'ഒരുത്തൻ വഴിവെട്ടി കേസ് ആയിട്ടുണ്ട്'; ജയസൂര്യക്കും നിവിനുമൊപ്പം ചിത്രം പങ്കുവച്ച് റിമി, കമന്റുകൾ ഇങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് റിമി ടോമി. പിന്നണി ഗായിക നിലയിൽ നിന്നും അവതാരകയിലേക്കും പിന്നീട് അഭിനേതാവ് എന്ന നിലയിലേക്കും വളർന്ന റിമി ടോമി സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ ജിമ്മിലെ വർക്ക്ഔട്ട് വീഡിയോകളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവയ്ക്കാൻ എപ്പോഴും താരം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ റിമി പങ്കുവച്ച ഏറ്റവും പുതിയൊരു പോസ്‌റ്റ് ആണ് വൈറൽ ആവുന്നത്.
മുൻനിര നടൻമാരായ ജയസൂര്യ, നിവിൻ പോളി എന്നിവർക്ക് ഒപ്പമുള്ള ചിത്രമാണ് റിമി ടോമി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. അതിന് പിന്നാലെ തന്നെ ആരാധകർ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി പേർ ലൈക്കും ഷെയറും ചെയ്‌ത ചിത്രത്തിന് റിമി നൽകിയ ക്യാപ്‌ഷൻ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ജയസൂര്യയ്ക്കും നിവിൻ പോളിക്കും ഒപ്പം ഒരു ടേബിളിന് ചുറ്റുമായി ഇരിക്കുന്ന സെൽഫി ചിത്രമാണ് റിമി പങ്കുവച്ചത്. 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ' എന്നായിരുന്നു റിമി ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ. എന്നാൽ നിരവധി പേരാണ് ചിത്രത്തിൽ കമന്റ് രേഖപ്പെടുത്തിയത്. കൂടുതൽ പേരും മൂവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തിയപ്പോൾ ചിലർ ഇവർക്ക് ആശംസകളും നേർന്നു.
എന്നാൽ പോസ്‌റ്റിനോട് മോശം രീതിയിൽ പ്രതികരിച്ചവരും ഉണ്ടായിരുന്നു. നിരവധി കമന്റുകളാണ് ജയസൂര്യയുടെയും നിവിൻ പോളിയുടെയും കേസുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ട് വരുന്നത്. 'ഒരുത്തൻ വഴി വെട്ടി വെട്ടി കേസ് ആയിട്ടുണ്ട്', 'കേസിന്റെ ഡിസ്‌കഷൻ ആണോ?', 'കയറി പിടിച്ചവനും ഉണ്ടല്ലോ', ആ 'കശ്‌മലൻമാരിൽ നിന്ന് രക്ഷപ്പെടുക' എന്നിങ്ങനെ ഒട്ടേറെ പേരാണ് പരിഹസിച്ചും വിമർശിച്ചും ഒക്കെ കമന്റ് രേഖപ്പെടുത്തിയത്.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജയസൂര്യക്കും നിവിൻ പോളിക്കും എതിരെ പീഡന പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് റിമിയുടെ ഫോട്ടോയ്ക്ക് താഴെ പലരും അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തിയതെന്ന് വ്യക്തം. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കവെയാണ് റിമി ചിത്രം പങ്കുവച്ചത്.
ജയസൂര്യക്ക് എതിരെ രണ്ട് ആരോപണങ്ങളാണ് ഉയർന്നുവന്നത്. ഇതിന് പിന്നാലെ യുഎസിൽ തന്നെ തുടരുകയായിരുന്ന നടൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. സത്യം വൈകാതെ പുറത്തുവരും എന്നായിരുന്നു ജയസൂര്യ പ്രതികരിച്ചത്. നിവിൻ പോളിക്ക് എതിരായ പരാതിയിൽ നേരത്തെ വൈരുധ്യങ്ങൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആരോപണം വന്നയുടൻ നടൻ പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു.
ജയസൂര്യയ്ക്കും നിവിൻ പോളിക്കും ഒപ്പമുള്ള ചിത്രത്തിന് പിന്നാലെ ദിലീപിനും ഉണ്ണി മുകുന്ദനും ഒപ്പമുള്ള ചിത്രവും റിമി ടോമി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതും വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കുകയുണ്ടായി. നിരവധി പേരാണ് ഈ പോസ്‌റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്. ചിത്രത്തിൽ റിമി കുറച്ചുകൂടി ചെറുപ്പമായി എന്നാണ് ചിലർ കമന്റ് ചെയ്‌തത്.












Click it and Unblock the Notifications