Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിയൻപിള്ള രാജു എനിക്കിട്ട് പാര വച്ചിട്ടുണ്ട്, ജയറാമിന് സ്നേഹമില്ല സുഖിപ്പിക്കൽ മാത്രം'; എസ് ചന്ദ്രകുമാർ

മലയാളത്തിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് എസ് ചന്ദ്രകുമാർ. പൃഥ്വിരാജിനെ നായകനാക്കി നിർമ്മിച്ച സിംഹാസനം, ദിലീപ് നായകനായ ഡോൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. കൂടാതെ ഒട്ടേറെ ചിത്രങ്ങളിൽ സഹ നിർമ്മാതാവായും മറ്റും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ഒട്ടേറെ സൂപ്പര്സ്റ്റാര് ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം മാറിയിരുന്നു.

തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ തുറന്നുപറയാൻ ഒട്ടും മടികാണിക്കാത്ത വ്യക്തി കൂടിയാണ് എസ് ചന്ദ്രകുമാർ. പ്രമുഖ നടന്മാരുമായും സംവിധായകരുമായും ഒക്കെ തനിക്കുണ്ടായ അനുഭവങ്ങൾ അദ്ദേഹം പലകുറി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്നെ ദ്രോഹിച്ച ചില നടന്മാരെ കുറിച്ച് മനസ് തുറക്കുകയാണ് എസ് ചന്ദ്രകുമാർ.

schandrakumarmaniyanpilla

മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവും കൂടിയായ മണിയൻപിള്ള രാജു തനിക്ക് വല്ലാതെ പാരവച്ചിട്ടുണ്ട് എന്നാണ് ചന്ദ്രകുമാർ പറയുന്നത്. ജയറാമിന്റെ സ്വഭാവവും അദ്ദേഹം എടുത്ത് പറയുന്നുണ്ട്. മക്കളുടെ വിവാഹത്തിന് പോലും ജയറാം ക്ഷണിച്ചില്ലെന്നും അദ്ദേഹത്തിന് ആരോടും സ്നേഹമില്ലെന്നും പുറത്തുള്ള പ്രകടനം മാത്രമാണെന്നും ചന്ദ്രകുമാർ പറയുന്നു.

എസ് ചന്ദ്രകുമാറിന്റെ വാക്കുകൾ

ജീവിതത്തിൽ മണിയൻപിള്ള രാജു എനിക്ക് പാരവച്ചിട്ടുണ്ട്. ഞാനും ചിപ്പിയുടെ രഞ്ജിത്തും തമ്മിൽ ചങ്കായിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുള്ളിയുടെ മനസിൽ വിഷം കയറ്റി ഞങ്ങളെ ഒരുപാട് തമ്മിൽ തെറ്റിച്ചു. പിന്നെ നമ്മുടെ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ നമ്മൾ അറിയാതെ ഇങ്ങനെ ചെയ്യുന്നുണ്ടാവും, ഒരുകാരണവും ഇല്ലാതെ അവർ നമ്മളെ ടോർച്ചർ ചെയ്തോണ്ടിരിക്കും.

ജയറാമിന് എന്നെ നല്ലപോലെ അറിയാം. പുള്ളിയുടെ ആയ കാലത്ത് എത്രയോ പടം ഞാൻ ചെയ്‌തിരിക്കുന്നു. ദില്ലിവാല രാജകുമാരൻ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ അങ്ങനെ ഇങ്ങേരുടെ മികവരുമുള്ള സിനിമകളും ഞാൻ ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും മക്കളുടെ കല്യാണമൊന്നും നമ്മളെ അറിയിച്ചിട്ടില്ല. പുള്ളിയൊക്കെ ഇങ്ങനെ ലിസ്‌റ്റ് ഇട്ടിട്ട് ക്ഷണിക്കുന്ന കൂട്ടത്തിലാണ്.

നമ്മൾ വിചാരിക്കും ഭയങ്കര സ്നേഹമാണെന്ന്, പുള്ളിക്ക് ആരുടെ അടുത്തും അങ്ങനെ സ്നേഹമില്ല. നമ്മളൊക്കെ മണ്ടന്മാരാണ്, തെലുങ്കിലും തമിഴലും ഒക്കെ പോയി പൈസ ഉണ്ടാക്കുകയല്ലേ. ഒന്നുമല്ലാത്ത നടനെ കണ്ടില്ലേ എട്ട് കോടിയും പത്ത് കോടിയും ഒക്കെയാണ് എടുത്ത് കൊടുക്കുന്നത്. അവിടെയൊക്കെ പോയാൽ നന്നായി പൈസ ഉണ്ടാക്കാൻ പറ്റും.

ഇവിടെ ആരൊക്കെ വേല കാണിച്ചിട്ടുണ്ടോ, ഏതൊക്കെ സംവിധായകരും നടന്മാരും വൃത്തികേടുകൾ ചെയ്‌തിട്ടുണ്ടോ അതൊക്കെ ഞാൻ തുറന്നുപറയും. ഞാൻ വാർ ആൻഡ് ലൗ എന്ന സിനിമ ചെയ്‌തു കൊണ്ടിരിക്കുമ്പോൾ ഒരു സംവിധായകന്റെ മുറിയിൽ നിന്ന് നടി ഇറങ്ങി വരുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. അതിന്റെ തെളിവ് വരെ നമുക്കറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+