Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമായണത്തിലെ രാവണനാകാന്‍ യാഷ്? കെജിഎഫിനേക്കാള്‍ അഞ്ചിരട്ടി പ്രതിഫലം; വാങ്ങുന്നത് ഇത്ര

നവീന്‍ കുമാര്‍ ഗൗഡ അഥവാ യാഷ് ഈ പേരിന് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ല. കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ ഒന്നാകെ ആരാധകരുണ്ടാക്കിയ താരമാണ് യാഷ്. ബോളിവുഡിലെ പല വമ്പന്‍ ചിത്രങ്ങളും യാഷിന്റെ കെജിഎഫിന് മുന്നില്‍ തകര്‍ന്ന് വീണിരുന്നു.

ഇപ്പോഴും ഇന്ത്യയിലെ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ യാഷിന്റെ കെജിഎഫ് ഫ്രാഞ്ചൈസിയുണ്ട്. അതേസമയം കെജിഎഫിന് ശേഷം ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക്കിലാണ് യാഷ് അഭിനയിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ യാഷ് വെളിപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചിത്രം വൈറലായിരുന്നു. ആരാധകര്‍ വലിയ പ്രതീക്ഷയിലുമാണ്.

yash-remuneration

ടോക്‌സിക്കിനൊപ്പം തന്നെ നിതേഷ് തിവാരിയുടെ രാമായണത്തിലും യാഷ് വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദംഗല്‍ എന്ന വമ്പന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് നിതേഷ് തിവാരി. അതുകൊണ്ട് തന്നെ രാമായണത്തില്‍ വലിയ പ്രതീക്ഷകളുണ്ട്. ആദിപുരുഷ് പോലൊരു ചിത്രം വലിയ വിവാദത്തിലേക്ക് വീണിരുന്നു. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ചിത്രം പുറത്തിറക്കാനാണ് നിതേഷ് ശ്രമിക്കുന്നത്.

ശ്രീരാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും അഭിനയിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. യാഷ് രാമായണത്തില്‍ രാവണനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യാഷിന്റെ പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുന്നത്. കെജിഎഫിന്റെ രണ്ട് ഭാഗങ്ങള്‍ക്കും വാങ്ങിയതിനേക്കാള്‍ അഞ്ചിരട്ടിയില്‍ അധികം തുകയാണ് യാഷ് രാമായണത്തിനായി വാങ്ങുന്നത്.

150 കോടിയാണ് ചിത്രത്തിനായി യാഷ് പ്രതിഫലമായി വാങ്ങുന്നത്. ഇത് ഷാരൂഖ് ഖാനും, വിജയിക്കും, ഒക്കെ മുകളിലാണ്. ബോളിവുഡിലെ ഒരുതാരവും ഇത്രത്തോളം പ്രതിഫലവും വാങ്ങുന്നില്ല. കെജിഎഫിന്റെ ആദ്യ ഭാഗത്തിനായി 15 കോടിയാണ് യാഷ് പ്രതിഫലമായി വാങ്ങിയത്. രണ്ടാം ഭാഗത്തില്‍ പ്രതിഫലം വര്‍ധിച്ച് 30 കോടിയായി.

എന്നാല്‍ ഈ പ്രതിഫലമൊന്നും രാമായണത്തിനായി യാഷ് വാങ്ങുന്നതിന്റെ അടുത്തില്ല. വന്‍ തോതിലാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. കെജിഎഫിന്റെ മൂന്നാം ഭാഗത്തിനായി കുറഞ്ഞത് 100 കോടി പ്രതിഫലം യാഷ് വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കന്നഡ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് യാഷ്.

കെജിഎഫിന്റെ രണ്ടാം ഭാഗം ആഗോള തലത്തില്‍ നിന്ന് 1215 കോടിയാണ് വാരിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ നാലാമത്തെ ഹിറ്റാണിത്. ഹിന്ദിയില്‍ നിന്ന് മാത്രം ചിത്രം വാരിയത് 435 കോടിയാണ്. ആമിര്‍ ഖാന്റെ ദംഗല്‍, പികെ, എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡും യാഷ് തകര്‍ത്തിരുന്നു. അതേസമയം എത്ര ദിവസത്തെ ഷൂട്ട് ഉണ്ട് എന്നതിനനുസരിച്ചാണ് യാഷ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടോക്‌സിക്ക് കഴിഞ്ഞാല്‍ കെജിഎഫ് മൂന്നിനും രാമായണത്തിനുമായി താരം സമയം അനുവദിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+