പ്രേമത്തില്‍ കണ്ട മലര്‍ മിസല്ല, തെലുങ്കിലെ താരറാണിയായി സായ് പല്ലവി; പ്രതിഫലമായി വാങ്ങുന്നത് ഇത്ര
ദക്ഷിണേന്ത്യയില്‍ സ്‌ക്രിപ്റ്റ് തെരഞ്ഞെടുപ്പ് കൊണ്ട് ഞെട്ടിക്കുന്ന നടിയാണ് സായ് പല്ലവി. നടി തൊട്ടതെല്ലാം വമ്പന്‍ ഹിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം വിരാടപര്‍വം, ഗാര്‍ഗി പോലുള്ള അഭിനയപ്രാധാന്യമുള്ള അമ്പരപ്പിക്കുന്ന ചിത്രങ്ങളുടെയും ഭാഗമായിരുന്നു സായ് പല്ലവി. എന്നാല്‍ പുതിയ പ്രൊജക്ടുകളൊന്നും കുറച്ച് കാലത്തേക്ക് നടി പ്രഖ്യാപിച്ചിരുന്നില്ല. ഇത് ആരാധകരെ അടക്കം അമ്പരപ്പിച്ചിരുന്നു.
എന്നാല്‍ നിതേഷ് തിവാരിയുടെ രാമായണത്തില്‍ നടിയായിരിക്കും സീതയാവുകയെന്നാണ് റിപ്പോര്‍ട്ട്. ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുമ്പ് നടി നാഗചൈതന്യയുടെ തണ്ഡേലില്‍ നായികയായിട്ടാണ് സായ് പല്ലവി എത്തുക. ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്.

കാര്‍ത്തികേയ, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളിലൂടെ വമ്പന്‍ വിജയങ്ങള്‍ തെലുങ്ക് സിനിമയ്ക്ക് സമ്മാനിച്ച ചന്ദൂ മൊണ്ഡേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് അദ്ദേഹം. കാര്‍ത്തികേയയുടെ രണ്ടാം ഭാഗം പാന്‍ ഇന്ത്യ തലത്തില്‍ തന്നെ വമ്പന്‍ ഹിറ്റായിരുന്നു. ഇതിന്റെ മൂന്നാം ഭാഗവും ചന്ദു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കാരണം തണ്ഡേല്‍ വലിയ ചര്‍ച്ചയാണ്.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ് ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. സായ് പല്ലവി ചിത്രത്തിലേക്ക് വന്നതോടെ ബജറ്റ് അടക്കം വലുതായിരിക്കുകയാണ്. നാഗചൈതന്യയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണിത്.
നാഗചൈതന്യയും സായ് പല്ലവിയും നേരത്തെ ഒന്നിച്ച ലവ് സ്റ്റോറി വലിയ ഹിറ്റായിരുന്നു. കൊവിഡ് കാലത്തായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നിട്ടും നല്ല ഓപ്പണിംഗും ചിത്രത്തിന് ലഭിച്ചിരുന്നു. അതേസമയം പുതിയ ചിത്രമായ തണ്ഡേലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് സായ് പല്ലവി ആരംഭിച്ചത്. അതേസമയം കരിയറില്‍ ബ്രേക് എടുത്തെങ്കിലും ഇപ്പോള്‍ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ് നടി.
തെലുങ്ക് സിനിമയില്‍ നായികമാരും, സൂപ്പര്‍ താരങ്ങളുമെല്ലാം പ്രതിഫലം കുറച്ച് കൊണ്ടിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെ ചിത്രങ്ങളൊന്നും കളക്ഷന്‍ നേടാത്തതാണ് പ്രധാന കാരണം. എന്നാല്‍ സായ് പല്ലവി പ്രതിഫലം ഉയര്‍ത്തിയെങ്കിലും അത് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിരിക്കുകയാണ്.
സായ് പല്ലവി തിരിച്ചുവരാന്‍ തന്നെ കാരണം നിര്‍മാതാക്കള്‍ പ്രതിഫലം ഉയര്‍ത്തിയത് കൊണ്ടാണ്. ഒന്നര കോടിയായിരുന്നു നേരത്തെ സായ് പല്ലവി വാങ്ങിയിരുന്ന പ്രതിഫലം. എന്നാല്‍ പിന്നീട് ഇത് രണ്ട് കോടിയായി ഉയര്‍ത്തിയിരുന്നു. മൂന്ന് കോടിയാണ് നടി തണ്ഡേലിനായി ആവശ്യപ്പെട്ടിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ സായ് പല്ലവിക്കുള്ള മൂല്യം എല്ലാവര്‍ക്കും അറിയാം.
അത്രയും മികവുറ്റ കഥാപാത്രങ്ങളെയാണ് നടി തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് അവരുടെ സിനിമകള്‍ നിലവാരമുള്ളതാകുമെന്ന് ഉറപ്പാണ്. നയന്‍താര ഒരു പ്രൊജക്ടിന്റെ മൊത്തം മൂല്യം നോക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നത്. അതേ രീതി തന്നെയാണ് സായ് പല്ലവിയും പിന്തുടരുന്നത്. പൂജാ ഹെഗ്‌ഡെയ്ക്കും, ശ്രീലീലയ്ക്കും മുകളിലാണ് സായ് പല്ലവി ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം.












Click it and Unblock the Notifications