Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതിനപ്പുറം കാണിച്ചയാളാണ് സാബുമോൻ, സ്വകാര്യതയിലേക്ക് കടന്നുകയറി അത് വിറ്റ് കാശാക്കിയ വ്യക്തി'; അഖിൽ മാരാർ

അടുത്തിടെയാണ് ടെലിവിഷൻ അവതാരകനും മുൻ ബിഗ് ബോസ് താരവുമായ സാബുമോൻ അബ്‌ദുസമദ് നവമാധ്യമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. നവമാധ്യമങ്ങളെ ഒളിക്യാമറ വച്ച് നടക്കുന്ന ചില മഞ്ഞപത്രക്കാർ എന്നാണ് സാബുമോൻ വിശേഷിപ്പിച്ചത്. നവ മാധ്യമങ്ങളെ വ്യത്യസ്‌ത ലോകവും വ്യത്യസ്‌ത മനുഷ്യർ ജീവിക്കുന്ന ഇടമായിട്ടാണ് താൻ കാണുന്നതെന്നും സാബുമോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിമർശനവും ശക്തമായിരുന്നു.

ഒരു ഓൺലൈൻ ചാനലിലെ ക്യാമറാമാന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സാബുമോൻ എഴുതിയ പോസ്‌റ്റും വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിൽ പ്രധാനമായും ആളുകൾ ചൂണ്ടിക്കാണിച്ചത് സാബു പണ്ട് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടത്തിയ തരികിട എന്ന പരിപാടിയെ കുറിച്ചായിരുന്നു. ഇത്തരമൊരു പരിപാടി നടത്തുകയും ഫേസ്‌ബുക്കിൽ വിവാദമായ ഒരു ഗ്രൂപ്പ് നടത്തുകയും ചെയ്‌ത സാബുവിന് എന്ത് ധാർമ്മികത എന്നായിരുന്നു പ്രധാന ചോദ്യം.

sabumonandakhil

ഇപ്പോഴിതാ സാബുവിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഇതിനപ്പുറം ചെയ്‌ത ആളാണ് സാബുമോൻ എന്നും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ആ നിമിഷങ്ങൾ വിറ്റ് കാശുണ്ടാക്കിയ ആളാണ് സാബുമോൻ എന്നാണ് അഖിൽ മാരാർ പറയുന്നത്. സിനിമാ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിൽ മാരാറിന്റെ പ്രതികരണം.

അഖിൽ മാരാറുടെ വാക്കുകൾ

ഞാൻ ഒരിക്കലും മാധ്യമങ്ങൾക്ക് എതിരെയല്ല പറഞ്ഞത്. ആരായാലും നമ്മൾ ചെയ്യുന്ന പ്രവർത്തി മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് ആദ്യം ആലോചിക്കണം. ഞാൻ പണ്ട് മുഖ്യധാരാ മാധ്യമങ്ങൾക്ക് എതിരെ പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ സാബുമോൻ പറയുന്നതിന് മുൻപ് ഈ വിഷയം പറഞ്ഞിട്ടുള്ള ആളാണ്. പക്ഷേ ഞാൻ എന്താണ് പറഞ്ഞതെന്ന് നോക്കണം.

നമ്മൾ പണ്ട് ദൂരദർശനിലോ, ഏഷ്യാനെറ്റിലോ ഒരു പരിപാടി കാണുന്നു. ചിലപ്പോൾ നമുക്ക് ഇഷ്‌ടം അല്ലാത്ത കണ്ടന്റ് ആയിരിക്കും കാണുന്നത്. ചിലപ്പോൾ നമ്മൾ ടിവിയോട് തെറി വിളിക്കും. പക്ഷേ കലാകാരന്മാരെ സംബന്ധിച്ച് അത് ബാധിക്കുന്നതേ ഇല്ല. പക്ഷേ ഓൺലൈൻ മാധ്യമങ്ങൾ വന്നപ്പോൾ കമന്റ് സെക്ഷനിലൂടെ പലരും വേദനിക്കപ്പെടുന്നു.

ഉദാഹരണത്തിന് ഒരു സ്ത്രീ, അവരെ വളരെ മോശമായി ചിത്രീകരിക്കുന്നു. ഇത് പലർക്കും മാനസിക വിഷമം ഉണ്ടാക്കുന്നു.എന്തിന് ഇങ്ങനെയുള്ള അവസരം ഓൺലൈൻ മാധ്യമങ്ങൾ ഒരുക്കി കൊടുക്കുന്നു. ഈ മനോരോഗികൾ ഉണ്ടല്ലോ, ആരെയും എന്തും പറയാൻ വേണ്ടി നിൽക്കുന്നവർ. എന്ത് കണ്ടന്റ് വന്നാലും ഇവന്മാരുടെ ഉള്ളിലെ ഒരുതരം വൃത്തികെട്ട മനോഭാവമാണ് ഈ കമന്റ് ആയി മാറുന്നത്.

ഇവനെ ഭ്രാന്ത് പിടിപ്പിക്കണം. അവർക്ക് കമന്റ് ഇടാനുള്ള അവസരം ഒരുക്കി കൊടുക്കരുത്. ഓൺലൈൻ മാധ്യമങ്ങളിലെ കണ്ടന്റുകളിലൂടെ ആർക്കും ഒരു മോശം ഉണ്ടാവുന്ന, വിഷമം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാവരുതെന്നെ ഞാൻ പറയുന്നുള്ളൂ. സാബുമോൻ ചെയ്‌ത കാര്യത്തോടെ എനിക്ക് യോജിപ്പുണ്ടോ എന്ന് ചോദിച്ചാൽ ഇതിന് അപ്പുറം കാണിച്ച ആളാണ് സാബുമോൻ.

പുള്ളി ക്യാമറ വച്ച് വെറുതെ നടന്നുപോവുന്ന ആളുകളുടെ പ്രൈവറ്റ് സ്‌പേസിലേക്ക് കടന്നുകയറി അവരുടെ ഇമോഷൻസ് ഒപ്പിയെടുത്ത് അത് വിറ്റ് കാശാക്കിയ ആളാണ് സാബുമോൻ. അപ്പോൾ സാബു അങ്ങനെ പറയുന്നതിൽ അർത്ഥമില്ല. പറയാൻ ഉദ്ദേശിച്ചൊരു കാര്യം വേറൊന്നുമല്ല. നിങ്ങൾ ആരുടേയും കണ്ടന്റ് എടുത്തോളൂ. പക്ഷേ അവരോട് ചോദിക്കണം, നിങ്ങൾക്ക് ഇത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവുമോ എന്ന കാര്യം. പൊതുവിഷയങ്ങളിൽ അഭിപ്രായം എടുക്കുന്നത് പോലെയല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+