വെയ്റ്ററായി ജോലി ചെയ്തു, ടെലിവിഷനില്‍ താരോദയം, ഇന്ന് കോടീശ്വരി; രൂപാലി ഗാംഗുലി ചില്ലറക്കാരിയല്ല
ബിജെപിയില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു നടി ചേര്‍ന്നിരിക്കുന്നു. രൂപാലി ഗാംഗുലി നടിയെന്ന നിലയില്‍ അതിപ്രശസ്തയാണ്. എന്നാല്‍ അവരെ കുറിച്ച് നിരവധി കാര്യങ്ങള്‍ അറിയാത്തതായി ഉണ്ട്. ഇന്ന് ടെലിവിഷന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ നടികളില്‍ ഒരാളാണ് രൂപാലി. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവര്‍.
വലിയ വെല്ലുവിളികളായിരുന്നു അവര്‍ നേരിട്ടിരുന്നത്. ഇക്കാര്യം അവര്‍ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. നിരവധി ജോലികള്‍ ചെയ്താണ് ടെലിവിഷന്‍ മേഖലയില്‍ പിടിച്ചുനിന്നിരുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വില്‍ക്കുന്ന ബൂട്ടിക്കില്‍ ജോലി ചെയ്തിരുന്നതായി രൂപാലി വെളിപ്പെടുത്തിയിരുന്നു.

വേറെയും ഒരുപാട് ജോലികള്‍ അവര്‍ വെയ്തിട്ടുണ്ട്. വെയ്റ്റ്രസായും, കാറ്റഗറിംഗും അതുപോലെ മേശകള്‍ വൃത്തിയാക്കുന്നത് പോലും രൂപാലി ചെയ്തിരുന്നു. ഇക്കാര്യവും അവര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് അതിഥിയായി എത്തിയ ഒരുപാര്‍ട്ടിക്ക് ഭക്ഷണം വിളമ്പിയതെന്നും രൂപാലി പറഞ്ഞു. പരസ്യ മേഖലയിലേക്കായിരുന്നു പിന്നീട് രൂപാലി കാലെടുത്ത് വെച്ചത്.
പിന്നീടായിരുന്നു നടിയുടെ വളര്‍ച്ച. ഭര്‍ത്താവ് അശ്വിനെ കണ്ടുമുട്ടുന്നത് പരസ്യ മേഖലയില്‍ വെച്ചതാണ്. അശ്വിന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ടെലിവിഷന്‍ മേഖലയില്‍ രൂപാലി അവസരങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ അവസരങ്ങള്‍ രൂപാലിയെ തേടിയെത്തുകയായിരുന്നു.
അതേസമയം ടെലിവിഷന്‍ മേഖലയില്‍ നിന്ന് ശുഭകരമായ വാര്‍ത്തകളായിരുന്നില്ല രൂപാലിക്ക് ലഭിച്ചത്. ഈ മേഖലയില്‍ നടി തിളങ്ങില്ലെന്നായിരുന്നു നിരവധി പേര് അഭിപ്രായപ്പെട്ടത്. എന്നാല്‍ രൂപാലി പിന്നീട് വലിയ താരമായി. കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ഇടവേള എടുത്ത് എല്ലാവരെയും രൂപാലി ഞെട്ടിച്ചിരുന്നു.
കുടുംബത്തിന് വേണ്ടി സമയം മാറ്റിവെക്കാന്‍ വേണ്ടിയാണ് ഇടവേളയെടുത്തത്. രൂപാലി സമ്പത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്. പല ബോളിവുഡ് താരങ്ങളിലേക്കാള്‍ ആസ്തിയുണ്ട് നടിക്ക്. ഇരുപതിനും 25 കോടിക്കും ഇടയിലാണ് അവരുടെ പ്രതിഫലം. അനുപമ എന്ന ടിവി സീരിയലാണ് നടിക്ക് വലിയ വരുമാനം നല്‍കുന്നത്.
നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അവര്‍. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ അവര്‍ നിര്‍മാതാക്കളെ ഞെട്ടിക്കാറുമുണ്ട്. ഒരു എപ്പിസോഡിന് മൂന്ന് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലമായി വാങ്ങാറുള്ളത്. അനുപമയിലെ അഭിനയത്തിന് മൂന്ന് ലക്ഷം രൂപയാണ് അവര്‍ വാങ്ങിയത്.
ടെലിവിഷന്‍ മേഖലയിലെ പ്രതിഫലം കൂടുതല്‍ വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രൂപാലി. ആഡംബര ജീവിതമാണ് രൂപാലി നയിക്കുന്നത്. അതുപോലെ വലിയ കാര്‍ ശേഖരവും അവര്‍ക്കുണ്ട്. മഹീന്ദ്ര ഥാര്‍, മെഴ്‌സിഡസ്, പോലുള്ള വമ്പന്‍ കാറുകള്‍ അവരുടെ ശേഖരത്തിലുണ്ട്. തന്റെ കാറുകളോടുള്ള ഇഷ്ടം രൂപാലി ഗാംഗുലി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications