേരുകേട്ട ഇന്‍ഡസ്ട്രിയാണ്. എല്ലാ വര്‍ഷവും വമ്പന്‍ ചിത്രങ്ങള്‍ അവര്‍ പുറത്തിറക്കാറുണ്ട്. വലിയ വിജയങ്ങള്‍ അവ നേടാറുമുണ്ട്. ജയിലര്‍, വിക്രം, ലിയോ, പൊന്നിയിന്‍ സെല്‍വന്‍ എന്നിവയൊക്കെ അടുത്ത കാലത്തായി വലിയ വിജയങ്ങള്‍ നേടിയ ചിത്രമാണ്.
ഇന്ത്യയില്‍ തന്നെ ഏറ്റവും ആധിപത്യം പുലര്‍ത്തുന്ന ഇന്‍ഡസ്ട്രിയായി തമിഴ് സിനിമ മാറി കഴിഞ്ഞു. രജനീകാന്തും, വിജയിയും പോലെ വമ്പന്‍ സൂപ്പര്‍ താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ ആരാണ് തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നന്‍. അത് ഇളയദളപതി വിജയിയോ രജനീകാന്തോ അല്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ആ താരം ആരാണെന്ന് നോക്കാം.

തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നനായ നടന്‍ കമല്‍ഹാസനാണ്. 450 കോടിയാണ് താരത്തിന്റെ ആസ്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ പകുതി മാത്രമേ പല താരങ്ങള്‍ക്കും ഉള്ളൂ. കരിയറില്‍ ഇതിനോടകം 230 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കമല്‍ഹാസന്‍. കൂടുതലും തമിഴ് ചിത്രങ്ങളിലാണ്.
മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി സിനിമകളുടെ ഭാഗമായിട്ടുണ്ട് കമല്‍. പ്രഭാസ് നായകനാവുന്ന കല്‍ക്കി 2898 എഡിയാണ് കമലിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം. ശങ്കറിന്റെ ഇന്ത്യന്‍ 2, മണിരത്‌നത്തിന്റെ തഗ് ലൈഫ് എന്നിവയാണ് മറ്റ് പ്രധാന പ്രൊജക്ടുകള്‍. ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ 150 കോടിയാണ് കമലിന്റെ പ്രതിഫലം.
അതേസമയം വിജയ് കമല്‍ഹാസനുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സ്ഥാനത്താണ്. നിലവില്‍ തമിഴ് സിനിമയില്‍ സൂപ്പര്‍ താരങ്ങളില്‍ പ്രതിഫലത്തില്‍ അടക്കം മുന്നിലാണ് വിജയ്. താരത്തിന്റെ ആസ്തി 445 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. വെങ്കട്ട് പ്രഭുവിന്റെ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്.
ലിയോയില്‍ 120 കോടിയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ സ്റ്റാറായ രജനീകാന്താണ്. 430 കോടിയാണ് രജനിയുടെ പ്രതിഫലം. ജയിലറില്‍ താരത്തിന് 210 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
110 കോടി പ്രതിഫലവും, നൂറ് കോടി ലാഭ വിഹിതവുമായിട്ടാണ് രജനീകാന്തിന് ജയിലറില്‍ ലഭിച്ചത്. ലാല്‍ സലാമില്‍ അതിഥി വേഷത്തിലും രജനി എത്തുന്നുണ്ട്. വേട്ടയനാണ് വരാനിരിക്കുന്ന രജനി ചിത്രം. നാലാം സ്ഥാനത്ത് തമിഴ് സിനിമയുടെ തല എന്ന വിശേഷണമുള്ള അജിത്ത് കുമാറാണ്. നിലവില്‍ ഓപ്പണിംഗ് റെക്കോര്‍ഡുകളില്‍ വിജയിയുമായി മത്സരിക്കുന്ന താരവും അജിത്താണ്.
താരത്തിന്റെ ആസ്തി 350 കോടിയാണ്. എച്ച് വിനോദിന്റെ തുനിവിലാണ് അവസാനമായി നടന്‍ സ്‌ക്രീനിലെത്തിയത്. 70 കോടിയായിരുന്നു ഇതിലെ പ്രതിഫലം. മഗിഴ് തിരുമേനിയുടെ വിഡാമുയര്‍ച്ചിയാണ് അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഇതില്‍ വലിയ പ്രതിഫലം തന്നെ അജിത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications