ഉണ്ടാക്കിയത് സ്വർണവും ഡയമണ്ടും കൊണ്ട്, വില 18 ലക്ഷം..! നസ്രിയയുടെ ലക്ഷ്വറി വാച്ച് ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് നസ്രിയ നസീം. തന്റെ അഭിനയ മികവ് കൊണ്ട് മാത്രമല്ല ഫാഷൻ സെൻസ് കൊണ്ട് കൂടി ഞെട്ടിച്ച നടിയാണ് നസ്രിയ. പലപ്പോഴും താരത്തിന്റെ ഔട്ട്ഫിറ്റും വസ്ത്രങ്ങളും എല്ലാം വലിയ ശ്രദ്ധ തന്നെ നേടാറുണ്ട്, ഇപ്പോഴിതാ നടി മീരാ നന്ദന്റെ വിവാഹ വേദിയിൽ നസ്രിയ ധരിച്ച വാച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ഒന്നും രണ്ടുമല്ല ലക്ഷണങ്ങൾ വിലമതിക്കുന്ന വാച്ച് ധരിച്ചാണ് നസ്രിയ ചടങ്ങിനെത്തിയത്. അത് കണ്ടുപിടിച്ചതാവട്ടെ വ്‌ളോഗർമാരിൽ വ്യത്യസ്‌തനായ എഫിനാണ്. തന്റെ ഇൻസ്‌റ്റഗ്രാം പേജായ ക്രോണോഗ്രാഫ്2022 എന്ന പേജിലൂടെയാണ് നസ്രിയ ധരിച്ച വാച്ചിന്റെ വിലയും മറ്റ് വിശദാംശങ്ങളും വ്‌ളോഗർ പുറത്തുവിട്ടത്.

ഇതോടെ നിരവധി ആരാധകരാണ് ഇക്കാര്യം ഏറ്റെടുത്തത്. സിംപിളായി സാരി ധരിച്ച് മുല്ലപ്പൂ ചൂടി എത്തിയ നസ്രിയയയുടെ കൈയിലെ വാച്ചിന്റെ വില കേട്ടപ്പോഴാണ് പല ആരാധകരും തലയിൽ കൈ വച്ചത്. ക്രോണോഗ്രാഫ് പറയുന്നത് അനുസരിച്ച് ഈ ആഡംബര വാച്ചിന് ഏകദേശം പതിനെട്ട് ലക്ഷം രൂപയോളമാണ് വില വരിക.
പ്രമുഖ വാച്ച് നിർമ്മാണ ബ്രാൻഡായ റോളക്‌സിന്റെ ഓയിസ്‌റ്റര്‍ വാച്ചാണ് നസ്രിയ ധരിച്ചിരിച്ചത് എന്നാണ് ക്രോണോഗ്രാഫ് പറയുന്നത്. ഈ വാച്ചിന്റെ ഫീച്ചറുകളും മറ്റ് സവിശേഷതകളും താരം പങ്കുവയ്ക്കുന്നുണ്ട്. ഇതൊരു 36എംഎം ഓട്ടോമറ്റിക് മൂവ്‌മെന്റ് വാച്ചാണ്. സ്വര്‍ണത്തിലും സ്‌റ്റീലിലുമാണ് ഇതിന്റെ കെയിസും ബ്രേസിലറ്റും ചെയ്‌തിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഡയലിലാവട്ടെ ഒന്ന്, രണ്ട് അക്കങ്ങള്‍ക്ക് പകരം ഡയമണ്ട് ഹവര്‍ മാര്‍ക്കേഴ്‌സ് കൊടുത്തിരിക്കുന്നതും കാണാവുന്നതാണെന്ന് വ്‌ളോഗർ പറയുന്നു. മതര്‍ ഓഫ് പേള്‍ ഡയലില്‍ ആണ് ഹവർ മാർക്കേഴ്‌സ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ നേരത്തെയും ധാരാളം സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റും, വാച്ചുകളും ഒക്കെയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രേക്ഷകരെ അറിയിച്ചിട്ടുള്ള ആളാണ് എഫിൻ എം.
അതേസമയം, മീരാനന്ദന്റെ വിവാഹത്തിന് ഭർത്താവ് ഫഹദ് ഫാസിലിന് ഒപ്പം എത്തിയ നസ്രിയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. വിവാഹത്തിന്റെ ആദ്യാവസാനം വരെ എല്ലാ ചടങ്ങുകളിലും സജീവമായി അവർ പങ്കെടുക്കുകയും ചെയ്‌തിരുന്നു. മെഹന്തിയ്ക്കും ഹല്‍ദിയ്ക്കും ഉൾപ്പെടെ നസ്രിയയായിരുന്നു ശ്രദ്ധാ കേന്ദ്രം.
ഇക്കഴിഞ്ഞ ജൂൺ 29നാണ് നടി മീര നന്ദൻ വിവാഹിതയായത്. ശ്രീജുവായിരുന്നു വരൻ. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. ഈ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ പിന്നീട് വിവാഹ സൽക്കാരത്തിന് നിരവധി താരങ്ങളാണ് എത്തിയത്. ഇതിലാണ് ഉറ്റ സുഹൃത്ത് കൂടിയായ നസ്രിയയും പങ്കെടുത്തത്.












Click it and Unblock the Notifications